ഷ്വൈ​നി അ​മേ​രി​ക്ക​യി​ലേ​ക്ക്
ഷ്വൈ​നി അ​മേ​രി​ക്ക​യി​ലേ​ക്ക്
Tuesday, March 21, 2017 11:31 AM IST
ബ​ര്‍ലി​ന്‍: ജ​ര്‍മ​നി​യു​ടെ മു​ന്‍ ക്യാ​പ്റ്റ​ന്‍ ബാ​സ്റ്റ്യ​ന്‍ ഷ്വൈ​ന്‍സ്റ്റൈ​ഗ​ര്‍(32) എ​ന്ന ഷ്വൈ​നി അ​മേ​രി​ക്ക​യി​ലേ​ക്കു ചേ​ക്കേ​റു​ന്നു. അ​മേ​രി​ക്ക​യി​ലെ എം​എ​ല്‍എ​സ് ക്ല​ബ് ഷി​ക്കാ​ഗോ​യി​ലേ​ക്കാ​ണ് ഷ്വൈ​നി​യു​ടെ കൂ​ടു​മാ​റ്റം. ജ​ര്‍മ​ന്‍ ദേ​ശീ​യ ഫു​ട്‌​ബോ​ളി​ല്‍ നി​ന്നും വി​ര​മി​ച്ച മ​ധ്യ​നി​ര താ​ര​മാ​യ ഷ്വൈ​നി നി​ല​വി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് താ​ര​മാ​ണ്.

ഷിക്കാ​ഗോ എം​എ​ല്‍എ​സ് ക്ല​ബി​ന്‍റെ ഒ​രു വ​ര്‍ഷ​ത്തെ ക​രാ​ര്‍പ്ര​കാ​രം ഷ്വൈ​നി​ക്ക് നാ​ലു കോ​ടി യൂ​റോ​യാ​ണ് പ്ര​തി​ഫ​ല​മാ​യി ല​ഭിക്കു​ന്ന​ത്.

‘’എ​ന്‍റെ ക​രി​യ​റി​ല്‍ ഞാ​ന്‍ സ്ഥി​ര​ത​യാ​ര്‍ന്ന​പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​ന്‍ ന​ല്ല വ​ഴി​യാ​യി ഈ ​കൂ​ടു​മാ​റ്റ​ത്തെ കാ​ണു​ന്നു. ഷിക്കാ​ഗോ​യി​ലേ​ക്കു​ള്ള എ​ന്‍റെ മാ​റ്റ​ത്തെ, മ​റ്റൊ​ന്നാ​യി കാ​ണ​രു​ത്. ഞാ​ന്‍ ക്ല​ബി​ന്‍റെ ദ​ര്‍ശ​ന​വും ത​ത്വ​ശാ​സ്ത്ര​വും മ​ന​സി​ലാ​ക്കു​ന്നു. ഞാ​ന്‍ ഈ ​പ്രോ​ജ​ക്റ്റു​മാ​യി സ​ഹാ​യി​ക്കാ​ന്‍ താ​ത്പ​ര്യ​പ്പെ​ടു​ന്നു, -ഷ്വൈ​നി കു​റി​ച്ചു.


നി​ല​വി​ലെ ഫി​ഫ ലോ​ക​ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യ ജ​ര്‍മ​നി​യു​ടെ ദേ​ശീ​യ ടീ​മി​ല്‍ 12 വ​ര്‍ഷം ക​ളി​ച്ചു. 2014 ലാ​ണ് ജ​ര്‍മ​ന്‍ ഫു​ട്‌​ബോ​ള്‍ ടീ​മി​ന്‍റെ നാ​യ​ക​സ്ഥാ​നം ഏ​റ്റെ​ടു​ത്ത​ത്.

120 രാ​ജ്യാ​ന്ത​ര മ​ല്‍സ​ര​ങ്ങ​ളി​ല്‍ 24 ഗോ​ളു​ക​ള്‍ നേ​ടി​യ ഷ്വൈ​നി 2004 ജൂ​ണ്‍ ആ​റി​നാ​ണ് ആ​ദ്യ​മാ​യി അ​ന്താ​രാ​ഷ്‌​ട്ര​ത​ല​ത്തി​ല്‍ ജ​ര്‍മ​നി​ക്കു​വേ​ണ്ടി കു​പ്പാ​യ​മ​ണി​യു​ന്ന​ത്.​ആ​കെ എ​ട്ടു വ​ലി​യ ടൂ​ര്‍ണ​മെ​ന്‍റു​ക​ളി​ല്‍ ബൂ​ട്ട​ണി​ഞ്ഞു. 2004, 2008,2012, 2016 എ​ന്നീ വ​ര്‍ഷ​ങ്ങ​ളി​ലെ യൂ​റോ​ക​പ്പി​ലും, 2006, 2010,2014 ലോ​ക​ക​പ്പി​ലും ജ​ര്‍മ​നി​ക്കു​വേ​ണ്ടി ക​ളി​ച്ചു. സെ​ര്‍ബി​യ​ന്‍ ടെ​ന്നീ​സ് താ​ര​മാ​യ അ​ന ഇ​വാ​നോ​വി​ച്ചാ​ണ് ഭാ​ര്യ.

ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.