മെ​സി​യു​ടെ വി​ല​ക്കി​നെ​തി​രേ അ​ർ​ജ​ന്‍റീ​ന
മെ​സി​യു​ടെ വി​ല​ക്കി​നെ​തി​രേ അ​ർ​ജ​ന്‍റീ​ന
Thursday, March 30, 2017 12:21 PM IST
ബു​വേ​നോ​സ് ആ​രി​സ്: റ​ഫ​റി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ അ​ർ​ജ​ന്‍റൈ​ൻ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​യെ നാ​ല് അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് വി​ല​ക്കി​യ ഫി​ഫ​യു​ടെ അ​ച്ച​ട​ക്ക സ​മി​തി​യു​ടെ ന​ട​പ​ടി​ക്കെ​തി​രേ അ​ർ​ജ​ന്‍റൈ​ൻ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ അ​പ്പീ​ൽ ന​ൽ​കും. ക​ഴി​ഞ്ഞ ദി​വ​സം മെ​സി​യി​ല്ലാ​തെ ക​ള​ത്തി​ലി​റ​ങ്ങി​യ ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ അ​ര്‍ജ​ന്‍റീ​ന ബോ​ളീ​വി​യ​യോ​ട് തോ​റ്റു. ഇ​തോ​ടെ ലാ​റ്റി​ന​മേ​രി​ക്ക​ന്‍ ഗ്രൂ​പ്പി​ല്‍ അ​ര്‍ജ​ന്‍റീ​ന അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു.

ഇ​തോ​ടെ ഒ​രു​പ​ക്ഷേ, ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി പ​ര​ന്പ​രാ​ഗ​ത വൈ​രി​ക​ളാ​യ ബ്ര​സീ​ലി​ന്‍റെ വി​ജ​യ​ത്തി​ന് അ​ർ​ജ​ന്‍റൈ​ൻ ആ​രാ​ധ​ക​ർ പ്രാ​ർ​ഥി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യി. കാ​ര​ണം ഇ​തി​നോ​ട​കം യോ​ഗ്യ​ത സ്വ​ന്ത​മാ​ക്കി​യ ബ്ര​സീ​ൽ ഇ​നി​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ചാ​ൽ അ​ർ​ജ​ന്‍റീ​ന​യു​ടെ സാ​ധ്യ​ത​യേ​റും. ഇ​തു​വ​രെ മെ​സി​യി​ല്ലാ​തെ ക​ളി​ച്ച എ​ട്ടു​മ​ത്സ​ര​ങ്ങ​ളി​ല്‍ ഏ​ഴി​ലും അ​ര്‍ജ​ന്‍റീ​ന തോ​റ്റു. അ​ര്‍ജ​ന്‍റീ​ന​യു​ടെ അ​ടു​ത്ത മ​ത്സ​രം ഓ​ഗ​സ്റ്റി​ല്‍ ഉ​റു​ഗ്വെ​യ്‌​ക്കെ​തി​രെ​യാ​ണ്. ഇ​നി നാ​ലു​യോ​ഗ്യ​താ​മ​ത്സ​ര​ങ്ങ​ള്‍ കൂ​ടി അ​ര്‍ജ​ന്‍റീ​ന​യ്ക്ക് അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്. വി​ല​ക്ക് വ​ന്ന​തോ​ടെ ഇ​തി​ല്‍ മൂ​ന്നി​ലും ക്യാ​പ്റ്റ​ന്‍ മെ​സി​ക്ക് ക​ളി​ക്കാ​നാ​കി​ല്ല. സ​സ്പെ​ന്‍ഷ​ന്‍ ല​ഘൂ​ക​രി​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് അ​ർ​ജ​ന്‍റൈ​ൻ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ത​ല​വ​ൻ ക്ലൗ​ഡി​യോ ടാ​പി​യ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.