കോ​ഹ്‌​ലി വിശ്രമത്തിൽ, ശ്രേയസ് അയ്യർ ടീമിൽ
കോ​ഹ്‌​ലി വിശ്രമത്തിൽ, ശ്രേയസ് അയ്യർ ടീമിൽ
Thursday, March 23, 2017 11:43 AM IST
ധ​ര്‍മ​ശാ​ല: ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി ഇ​ന്ന​ലത്തെ ഇ​ന്ത്യ​യു​ടെ നെ​റ്റ്‌​സി​ലെ ബാ​റ്റിം​ഗ് പ​രി​ശീ​ല​ന​ത്തി​ന് ഇ​റ​ങ്ങി​യി​ല്ല. പരിക്കിൽ‌നിന്ന് അദ്ദേഹം പൂർണമായി മുക്തനായിട്ടില്ലെന്നാണു സൂചന. പകരം പാതി മലയാളിയായ ശ്രേയസ് അയ്യർ ടീമിലെത്തിയതായി ബിസിസിഐ അറിയിച്ചു. ശ​നി​യാ​ഴ്ച ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ ആ​രം​ഭി​ക്കു​ന്ന നാ​ലാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ടെ​സ്റ്റി​നു​ള്ള പ​രി​ശീ​ല​ന​ത്തി​ലാ​ണ് ഇ​ന്ത്യ.

ഇ​ന്ത്യ​ന്‍ പേ​സ​ര്‍ മു​ഹ​മ്മ​ദ് ഷാ​മി​യെ ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി. ഷാ​മി ഇ​പ്പോ​ള്‍ ഫി​സി​യോ പാ​ട്രി​ക് ഫാ​ര്‍ഹ​ര്‍ട്ടി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. റാ​ഞ്ചി​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ന്റെ ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ ഫീ​ല്‍ഡ് ചെ​യ്യു​ന്ന​തി​നി​ടെ കോ​ഹ് ലി​യു​ടെ വ​ല​തു തോ​ളി​നു പ​രി​ക്കേ​റ്റി​രു​ന്നു. സ​ഹ​ക​ളി​ക്കാ​ര്‍ക്കൊ​പ്പം ഗ്രൗ​ണ്ടി​ലെ​ത്തി​യ കോ​ഹ്‌​ലി​യു​ടെ വ​ല​തു തോ​ളി​ല്‍ ബാ​ന്‍ഡേ​ജ് ചു​റ്റി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.