നടത്തം: ഇർഫാനു വെങ്കലം
Sunday, March 19, 2017 10:36 AM IST
ടോ​ക്കി​യോ: ജ​പ്പാ​നി​ല്‍ ന​ട​ക്കു​ന്ന ഏ​ഷ്യ​ന്‍ വാ​ക്കിം​ഗ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളു​ടെ മി​ക​ച്ച പ്ര​ക​ട​നം. ഒ​ഫീ​ഷ്യ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ ല​ണ്ട​ന്‍ ഒ​ളി​മ്പി​ക്‌​സി​ല്‍ 10-ാം സ്ഥാ​നം നേ​ടി​യ കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന താ​രം കെ.​ടി. ഇ​ര്‍ഫാ​ന്‍ 20 കി​ലോ മീ​റ്റ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ വെ​ങ്ക​ലം നേ​ടി. ജാ​പ്പ​നീ​സ് താ​ര​ത്തി​നു സ്വ​ര്‍ണം ല​ഭി​ച്ചു.

അ​തേ​സ​മ​യം, ഓ​പ്പ​ണ്‍ വി​ഭാ​ഗ​ത്തി​ല്‍ ദേ​വീ​ന്ദ​ര്‍ സിം​ഗ് സ്വ​ര്‍ണം നേ​ടി​യ​പ്പോ​ള്‍ ഇ​തേ വി​ഭാ​ഗ​ത്തി​ല്‍ ഗ​ണ​പ​തി വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി. എ​ന്നാ​ല്‍ വ​നി​ത​ക​ളു​ടെ 20 കി​ലോ​മീ​റ്റ​ര്‍ ന​ട​ത്ത​ത്തി​ല്‍ പ്രി​യ​ങ്ക​യ്ക്ക് നാ​ലാ​മ​തെ​ത്താ​നേ സാ​ധി​ച്ചു​ള്ളൂ. ക​ഴി​ഞ്ഞ ഒ​ന്നു ര​ണ്ടു സീ​സ​ണി​ല്‍ പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്ന ഇ​ര്‍ഫാ​ന്‍റെ മി​ക​ച്ച മ​ട​ങ്ങി​വ​ര​വാ​ണ് ഈ ​പ്ര​ക​ട​നം. വരും ദിവസങ്ങളിൽ ഇർഫാൻ കൂടുതൽ മികവിലേക്കെത്തുമെന്നു പ്രതീക്ഷിക്കാം