ബ്രസീലും അര്‍ജന്‍റീനയും നാളെ കളത്തിൽ
ബ്രസീലും അര്‍ജന്‍റീനയും നാളെ കളത്തിൽ
Monday, March 27, 2017 11:39 AM IST
റി​യോ ഡി ​ഷാ​നെ​റോ: ദ​ക്ഷി​ണ അ​മേ​രി​ക്ക​ന്‍ മേ​ഖ​ല​യി​ല്‍നി​ന്ന് ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളി​ല്‍ മു​ന്‍ ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ ബ്ര​സീ​ലും അ​ര്‍ജ​ന്‍റീന​യും നാ​ളെ പു​ല​ര്‍ച്ചെ ഇ​റ​ങ്ങും. ഒ​രു ജ​യ​മോ സ​മ​നി​ല​യോ നേ​ടി​ക്ക​ഴി​ഞ്ഞാ​ല്‍ ലോ​ക​ക​പ്പി​നു യോ​ഗ്യ​ത നേ​ടു​ന്ന ആ​ദ്യ​ടീ​മാ​കും ബ്ര​സീ​ല്‍. പുലർച്ചെ 6.15നു നടക്കുന്ന മത്സരത്തിൽ പ​രാ​ഗ്വെ​​യാ​ണ് ബ്ര​സീ​ലി​ന്‍റെ എ​തി​രാ​ളി​ക​ള്‍. ടി​റ്റെ ബ്ര​സീ​ല്‍ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യ ശേ​ഷം തു​ട​ര്‍ച്ച​യാ​യ എ​ട്ടു മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച ബ്ര​സീ​ല്‍ മി​ക​ച്ച ഫോ​മി​ലാ​ണ്. ഇ​തി​ല്‍ ഏ​ഴു ലോ​ക​ക​പ്പ് യോ​ഗ്യ​ത​യി​ലാ​യി​രു​ന്നു.

ലോ​ക​ക​പ്പ് യോ​ഗ്യ​ത​യി​ല്‍ ക​ഴി​ഞ്ഞ​യാ​ഴ്ച ഒ​രു ഗോ​ളി​നു പി​ന്നി​ല്‍നി​ന്ന​ശേ​ഷം ഉ​റു​ഗ്വെ​യു​ടെ വ​ല​യി​ല്‍ തി​രി​ച്ച് നാ​ലു ഗോ​ള​ടി​ച്ച് ബ്ര​സീ​ല്‍ ത​ക​ര്‍പ്പ​ന്‍ ജ​യം നേ​ടി​യി​രു​ന്നു. പ​രാ​ഗ്വെ​യി​ല്‍വ​ച്ചു ന​ട​ന്ന ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​ല്‍ ര​ണ്ടു ഗോ​ളി​നു പി​ന്നി​ല്‍നി​ന്ന​ശേ​ഷം അ​വ​സാ​ന മി​നി​റ്റു​ക​ളി​ല്‍ ര​ണ്ടെ​ണ്ണ​മ​ടി​ച്ച് ബ്ര​സീ​ല്‍ സ​മ​നി​ല​യു​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സ്വ​ന്തം നാ​ട്ടി​ല്‍ ബ്ര​സീ​ലി​നെ വെ​ള്ളം കു​ടി​പ്പി​ച്ച പ​രാ​ഗ്വെ ആ ​പോ​രാ​ട്ടം ആ​വ​ര്‍ത്തി​ക്കു​ക​യാ​ണെ​ങ്കി​ല്‍ മു​ന്‍ ലോ​ക ചാ​മ്പ്യ​ന്മാ​ര്‍ വി​യ​ര്‍ക്കും. എ​ന്നാ​ല്‍ സ്വ​ന്തം കാ​ണി​ക​ളു​ടെ മു​ന്നി​ല്‍ ക​ളി​ക്കു​ന്ന കാ​ന​റി​ക​ള്‍ വി​ജ​യ​ത്തി​ല്‍ കു​റ​ഞ്ഞ് ഒ​ന്നും ത​ന്നെ പ്ര​തീ​ക്ഷി​ക്കു​ന്നു​മി​ല്ല. പ​ട്ടി​ക​യി​ല്‍ 13 ക​ളി​യി​ല്‍ 30 പോ​യി​ന്‍റുമാ​യി ബ്ര​സീ​ല്‍ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. ഉ​റു​ഗ്വെ​യ്‌​ക്കെ​തി​രേ ഹാ​ട്രി​ക് നേ​ടി​യ പൗ​ളി​ഞ്ഞോ മി​ക​ച്ച ഫോ​മി​ലാ​ണ് കൂ​ടാ​തെ ഗോ​ള​ടി​ക്കാ​നും അ​ടി​പ്പി​ക്കാ​നു​മു​ള്ള നെ​യ്മ​റു​ടെ മി​ക​വും കാ​ന​റി​ക​ളെ ശ​ക്ത​രാ​ക്കു​ന്നു.

മി​ക​ച്ച താ​ര​നി​ര​യു​ണ്ടാ​യി​ട്ടും മികച്ച പ്ര​ക​ട​നം ന​ട​ത്താ​ന്‍ ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ലെ ഫൈ​ന​ലി​സ്റ്റു​ക​ളാ​യ അ​ര്‍ജ​നന്‍റീന ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ക​ഴി​ഞ്ഞ​യാ​ഴ്ച ചി​ലി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ല​യ​ണ​ല്‍ മെ​സി​യു​ടെ​യും കൂ​ട്ട​രു​ടെ​യും പ്ര​ക​ട​നം തീ​ര്‍ത്തും മോ​ശ​മാ​യി​രു​ന്നു.

ബ്ര​സീ​ലി​നോ​ടേ​റ്റ തോ​ല്‍വി​ക്കു​ശേ​ഷം കൊ​ളം​ബി​യ​യോ​ട് 3-0ന് ​ജ​യി​ച്ച അ​ര്‍ജ​ന്റീ​ന​യ്ക്ക് ചി​ലി​ക്കെ​തി​രേ സ്വ​ന്തം നാ​ട്ടി​ല്‍ ന​ട​ന്ന മ​ത്സ​ര​മാ​യി​ട്ടു​പോ​ലും വ​മ്പ​ന്‍ പ്ര​ക​ട​നം ന​ട​ത്താ​നാ​യി​ല്ല. മെ​സി നേ​ടി​യ പെ​നാ​ല്‍റ്റി ഗോ​ളി​ല്‍ അ​ര്‍ജ​ന്റീ​ന ജ​യം നേ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​ല പ്ര​മു​ഖ ക​ളി​ക്കാ​രു​മി​ല്ലാ​തെ ക​ളി​ച്ച ചി​ലി​യി​ല്‍നി​ന്നു മി​ക​ച്ച പ്ര​ക​ട​നം ഉ​ണ്ടാ​യു​മി​ല്ല. ഈ ​ജ​യം അ​ര്‍ജ​ന്‍റീ​ന​യെ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​ച്ചു.​സ്വ​ന്തം നാ​ട്ടി​ല്‍ നാളെ പുലർച്ചെ 1.15ന് ബൊ​ളി​വി​യ​യെ നേ​രി​ടു​ന്ന അ​ര്‍ജ​ന്റീ​ന ജ​യി​ച്ചാ​ല്‍ പോ​യി​ന്‍റ് നി​ല​യി​ല്‍ താ​ത്കാ​ലി​മാ​യി​ട്ടെ​ങ്കി​ലും ര​ണ്ടാം സ്ഥാ​ന​ത്തെ​ത്താം. 13 ക​ളി​യി​ല്‍ 22 പോ​യി​ന്‍റാ​ണ് അ​ര്‍ജന്‍റീ​ന​യ്ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.