ഫെ​ഡ​റ​ര്‍, ന​ദാ​ല്‍ ക്വാ​ര്‍ട്ട​റി​ല്‍; വാവ്‌​റി​ങ്ക പു​റ​ത്ത്
Wednesday, March 29, 2017 12:11 PM IST
മയാ​മി: മയാ​മി ഓ​പ്പ​ണ്‍ ടെ​ന്നീ​സ് ടൂ​ര്‍ണ​മെ​ന്‍റി​ല്‍ റോ​ജ​ര്‍ ഫെ​ഡ​റ​റും റ​ഫേ​ല്‍ ന​ദാ​ലും ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍. സ്റ്റാ​നി​സ്ലാ​സ് വാ​വ്‌​റി​ങ്ക​യെ അ​ട്ടി​മ​റി​ച്ചു. ടൂ​ര്‍ണ​മെ​ന്‍റി​ലെ ടോ​പ് സീ​ഡാ​യ സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡി​ന്‍റെ വാ​വ്‌​റി​ങ്ക​യെ ജ​ര്‍മ​നി​യു​ടെ അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വാ​ണ് 4-6, 6-2, 6-1ന് ്അ​ട്ടി​മ​റി​ച്ച​ത്. ഫെ​ഡ​റ​ര്‍ ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ല്‍ റോ​ബ​ര്‍ട്ടോ ബ​റ്റി​സ്റ്റ അ​ഗ്ടി​നെ 7-6 (7-5), 7-6 (7-4)ന് ​തോ​ല്‍പ്പി​ച്ചു. ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ തോ​മ​സ് ബെർഡി​ച്ചി​നെ​യാ​ണ് ക്വാ​ര്‍ട്ട​റി​ല്‍ ഫെ​ഡ​റ​ര്‍ നേ​രി​ടു​ന്ന​ത്. ന​ദാ​ല്‍ 6-4, 7-6 (7-4)ന് ​ഫ്രാ​ന്‍സി​ന്‍റെ നി​ക്കോ​ള​സ് മാ​ഹു​ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. കെ​യി നി​ഷി​കോ​രി മൂ​ന്നു സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ല്‍ അ​ര്‍ജ​ന്‍റീ​ന​യു​ടെ ഫെ​ഡ​റി​കോ ഡെ​ല്‍ ബോ​നി​സി​നെ 6-3, 4-6, 6-3ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.