മെ​സി​യു​ടെ പ്ര​തി​വാ​ര വ​രു​മാ​നം 2.97 കോ​ടി രൂ​പ
മെ​സി​യു​ടെ പ്ര​തി​വാ​ര വ​രു​മാ​നം 2.97 കോ​ടി രൂ​പ
Saturday, March 25, 2017 11:38 AM IST
ബാ​ഴ്‌​സ​ലോ​ണ: സ്പാ​നി​ഷ് വ​മ്പ​ന്മാ​രാ​യ ബാ​ഴ്സ​ലോ​ണ ത​ങ്ങ​ളു​ടെ താ​ര​ങ്ങ​ള്‍ക്ക് ആഴ്ചയിൽ ന​ല്‍കു​ന്ന വേ​ത​നത്തെ​ക്കു​റി​ച്ച് വ​ലി​യ ധാ​ര​ണ ഇ​തു​വ​രെ ആ​ര്‍ക്കു​മി​ല്ലാ​യി​രു​ന്നു. എ​ന്നാ​ല്‍, ല​യ​ണ​ല്‍ മെ​സി, നെ​യ്മ​ര്‍, ലൂ​യി​സ് സു​വാ​ര​സ് എ​ന്നീ മൂ​ന്ന് താ​ര​ങ്ങ​ള്‍ക്ക് മാ​ത്രം പ്ര​തി​വാ​രം 6.28 കോ​ടി​രൂ​പ​യാ​ണ് ബാ​ഴ്സ ഇ​റ​ക്കുന്നത് ഒ​രു ഇം​ഗ്ലീ​ഷ് വെ​ബ്സൈ​റ്റാ​ണ് ബാ​ഴ്സ താ​ര​ങ്ങ​ളു​ടെ വേ​ത​ന വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട​ത്.

മൂ​ന്നാം ഗോ​ള്‍ കീ​പ്പ​ര്‍ ജോ​ഡി മാ​സി​പ് ഒ​ഴി​കേ ബാ​ഴ്സ​യി​ലെ എ​ല്ലാ താ​ര​ങ്ങ​ളും പ്ര​തി​വാ​രം 35,000 പൗ​ണ്ടി​ല​ധി​കം തു​ക(28 ല​ക്ഷം) സ​മ്പാ​ദി​ക്കു​ന്നു​ണ്ടെ​ന്നും റി​പ്പോ​ര്‍ട്ട് പ​റ​യു​ന്നു. ബാ​ഴ്സ​യു​മാ​യി ഇ​തു​വ​രെ പു​തി​യ ക​രാ​ര്‍ ഒ​പ്പി​ട്ടി​ട്ടി​ല്ലെ​ങ്കി​ലും വേ​ത​ന കാ​ര്യ​ത്തി​ല്‍ മെ​സി ത​ന്നെ​യാ​ണ് ന​മ്പ​ര്‍വ​ണ്‍. പ്ര​തി​വാ​രം വാ​ങ്ങു​ന്ന​ത് 365,000 പൗ​ണ്ട്.(​ഏ​ക​ദേ​ശം 2.97 കോ​ടി ഇ​ന്ത്യ​ന്‍ രൂ​പ). ബ്ര​സീ​ല്‍ നാ​യ​ക​ന്‍ നെ​യ്മ​റാ​ണ് മെ​സി​ക്ക് തൊ​ട്ടു​പി​ന്നി​ല്‍.(290,000 പൗ​ണ്ട്-2.36 കോ​ടി ഇ​ന്ത്യ​ന്‍ രൂ​പ). ഉ​റു​ഗ്വെ​യു​ടെ സൂ​പ്പ​ര്‍ താ​രം ലൂ​യി​സ് സു​വാ​ര​സി​ന് ബാ​ഴ്സ പ്ര​തി​വാ​രം 1.95 കോ​ടി ന​ല്‍കു​ന്നു​ണ്ട്. ഇ​നി​യേ​സ്റ്റ, ബു​സ്‌​ക്വെ​റ്റ​സ്, പി​ക്വെ എ​ന്നി​വ​രാ​ണ് ഇ​വ​ര്‍ക്ക​ു പി​ന്നി​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.