ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ മൂ​ന്നു മ​ല​യാ​ളി​ക​ള്‍ വി​നീ​ത്, അ​ന​സ്, ര​ഹ​നേ​ഷ്
ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ മൂ​ന്നു മ​ല​യാ​ളി​ക​ള്‍ വി​നീ​ത്, അ​ന​സ്, ര​ഹ​നേ​ഷ്
Saturday, March 18, 2017 12:02 PM IST
ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​ല്‍ വീ​ണ്ടും മ​ല​യാ​ളി വ​സ​ന്തം. വ​ള​രെ​ക്കാ​ല​ങ്ങ​ള്‍ക്കു ശേ​ഷം ദേ​ശീ​യ ടീ​മി​ല്‍ മൂ​ന്നു മ​ല​യാ​ളി​ക​ള്‍ ഒ​രു​മി​ച്ച്. കം​ബോ​ഡി​യ​യു​മാ​യി സൗ​ഹൃ​ദ മ​ത്സ​ര​ത്തി​നും മ്യാ​ന്‍മ​റു​മാ​യി എ​എ​ഫ്‌​സി ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​നു​മാ​യു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ മ​ധ്യ​നി​ര താ​രം സി.​കെ. വി​നീ​ത്, പ്ര​തി​രോ​ധ താ​രം അ​ന​സ് എ​ട​ത്തൊ​ടി​ക, ഗോ​ള്‍ കീ​പ്പ​ര്‍ ടി.​പി. ര​ഹ​നേ​ഷ് എ​ന്നി​വ​ര്‍ ഇ​ടം​പി​ടി​ച്ചു. നേ​ര​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത 30 അം​ഗ സാ​ധ്യ​താ ടീ​മി​ല്‍നി​ന്നാ​ണ് 24 പേ​രെ പ​രി​ശീ​ല​ക​ന്‍ സ്റ്റീ​ഫ​ന്‍ കോ​ണ്‍സ്റ്റ​ന്‍റൈ​ന്‍ പ്ര​ഖ്യാ​പി​ച്ച​ത്. ഗോ​ള്‍ കീ​പ്പ​ര്‍മാ​രാ​യി ര​ഹ​നേ​ഷി​നൊ​പ്പം സു​ബ്ര​ത പാ​ല്‍, ഗു​ര്‍പ്രീ​ത് സിം​ഗ് എ​ന്ന​വ​രു​മു​ണ്ട്. പ്ര​തി​രോ​ധ​ത്തി​ല്‍ പ്ര​തീ​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്ന പ്രീ​തം കോ​ട്ടാ​ലും അ​ര്‍ണ​ബ് മൊ​ണ്ടാ​ലും സ​ന്ദേ​ശ് ജി​ങ്ക​നും ഫു​ല്‍ഗാ​ന്‍കോ കാ​ര്‍ഡോ​സ​യും ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. അ​സ് ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്. അ​ന​സി​നെ​ക്കൂ​ടാ​തെ നു​ഷു​കു​മാ​ര്‍, ജെ​റി ലാ​ല്‍റി​ന്‍സു​ല, മി​ല​ന്‍ സിം​ഗ് എ​ന്നി​വ​രും പു​തു​മു​ഖ​ങ്ങ​ളാ​ണ്.


മ​ധ്യ​നി​ര​യി​ല്‍ വി​നീ​തി​നൊ​പ്പം ജാ​ക്കി​ച​ന്ദ് സിം​ഗ്, ഉ​ദാ​ന്ത സിം​ഗ്, യൂ​ജി​ന്‍സ​ണ്‍ ലിം​ഗ്‌​ദോ എ​ന്നി​വ​രാ​ണ് പ്ര​ധാ​നി​ക​ള്‍. മു​ന്നേ​റ്റ​നി​ര​യി​ല്‍ കാ​ര്യ​മാ​യ അ​ദ്ഭു​ത​ങ്ങ​ളി​ല്ല. നാ​യ​ക​ന്‍ സു​നി​ല്‍ ഛേത്രി​ക്കൊ​പ്പം ജെ​ജെ ലാ​ല്‍പെ​ഖു​ലെ, റോ​ബി​ന്‍ സിം​ഗ്, ഡാ​നി​യേ​ല്‍ ലാ​ലിം​പു​യി​യ എ​ന്നി​വ​രു​ണ്ട്.

ടീം

ഗോ​ള്‍കീ​പ്പ​ര്‍മാ​ര്‍
സു​ബ്ര​ത പോ​ള്‍, ഗു​ര്‍പ്രീ​ത് സിം​ഗ്, ടി.​പി. ര​ഹ​നേ​ഷ്,

പ്ര​തി​രോ​ധ​നി​ര അ​ന​സ് എ​ട​ത്തൊ​ടി​ക, പ്രീ​തം കോ​ട്ടാ​ല്‍, നി​ഷു​കു​മാ​ര്‍, സ​ന്ദേ​ശ് ജി​ങ്ക​ന്‍, അ​ര്‍ണ​ബ് മൊ​ണ്ടാ​ല്‍, ധ​ന​പാ​ല്‍ ഗ​ണേ​ഷ്, ഫു​ല്‍ഗാ​ന്‍കോ കാ​ര്‍ഡോ​സോ, നാ​രാ​യ​ണ്‍ ദാ​സ്, ജെ​റി ലാ​ല്‍റി​ന്‍സു​ല.

മ​ധ്യ​നി​ര ജാ​ക്കി​ച​ന്ദ് സിം​ഗ്, ഉ​ദാ​ന്ത സിം​ഗ്, യൂ​ജി​ന്‍സ​ണ്‍ ലിം​ഗ്‌​ദോ, മി​ല​ന്‍ സിം​ഗ്, മു​ഹ​മ്മ​ദ് റ​ഫീ​ക്, റൗ​ളി​ന്‍ ബോ​ര്‍ജ​സ്, ഹാ​ളി​ച​ര​ണ്‍ ന​ര്‍സാ​രി, സി.​കെ. വി​നീ​ത്.

മു​ന്നേ​റ്റ​നി​ര ജെ​ജെ ലാ​ല്‍പെ​ഖു​ലെ, സു​നി​ല്‍ ഛേത്രി, ​ഡാ​നി​യേ​ല്‍ ലാ​ലിം​പു​യി​യ, റോ​ബി​ന്‍സിം​ഗ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.