ബ്ര​സീ​ല്‍ ഇ​ന്ത്യ​യി​ലേ​ക്കു വ​രു​ന്നു, ചാ​മ്പ്യ​ന്മാ​രാ​യി
ബ്ര​സീ​ല്‍ ഇ​ന്ത്യ​യി​ലേ​ക്കു വ​രു​ന്നു, ചാ​മ്പ്യ​ന്മാ​രാ​യി
Monday, March 20, 2017 11:46 AM IST
റാ​ന്‍കാ​ഗ്വ: ദ​ക്ഷി​ണ അ​മേ​രി​ക്ക​ന്‍ അ​ണ്ട​ര്‍ 17 ഫു​ട്‌​ബോ​ള്‍ കി​രീ​ടം ബ്ര​സീ​ലി​ന്. ഗ്രൂ​പ്പ് പോ​രാ​ട്ട​ത്തി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ആ​തി​ഥേ​യ​രാ​യ ചി​ലി​യെ എ​തി​രി​ല്ലാ​ത്ത അ​ഞ്ചു ഗോ​ളി​നു തോ​ല്‍പ്പി​ച്ചാ​ണ് ബ്ര​സീ​ല്‍ കി​രീ​ടം നേ​ടി​യ​ത്. ബ്ര​സീ​ലി​ന്‍റെ 12-ാം ദ​ക്ഷി​ണ അ​മേ​രി​ക്ക​ന്‍ അ​ണ്ട​ര്‍ 17 കി​രീ​ട​മാ​ണ്. ര​ണ്ടു ഗ്രൂ​പ്പ് തി​രി​ച്ചു​ള്ള ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ഗ്രൂ​പ്പ് ബി​യി​ല്‍ ഒന്നാം ​സ്ഥാ​ന​ക്കാ​രാ​യാ​ണ് ബ്ര​സീ​ല്‍ അ​വ​സാ​ന ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. ബ്ര​സീ​ലി​നൊ​പ്പം ആ ​ഗ്രൂ​പ്പി​ല്‍നി​ന്ന് പ​രാ​ഗ്വെ, വെ​നസ്വേ​ല ടീ​മു​ക​ളു​മെ​ത്തി. ആ​തി​ഥേ​യ​രാ​യ ചി​ലി ഉ​ള്‍പ്പെ​ട്ട ഗ്രൂ​പ്പ് എ​യി​ല്‍ ചി​ലി ഒന്നാം​സ്ഥാ​ത്തും കൊ​ളം​ബി​യ​യും ഇ​ക്വ​ഡോ​റും ര​ണ്ടു മൂ​ന്നും സ്ഥാ​ന്ങ്ങ​ളി​ലു​മെ​ത്തി.

അ​ഞ്ചു ക​ളിയി​ല്‍ ഒ​രു തോ​ല്‍വി പോ​ലും അ​റി​യാ​തെ​യാ​ണ് ബ്ര​സീ​ല്‍ 13 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ​ത്. ചി​ലി ര​ണ്ടും പ​രാ​ഗ്വെ മൂ​ന്നും കൊ​ളം​ബി​യ നാ​ലും സ്ഥാ​ന​ങ്ങളിലെ​ത്തി. ഇ​തോ​ടെ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​നു നാ​ലു ടീ​മും യോ​ഗ്യ​ത നേ​ടു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ അ​ര്‍ജ​ന്‍റീ​ന​യു​ടെ കൗ​മാ​ര​സം​ഘ​ത്തി​ന്് അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍ പോ​ലും എ​ത്താ​നാ​യി​രു​ന്നി​ല്ല. അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ അ​ല​ന്‍ സു​സ​യു​ടെ ഹാ​ട്രി​ക്കി​നൊ​പ്പം പൗ​ളി​ഞ്ഞോ, ലി​ങ്ക​ന്‍ എ​ന്നി​വ​രും ഗോ​ള്‍ നേ​ടി. ടൂ​ര്‍ണ​മെ​ന്‍റി​ലാ​കെ ഏ​ഴു ഗോ​ള്‍ നേ​ടി​യ ബ്ര​സീ​ലി​ന്‍റെ വി​നി​സി​യ​സ് ജൂ​ണി​യ​ര്‍ ഒ​ന്നാം സ്ഥാ​ന​ത്തും അഞ്ചു ഗോളുമായി ബ്ര​സീ​ലി​ന്‍റെ ത​ന്നെ ലി​ങ്ക​ണ്‍ ര​ണ്ടാ​മ​തു​മെ​ത്തി. 24 ടീ​മു​ക​ളാ​ണ് ഇ​ന്ത്യ​യി​ല്‍ ന​ട​ക്കു​ന്ന അ​ണ്ട​ര്‍ -17 ലോ​ക​ക​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഏ​ഷ്യ, ഓ​ഷ്യാ​ന, ദ​ക്ഷി​ണ അ​മേ​രി​ക്ക മേ​ഖ​ല​ക​ളി​ല്‍നി​ന്നു പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ ആ​രെ​ല്ലാ​മാ​ണെ​ന്ന് വ്യ​ക്ത​മാ​യി. ഏ​ഷ്യ​യി​ല്‍നി​ന്ന് ഇ​റാ​ന്‍, ഇ​റാ​ക്ക്്, ജ​പ്പാ​ന്‍, ദ​ക്ഷി​ണ കൊ​റി​യ യോ​ഗ്യ​ത നേ​ടി.


ഇ​ന്ത്യ ആ​തി​ഥേ​യ​രെ​ന്ന നി​ല​യി​ലും യോ​ഗ്യ​ത നേ​ടി. ഓ​ഷ്യ​ാന​യി​ല്‍നി​ന്ന് ന്യൂ ​കാ​ലെ​ഡോ​ണി​യ, ന്യൂ​സി​ല​ന്‍ഡ് എ​ന്നി​വ​രും യോ​ഗ്യ​ത നേ​ടി. മേയ് 28ന് ​പൂ​ര്‍ത്തി​യാ​ക്കു​ന്ന ആ​ഫ്രി​ക്ക​ന്‍ നേ​ഷ​ന്‍സ് ക​പ്പ് അ​വ​സാ​നി​ക്കു​മ്പോ​ഴേ ആ​ഫ്രി​ക്ക​യി​ല്‍നി​ന്നു​ള്ള ടീ​മു​ക​ളു​ടെ ചി​ത്രം വ്യ​ക്ത​മാ​കൂ. കോ​ണ്‍കാ​കാഫി​ല്‍ മേയ് ഏ​ഴോ​ടെയേ കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​കൂ. ഏ​പ്രി​ല്‍ 21നാ​ണ് ടൂ​ര്‍ണ​മെ​ന്‍റ് തു​ട​ങ്ങു​ന്ന​ത്. യൂ​റോ​പ്പി​ല്‍നി​ന്നു​ള്ള അ​ഞ്ചു ടീ​മു​ക​ള്‍ ആ​രെ​ല്ലാ​മെ​ന്ന​റി​യാ​ന്‍ മേയ് മൂ​ന്നി​നു തു​ട​ങ്ങി 19ന് ​സ​മാ​പി​ക്കു​ന്ന യൂ​റോ​പ്യ​ന്‍ അ​ണ്ട​ര്‍ -17 മത്സരം ക​ഴി​യ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.