ഗംഭീറിന്‍റെ മികവിൽ കോൽക്കത്ത
Thursday, April 13, 2017 11:48 AM IST
കോ​ൽ​ക്ക​ത്ത: ഐ​പി​എ​ല്ലി​ൽ ഇ​ന്ന​ലെ ന​ട​ന്ന ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ കോ​ൽ​ക്ക​ത്ത​യ്ക്കു എ​ട്ടു വി​ക്ക​റ്റ് വി​ജ​യം.ടോ​സ് നേ​ടി​യ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് കിം​ഗ്സ് ഇ​ല​വ​നെ ബാ​റ്റിം​ഗി​ന​യ​ച്ചു.

മി​ക​ച്ച തു​ട​ക്കം ല​ഭി​ച്ച കിം​ഗ്്സ് ഇ​ല​വ​ൻ 20 ഓ​വ​റി​ൽ 9 വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 170 റ​ണ്‍​സെ​ടു​ത്തു.​കിം​ഗ്സ് ഇ​ല​വ​നാ​യി മാക്സ്‌വെൽ ഇ​രു​പ​ത്തി​യ​ഞ്ചും മി​ല്ല​ർ ഇ​രു​പ​ത്തി​യെ​ട്ടും റ​ണ്‍​സ് നേ​ടി. മി​ക​ച്ച രീ​തി​യി​ൽ കു​തി​ക്കു​ക​യാ​യി​രു​ന്ന കിം​ഗ്സ് ഇ​ല​വ​നെ പൂ​ട്ടി​യ​ത് 4 വി​ക്ക​റ്റ് നേ​ടി​യ ഉ​മേ​ഷ് യാ​ദ​വി​ന്‍റെ പ്ര​ക​ട​ന​മാ​യി​രു​ന്നു.


മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കോ​ൽ​ക്ക​ത്ത 16.3 ഓ​വ​റി​ൽ 2 വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി വി​ജ​യം ക​ണ്ടു. 49 പ​ന്തി​ൽ 72 റ​ണ്‍​സ് നേ​ടി പു​റ​ത്താ​കാ​തെ നി​ന്ന ക്യാ​പ്റ്റ​ൻ ഗൗ​തം ഗം​ഭീ​റാ​ണ് കോ​ൽ​ക്ക​ത്ത​യു​ടെ വി​ജ​യ ശി​ൽ​പ്പി.