യൂറോപ്പ ലീഗ്: മാഞ്ചസ്റ്ററിനു സമനില; അയാക്‌സ്, സെല്‍റ്റാ വിഗോ, ലിയോണ്‍ ടീമുകള്‍ക്കു ജയം
Saturday, April 15, 2017 11:42 AM IST
ആ​ന്‍ഡെ​ര്‍ലെ​ക്റ്റ്/​ലി​യോ​ൺ: യൂ​റോ​പ്പ ലീ​ഗി​ന്‍റെ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍ ആ​ദ്യ​പാ​ദ​ത്തി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന് സ​മ​നി​ല. അ​യാ​ക്‌​സ്, സെ​ല്‍റ്റാ വി​ഗോ, ലി​യോ​ണ്‍ ടീ​മു​ക​ള്‍ ആ​ദ്യ​പാ​ദ​ത്തി​ല്‍ വി​ജ​യം ക​ണ്ടു. ബ​ല്‍ജി​യ​ന്‍ ക്ല​ബ്ബാ​യ ആ​ന്‍ഡെ​ര്‍ലെ​ക്റ്റി​നെ​തി​രെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ല്‍ ക​ളി​ക്കാ​നി​റ​ങ്ങി​യ മാ​ഞ്ച​സ്റ്റ​റാ​ണ് ആ​ദ്യം ഗോ​ള​ടി​ച്ച​ത്. 37-ാം മി​നി​റ്റി​ല്‍ അ​ര്‍മേ​നി​യ​ന്‍ താ​രം ഹെ​ന്‍റി​ക് മി​ഖ​തി​ര്യാ​നാ​ണ് ചു​വ​ന്ന ചെ​കു​ത്താ​ന്മാ​രെ മു​മ്പി​ലെ​ത്തി​ച്ച​ത്. ലീ​ഡു​യ​ര്‍ത്താ​ന്‍ മാ​ഞ്ച​സ്റ്റ​ര്‍ കി​ണ​ഞ്ഞു ശ്ര​മി​ച്ചെ​ങ്കി​ലും ഗോ​ള​ക​ന്നു നി​ന്നു. ര​ണ്ടാം പ​കു​തി​യി​ലും ആ​ധി​പ​ത്യം മാ​ഞ്ച​സ്റ്റ​റി​നു ത​ന്നെ​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ജ​യ​ത്തി​ലേ​ക്കു നീ​ങ്ങി​യ മാ​ഞ്ച​സ്റ്റ​റി​ന്‍റെ വ​ല​യി​ലേ​ക്ക് 86-ാം മി​നി​റ്റി​ല്‍ നി​റ​യൊ​ഴി​ച്ച ലി​യാ​ണ്ട​ര്‍ ഡെ​ന്‍ഡോ​ങ്ക​ര്‍ ബ​ല്‍ജി​യ​ന്‍ ക്ല​ബ്ബി​ന് സ​മ​നി​ല നേ​ടി​ക്കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​വ​രു​ടെ ഗ്രൗ​ണ്ടി​ല്‍ നേ​ടി​യ സ​മ​നി​ല ഓ​ള്‍ഡ്് ട്രാ​ഫോ​ഡി​ല്‍ ര​ണ്ടാം പാ​ദ​ത്തി​നി​റ​ങ്ങു​ന്ന മാ​ഞ്ച​സ്റ്റ​റി​ന് ആ​ത്മ​വി​ശ്വാ​സം പ​ക​രും.
മ​റ്റു മ​ത്സ​ര​ങ്ങ​ളി​ല്‍ ഡ​ച്ച് ക്ല​ബ് അ​യാ​ക്‌​സ് ജ​ര്‍മ​ന്‍ ക്ല​ബ് ഷാ​ല്‍ക്കെ​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളു​ക​ള്‍ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തി. ഡാ​വി ക്ലാ​സ​ന്‍റെ ഇ​ര​ട്ട​ഗോ​ളു​ക​ളാ​ണ് അ​യാ​ക്‌​സി​ന് തു​ണ​യാ​യ​ത്. സ്പാ​നി​ഷ് ക്ല​ബ് സെ​ല്‍റ്റാ വി​ഗോ മ​റ്റൊ​രു ബ​ല്‍ജി​യ​ന്‍ ക്ല​ബ്ബാ​യ ഗെ​ങ്കി​നെ ര​ണ്ടി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ള്‍ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി വി​ജ​യം ആ​ഘോ​ഷി​ച്ചു. പ​യോ​നെ സി​സ്‌​റ്റോ, ഇ​യാ​ഗോ അ​സ്പാ​സ്, ജോൺ‍ ഗ്വ​ഡെ​ എ​ന്നി​വ​ര്‍ സെ​ല്‍റ്റാ വി​ഗോ​യ്ക്കാ​യി ഗോ​ള​ടി​ച്ച​പ്പോ​ള്‍ ഴാങ്‍ പോ​ള്‍ ബോ​ട്ടി​യു, തോ​മ​സ് ബ​ഫ​ല്‍ എ​ന്നി​വ​രു​ടെ വ​ക​യാ​യി​രു​ന്നു ഗെ​ങ്കി​ന്‍റെ ആ​ശ്വാ​സ ഗോ​ളു​ക​ള്‍.


ട​ര്‍ക്കി​ഷ് ക്ല​ബ് ബെ​സി​ക്ടാ​സി​നെ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ള്‍ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഫ്ര​ഞ്ച് ക്ല​ബ് ഒ​ളി​മ്പി​ക് ലി​യോ​ണ്‍ ആ​ദ്യ​പാ​ദ വി​ജ​യ​മാ​ഘോ​ഷി​ച്ച​ത്. 15-ാം മി​നി​റ്റി​ല്‍ റ​യാ​ന്‍ ബാ​ബേ​ല്‍ നേ​ടി​യ ഗോ​ളി​ല്‍ 83-ാം മി​നി​റ്റ് വ​രെ മു​മ്പി​ല്‍ നി​ന്ന ട​ര്‍ക്കി​ഷ് ക്ല​ബി​നെ​തി​രേ ര​ണ്ടു മി​നി​റ്റി​നി​ടെ‍ നേ​ടി​യ ര​ണ്ടു ഗോ​ളു​ക​ളാ​ണ് ഫ്ര​ഞ്ച് ക്ല​ബ്ബി​നെ തു​ണ​ച്ച​ത്. 83-ാം മി​നി​റ്റി​ല്‍ കോ​റെ​ന്‍റി​ന്‍ ടോ​ളി​സോ​യും 85-ാം മി​നി​റ്റി​ല്‍ ജെ​റ​മി മോ​റ​ലും ലി​യോ​ണി​നാ​യി ല​ക്ഷ്യം ക​ണ്ടു. ഈ ​മാ​സം 20നാ​ണ് ര​ണ്ടാം പാ​ദ മ​ത്സ​ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.