പ​നാ​ജി​യി​ല്‍ ഗോ​വ​ന്‍ ഡെ​ത്ത്; ബം​ഗാ​ള്‍ സ​ന്തോ​ഷം
പ​നാ​ജി​യി​ല്‍ ഗോ​വ​ന്‍ ഡെ​ത്ത്; ബം​ഗാ​ള്‍ സ​ന്തോ​ഷം
Sunday, March 26, 2017 10:57 AM IST
പ​നാ​ജി: ഇ​ര​മ്പിയാ​ര്‍ത്ത ആ​യി​ര​ക്ക​ണ​ക്കി​നു ഗോ​വ​ന്‍ ആ​രാ​ധ​കരെയും ക​ളി​ക്ക​ള​ത്തി​ലെ 11 അം​ഗ​ങ്ങ​ളെ​യും ഒ​രേപോ​ലെ നേ​രി​ട്ട ബം​ഗാ​ള്‍ സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്‌​ബോ​ളി​ല്‍ മു​ത്ത​മി​ട്ടു. മു​ഴു​വ​ന്‍ സ​മ​യ​വും ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യി​ലാ​യി​രു​ന്ന മ​ത്സ​ര​ത്തി​ല്‍ അ​ധി​ക സ​മ​യ​ത്തി​ന്‍റെ അ​വ​സാ​ന മി​നി​റ്റി​ല്‍ മ​ന്‍വീ​ര്‍ സിം​ഗ് നേ​ടി​യ ഗോ​ളി​ലാ​ണ് ബം​ഗാ​ള്‍ കിരീടം തങ്ങളുടേതാക്കിയത്. 32-ാം ത​വ​ണയാണ് ബംഗാൾ സ​ന്തോ​ഷ് ട്രോ​ഫി​യി​ല്‍ മു​ത്ത​മി​ടുന്നത്. കേ​ര​ള​ത്തി​നെ​തി​രേ സെ​മി ​ഫൈ​ന​ലി​ല്‍ ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്തി​യ ഗോ​വ​യെ ഇ​ന്ന​ലെ ബം​ഗാ​ള്‍ പൂ​ര്‍ണ​മാ​യും പൂ​ട്ടു​ന്ന പ്ര​ക​ട​ന​മാ​ണു ന​ട​ത്തി​യ​ത്. ലി​സ്റ്റ​ണ്‍ കൊ​ളാ​സോ എ​ന്ന ഗോ​വ​ന്‍ ഹീ​റോ​യെ ത​ള​ച്ചി​ട്ട​തോ​ടെ ബം​ഗാ​ളി​ന് ജോ​ലി എ​ളു​പ്പ​മാ​യി.

വി​ജ​യഗോ​ളി​ന്‍റെ വ​ഴി

119-ാം മി​നി​റ്റി​ല്‍ മൈ​താ​ന​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തുനി​ന്നും ഉ​യ​ര്‍ത്തി​യ​ടി​ച്ച പ​ന്ത് ല​ഭി​ച്ച​ത് ബം​ഗാ​ളി​ന്‍റെ മും​താ​സ് അ​ക്ത​റി​ന്‍റെ കാ​ലി​ല്‍. അ​ക്ത​റി​ല്‍നി​ന്നു​ള്ള ക്രോ​സ്് മു​ന്നേ​റ്റതാ​രം മ​ന്‍വീ​റി​ന്. ഇ​ട​തുകാ​ലി​ല്‍ സ്വീ​ക​രി​ച്ച പ​ന്ത് മ​ന്‍വീ​ര്‍ വ​ല​തു കാ​ലി​ലേ​യ്ക്ക് മാ​റ്റി. വ​ല​തു​കാ​ലി​ല്‍നി​ന്ന് ഉ​തി​ര്‍ത്ത ഷോ​ട്ട് ഗോ​വ​ന്‍ ഗോ​ള്‍ വ​ല കു​ലു​ക്കി​യ​പ്പോ​ള്‍ ഗോ​ള്‍കീ​പ്പ​ര്‍ റ​യാ​ന്‍ കൊ​ളാ​ക്കോ​യ്ക്ക് കാ​ഴ്ചക്കാ​ര​നാ​യി നി​ല്ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. ഇ​തോ​ടെ ഗോ​വ​യു​ടെ ഓ​രോ നീ​ക്ക​ത്തെയും ഇ​ര​മ്പി​യാ​ര്‍ത്തു പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്ന ഗോ​വ​ന്‍ ആ​രാ​ധ​ക​ര്‍ നി​ശ​ബ്ദ​രാ​യി​രു​ന്നു.

തു​ട​ക്കം മു​ത​ല്‍ ആ​ധി​പ​ത്യം ബം​ഗാ​ളി​ന്

ക​ളി​യു​ടെ ആ​ദ്യ​പ​കു​തി​യി​ല്‍ ബം​ഗാ​ളി​ന്‍റെ നി​യ​ന്ത്ര​ണമാ​ണ് ജി​എം​സി സ്റ്റേ​ഡി​യ​ത്തി​ല്‍ ക​ണ്ട​ത്. സെ​മി​യി​ല്‍ കേ​ര​ള​ത്തെ ഗോ​വ ത​ക​ര്‍ത്ത​തി​നു നി​ര്‍ണാ​യ സ്വാ​ധീ​നം ചെ​ലു​ത്തി​യ ഗോ​വ​യു​ടെ ഗോ​ള​ടി​യ​ന്ത്രം ലി​സ്റ്റ​ണ്‍ കൊ​ളാ​സോ​യെ പൂ​ട്ടി​ക്കെ​ട്ടി​യ​തോ​ടെ ബം​ഗാ​ളി​ന്‍റെ പെ​നാ​ല്‍റ്റി ബോ​ക്‌​സി​ലേക്ക് പ​ന്ത് എ​ത്തി​ക്കു​ന്ന​തി​ന് ഗോ​വ ഏ​റെ വി​യ​ര്‍ത്തു. ക​ളി​യു​ടെ ആ​ദ്യമി​നി​റ്റു​ക​ളി​ല്‍ ലി​സ്റ്റ​ണ്‍ കൊ​ളാ​സോ​യു​ടെ ചി​ല മു​ന്നേ​റ്റ​ങ്ങ​ള്‍ ക​ണ്ടു. ര​ണ്ടാം മി​നി​റ്റി​ല്‍ കൊ​ളാ​സോ പെ​നാ​ല്‍റ്റി ബോ​ക്‌​സി​നു സ​മീ​പ​ത്തുനി​ന്നും തൊ​ടു​ത്ത ഷോ​ട്ട് ക്രോ​സ് ബാ​റി​നു മു​ക​ളി​ലൂ​ടെ തൊ​ട്ടു തൊ​ട്ടി​ല്ല എ​ന്ന രീ​തി​യി​ലാ​ണ് പു​റ​ത്തേ​യ്ക്ക് പോ​യ​ത്.

പ​ത്താം മി​നി​റ്റി​ല്‍ ല​ഭി​ച്ച ഫ്രീകി​ക്ക് ഗോ​വ​യ്ക്ക് വേ​ണ്ടി എ​ടു​ത്ത​ത് ആ​ര​ന്‍ ഡി​സി​ല്‍വ. ഡി​സി​ല്‍വ​യു​ടെ ഷോ​ട്ട് ബം​ഗാ​ള്‍ പ്ര​തി​രോ​ധ​ത്തെ മ​റി​ക​ട​ന്നെ​ങ്കി​ലും ഗോ​ളി ര​ക്ഷ​ക​നാ​യി. ക​ളി​യു​ടെ 20-ാം മി​നി​റ്റാ​യ​തോ​ടെ മ​ത്സ​രം പൂ​ര്‍ണ​മാ​യും ബം​ഗാ​ളി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി. ഗോ​വ​ന്‍ പ​കു​തി​യി​ല്‍ പ​ന്ത് നി​ല​യു​റ​പ്പി​ച്ച​പോ​ലെ. 24-ാം മി​നി​റ്റി​ല്‍ മി​ഡ്ഫീ​ല്‍ഡി​ല്‍ നി​ന്നും ല​ഭി​ച്ച പ​ന്തു​മാ​യി ബം​ഗാ​ളി​ന്‍റെ ബ​സ​ന്താ സിം​ഗി​ന്‍റെ കു​തി​പ്പ് ഗോ​വ​യു​ടെ പ്ര​തി​രോ​ധ നി​ര​യി​ലെ മെ​ല്‍ബി​ന്‍ ലോ​ബോ​യെ​യും റെ​യ്‌​മെ​ന്‍ഡ് സു​വാ​ര​സി​നെയും വെ​ട്ടി​ച്ച് ഗോ​വ​യു​ടെ പോ​സ്റ്റി​ലേ​ക്ക് പ​ന്ത് പാ​യി​ച്ചെ​ങ്കി​ലും റ​ഫ​റി ഓ​ഫ് സൈ​ഡ് വി​സി​ല്‍ മു​ഴ​ക്കി. ഈ ​ഓ​ഫ് സൈ​ഡ് സം​ബ​ന്ധി​ച്ച് ബം​ഗാ​ള്‍ താ​ര​ങ്ങ​ള്‍ പ്ര​തി​ഷേ​ധി​ച്ചു. ഇ​തി​ന് ബ​സാ​ന്ത് സിം​ഗി​ന് റ​ഫ​റി മ​ഞ്ഞ​ക്കാ​ര്‍ഡും ന​ല്കി.

36-ാം മി​നി​റ്റി​ല്‍ ഗോ​വ​യുടെ ആ​ര​ന്‍ ഡി​സി​ല്‍വ​യും ബ്ര​യാ​നും ബം​ഗാ​ള്‍ താ​ര​ങ്ങ​ളു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഗ്രൗ​ണ്ടി​ല്‍ വീ​ണു. ഇ​ത് റ​ഫ​റി ശ്ര​ദ്ധി​ക്കാ​ത്ത​ത്തി​നെത്തു​ട​ര്‍ന്ന് കാ​ണി​ക​ള്‍ ബ​ഹ​ളം വ​ച്ചു. 40-ാം മി​നി​റ്റി​ല്‍ ബം​ഗാ​ളി​ന്‍റെ മ​ന്‍വീ​ര്‍ സിം​ഗി​ന്‍റെ മ​നോ​ഹ​ര​മാ​യ ഷോ​ട്ട് ഗോ​വ​ന്‍ ഗോ​ളി ബ്രൂ​ണോ റെ​യാ​ന്‍ കോ​ളാ​സോ ത​ട്ടി​യ​ക​റ്റി ര​ക്ഷ​പ്പെ​ടു​ത്തി.

ഗോ​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​നു ചു​ക്കാ​ന്‍ പി​ടി​ക്കേ​ണ്ട ലി​സ്റ്റ​ന്‍ കൊ​ളാ​സോ​യി​ല്‍ ബം​ഗാ​ള്‍ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഒ​രു ക​ണ്ണ് എ​പ്പോ​ഴും ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ താ​ര​ത്തി​ന് ആ​ദ്യ പ​കു​തി​ല്‍ മി​ക​ച്ച നീ​ക്ക​ങ്ങ​ള്‍ ന​ട​ത്താ​നാ​യി​ല്ല. ഇ​തോ​ടെ ആ​ദ്യ​പ​കു​തി​യു​ടെ അ​വ​സാ​ന മി​നി​റ്റി​ല്‍ ബം​ഗാ​ളി​ന്‍റെ തു​ട​ര്‍ച്ച​യാ​യ ആ​ക്ര​മ​ണം. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​നു വേ​ണ്ടി ഐ​എ​സ്എ​ലില്‍ ക​ളി​ച്ചി​ട്ടു​ള്ള പീ​റ്റ​ര്‍ ക​ര്‍വാ​ലോ​യ്ക്ക് ഇ​തോ​ടെ മ​ധ്യ​നി​ര​യി​ല്‍നി​ന്നും പ്ര​തി​രോ​ധ നി​ര​യി​ലേ​ക്കു ഇ​റ​ങ്ങി ക​ളി​ക്കേ​ണ്ടി വ​ന്നു. ബം​ഗാ​ളി​ന് ഉ​റ​പ്പി​ക്കാ​വു​ന്ന പ​ല അ​വ​സ​ര​ങ്ങ​ള്‍ക്കും ക​ര്‍വാ​ല​യു​ടെ കാ​ലു​ക​ള്‍ വ​ഴി​മു​ട​ക്കി. ഇ​തോ​ടെ ആദ്യ പ​കു​തി​ ഗോ​ള്‍ ര​ഹി​തം‍.


ര​ണ്ടാം പ​കു​തി​യി​ല്‍ ഗോ..​വാാ... എ​ന്ന ആ​ര്‍പ്പുവി​ളി​ക​ളോ​ടെ ഗോ​വ​യ്ക്ക് പ്രോ​ത്സാ​ഹ​ന​വു​മാ​യി ആ​രാ​ധ​ക​ര്‍. വു​വു​സു​ല​യും ചെ​ണ്ട​മേ​ള​വു​മാ​യി ഗോ​വ​യു​ടെ ഓ​രോ നീ​ക്ക​ത്തിനും പ്രോ​ത്സാ​ഹ​നം ന​ല്കി. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ല്‍ ഗോ​വ​ന്‍ മു​ന്നേ​റ്റ​ത്തോ​ടെ​യാ​ണ് സ്‌​റ്റേ​ഡി​യം ഉ​ണ​ര്‍ന്ന​ത്. 55-ാം മി​നി​റ്റി​ല്‍ ആ​രോ​ണ്‍ ഡി​സി​ല്‍വ​യെ ബം​ഗാ​ളി​ന്‍റെ ഗോ​ള്‍ മു​ഖ​ത്ത് വ​ച്ച് ച​വിട്ടി വീ​ഴ്ത്തി​തി​ന് ഫ്രീകി​ക്ക്. ആ​രോ​ണ്‍ ത​ന്നെ​യെ​ടു​ത്ത ഫ്രീകി​ക്ക് ക്രോ​സ് ബാ​റി​നെ തൊ​ട്ടി​യു​രു​മ്മി പു​റ​ത്തേ​ക്ക്.

65-ാം മി​നി​റ്റി​ല്‍ ല​ഭി​ച്ച സു​വ​ര്‍ണാ​വ​സ​രം ബം​ഗാ​ളി​ന്‍റെ ബി​ഷാ​ന്‍ പ്ര​ധാ​ന്‍ ന​ഷ്ട​പ്പെ​ടു​ത്തി. ഗോ​വ​ന്‍ പെ​നാ​ല്‍റ്റി ബോ​ക്‌​സി​നു സ​മീ​പ​ത്ത് മൈ​താ​ന​ത്തി​ന്‍റെ ഇ​ട​തു മൂ​ല​യി​ല്‍നി​ന്നും മ​ന്‍വീ​ര്‍ സിം​ഗ് ന​ല്കി​യ ക്രോ​സ് പ്ര​ധാ​ന്‍ നെ​ഞ്ചിൽ സ്വീകരിച്ചു. ഗോ​വ​ന്‍ പ്ര​തി​രോ​ധം ചി​ന്നി​ച്ചി​ത​റി നി​ല്ക്കു​മ്പോ​ള്‍ ബി​ഷാ​ന്‍ പ്ര​ധാ​ന്‍റെ ദു​ര്‍ബ​ല ഷോ​ട്ട്. ഗോ​ള്‍ പോ​സ്റ്റി​നു പ​ത്തു വാ​ര അ​ടു​ത്ത് വ​ച്ചു ല​ഭി​ച്ച സു​വ​ര്‍ണാ​വ​സ​രം പ്ര​ധാ​ന്‍ ക​ള​ഞ്ഞു കു​ളി​ച്ചു. മ​ത്സ​ര​ത്തി​ന്‍റെ 63-ാം മി​നി​റ്റി​ല്‍ ആ​ര​ണ്‍ ഡി​സി​ല്‍വ​യെ പി​ന്‍വ​ലി​ച്ച് ആ​കെ​രാ​ജ് മാ​ര്‍ട്ടി​ന​സി​നെ​യും 70-ാം മി​നി​റ്റി​ല്‍ മ​രി​യാ​നോ കൊ​ളാ​ക്കോ​യെ പി​ന്‍വ​ലി​ച്ച് ജോ​ര്‍ജ് ഡി​സൂ​സ​യെ​യും ഗോ​വ ക​ള​ത്തി​ലി​റ​ക്കി. 80-ാം മി​നി​റ്റി​ല്‍ ബം​ഗാ​ള്‍ അ​വ​രു​ടെ ആ​ദ്യ സ​ബ്‌​സ്റ്റി​റ്റ്യൂഷ​ന്‍ ന​ട​ത്തി. ബി​ഷാ​ന്‍ പ്ര​ധാ​നെ പി​ന്‍വ​ലി​ച്ച് ദ​ബാ​യ്‌​സ് പ്ര​ധാ​നെ ക​ള​ത്തി​ലി​റ​ക്കി.

87-ാം മി​നി​റ്റി​ല്‍ ല​ഭി​ച്ച സു​വ​ര്‍ണാ​വ​സ​രം ബം​ഗാ​ളി​ന് നി​ര്‍ഭാ​ഗ്യം കൊ​ണ്ടു മാ​ത്ര​മാ​ണ് ഗോ​ള്‍ ല​ക്ഷ്യ​ത്തി​ല്‍ എ​ത്തി​ക്കാ​ന്‍ ക​ഴി​യാ​ഞ്ഞ​ത്. ബ​സ​ന്താ സിം​ഗി​ന്‍റെ അ​തി​മ​നോ​ഹ​ര​മാ​യ ഷോ​ട്ട് ഗോ​ളി ഗോ​വ​ന്‍ കു​ത്തി​യ​ക​റ്റി പു​റ​ത്തേ​യ്ക്ക് പ​റ​ത്തി. വീ​ണ്ടും 89-ാം മി​നി​റ്റി​ലും ഗോ​ളെ​ന്നു​റ​പ്പി​ക്കാ​വു​ന്ന അ​വ​സ​രം ബം​ഗാ​ള്‍ ക​ള​ഞ്ഞു കു​ളി​ച്ചു. പെ​നാ​ല്‍റ്റി ബോ​ക്‌​സി​നു തൊ​ട്ടു മു​ന്നി​ല്‍വെ​ച്ച് നേ​രി​ട്ട് പോ​സ്റ്റി​ലേ​യ്ക്ക ഷോ​ട്ട് തൊ​ടു​ക്കേ​ണ്ട​തി​നു പ​ക​രം റൊ​ണാ​ള്‍ഡ് സിം​ഗ് പ​ന്ത് മ​ന്‍വീ​ര്‍ സിം​ഗി​നു മ​റി​ച്ചു ന​ല്കി. എ​ന്നാ​ല്‍ മ​ന്‍വീ​ര്‍ തൊ​ടു​ത്ത ഷോ​ട്ട് പു​റ​ത്തേക്ക്. ഇ​ഞ്ചു​റി സ​മ​യ​ത്തും ഇ​രു ടീ​മു​ക​ള്‍ക്കും ഗോ​ള്‍ നേ​ടാ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ മ​ത്സ​രം അ​ധി​ക സ​മ​യ​ത്തേ​ക്ക് നീ​ണ്ടു.

അ​ധി​കസ​മ​യ​ത്ത് അ​പ്ര​തീ​ക്ഷി​ത മു​ന്നേ​റ്റ​ങ്ങ​ള്‍

അ​ധി​ക​സ​മ​യ​ത്തി​ന്‍റെ ആ​ദ്യപ​കു​തി​യി​ല്‍ ചി​ല അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ങ്ങ​ള്‍ ഉ​ണ്ടാ​യെ​ങ്കി​ലും ഇ​രു ടീ​മിനും ഗോ​ള്‍ വ​ല കു​ലു​ക്കാ​ന്‍ മാ​ത്രം ക​ഴി​ഞ്ഞി​ല്ല. ര​ണ്ടാം മി​നി​റ്റി​ല്‍ ഗോ​ള്‍ ഉ​റ​പ്പി​ക്കാ​നു​ള്ള അ​വ​സ​രം നി​ര്‍ഭാ​ഗ്യംകൊ​ണ്ടാ​ണ് ബം​ഗാ​ളി​ന് ന​ഷ്ട​മാ​യ​ത്. ഇ​ട​തു മൂ​ല​യി​ല്‍ നി​ന്നും റൊ​ണാ​ള്‍ഡ് സിം​ഗ് മ​റി​ച്ചു ന​ല്കി​യ ഷോ​ട്ട് മ​ന്‍വീ​ര്‍ സിം​ഗി​ന്‍റെ കാ​ലു​ക​ളി​ല്‍ മ​ന്‍വീ​ര്‍ തൊ​ടു​ത്ത ഷോ​ട്ട് ക്രോ​സ് ബാ​റി​ല്‍ ത​ട്ടി വീ​ണ്ടും പെ​നാ​ല്‍റ്റി ബോ​ക്‌​സി​ലേ​യ്ക്ക്. ഗോ​വ​ന്‍ ഗോ​ള്‍ മു​ഖ​ത്ത് കൂ​ട്ട​പ്പൊ​രി​ച്ചി​ല്‍. ഒ​ടു​വി​ല്‍ ഗോ​വ​യു​ടെ പ്ര​തി​രോ​ധ താ​രം പ​ന്ത് പു​റ​ത്തേ​യ്ക്ക് അ​ടി​ച്ചാ​ണ് ര​ക്ഷ​ക​നാ​യ​ത്.​ അ​ധി​കസ​മ​യ​ത്തി​ന്‍റെ 10-ാം മി​നി​റ്റി​ല്‍ ഗോ​വ​യു​ടെ പ്രൊ​വാ​ട്ട് ലാ​ക്ക​റി​ന് മ​ഞ്ഞ​ക്കാ​ര്‍ഡ്. അ​ധി​ക സ​മ​യ​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി​യു​ടെ അ​വ​സാ​ന മി​നി​റ്റി​ല്‍ മ​ന്‍വീ​ര്‍ സിം​ഗ് ഗോ​വ​ന്‍ വലയ്ക്കുള്ളിലേക്കു പ​ന്ത് പാ​യി​ച്ച​തോ​ടെ സ​ന്തോ​ഷ് ട്രോ​ഫി ബംഗാളിന്‍റെ കൈ​ക​ളി​ല്‍ ഭ​ദ്ര​മാ​യി.

പ​നാ​ജി​യി​ല്‍നി​ന്ന് തോ​മ​സ് വ​ര്‍ഗീ​സ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.