ല​യ​ണ്‍സി​ന് ആ​ദ്യജ​യം
Saturday, April 15, 2017 11:42 AM IST
ഹാ​ട്രി​ക് വി​ക്ക​റ്റു​ക​ൾക്കും റ​ണ്ണൊ​ഴു​ക്കു​ക​ള്‍ക്കും വേ​ദി​യാ​യ മ​ത്സ​ര​ത്തി​നൊ​ടു​വി​ല്‍ റെ​യ്‌​സിം​ഗ് പൂ​ന സൂ​പ്പ​ര്‍ ജ​യ​ന്‍റി​നെ​തി​രെ ഗു​ജ​റാ​ത്ത് ല​യ​ണ്‍സി​ന് ത​ക​ര്‍പ്പ​ന്‍ വി​ജ​യം. ഏ​ഴു​വി​ക്ക​റ്റി​നാ​ണ് ഗു​ജ​റാ​ത്ത് ല​യ​ണ്‍സ് പൂന​യെ തോ​ല്‍പ്പി​ച്ച​ത്. 170 റ​ണ്‍സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി ബാ​റ്റി​ംഗി​നി​റ​ങ്ങി​യ ഗു​ജ​റാ​ത്ത് 18-ാം ഓ​വ​റി​ല്‍ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ വി​ജ​യി​ക്കു​ക​യാ​യി​രു​ന്നു. ഈ ​ഐ​പി​എ​ല്‍ സീ​സ​ണി​ലെ ഗു​ജ​റാ​ത്തി​ന്‍റെ ആ​ദ്യ​വി​ജ​യ​മാ​ണ് ഇ​ത്.

ഡ്വെ​യി​ന്‍ സ്മി​ത്ത് - ബ്ര​ണ്ട​ന്‍ മ​ക്ക​ല്ലം ഓ​പ്പ​ണിം​ഗ് സ​ഖ്യം തീ​ര്‍ത്ത മി​ക​ച്ച അ​ടി​ത്ത​റ​യാ​ണ് ഗു​ജ​റാ​ത്തി​ന്‍റെ വി​ജ​യ​ത്തി​ല്‍ നി​ര്‍ണാ​യ​ക​മാ​യ​ത്. 8.5 ഓ​വ​റി​ല്‍ 94 റ​ണ്‍സാ​ണ് ഇ​രു​വ​രും ചേ​ര്‍ന്ന് ഗു​ജ​റാ​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ കൂ​ട്ടി​ച്ചേ​ര്‍ത്ത​ത്. സ്മിത്ത് (47, മ​ക്ക​ല്ലം (49), റെ​യ്ന (35 നോട്ടൗട്ട്), ആരോൺ ഫിഞ്ച് (33 നോട്ടൗട്ട്)എന്നിവരാണ് ഗുജറാത്തിന് ജയ മൊരുക്കിയത്.
ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ പൂന​യു​ടെ തു​ട​ക്കം ത​ക​ര്‍ച്ച​യോ​ടെ​യാ​യി​രു​ന്നു. സ്‌​കോ​ര്‍ ബോ​ര്‍ഡി​ല്‍ റ​ണ്‍ ചേ​ര്‍ക്കും മു​മ്പ് അ​ജി​ങ്ക്യ ര​ഹാ​ന​യെ ന​ഷ്ട​പ്പെ​ട്ട പൂന​യെ ര​ണ്ടാം വി​ക്ക​റ്റി​ല്‍ ഒ​ത്തു​ചേ​ര്‍ന്ന രാ​ഹു​ല്‍ ത്രി​പാഠി​ (33) നാ​യ​ക​ന്‍ സ്റ്റീ​വ​ന്‍ സ്മി​ത്ത് (43). മ​ഹേ​ന്ദ്ര​സിം​ഗ് ധോ​ണി​ക്ക് ഈ ​മ​ത്സ​ര​ത്തി​ലും തി​ള​ങ്ങാ​നാ​യി​ല്ല. എ​ട്ടു പ​ന്തി​ല്‍ അ​ഞ്ചു റ​ണ്‍സെ​ടു​ത്ത മു​ന്‍ നാ​യ​ക​നെ ര​വീ​ന്ദ്ര ജ​ഡേ​ജ വി​ക്ക​റ്റി​ന് മു​ന്നി​ല്‍ കു​ടു​ക്കി.


അ​വ​സാ​ന ഓ​വ​റി​ല്‍ ഹാ​ട്രി​ക്ക് നേ​ടി പു​ന ഇ​ന്നിം​ഗ​്സി​നെ പി​ടി​ച്ചു​കെ​ട്ടി​യ ഓ​സീ​സ് ബൗ​ള​ര്‍ ആ​ന്‍ഡ്രൂ ടൈ​യു​ടെ പ്ര​ക​ട​ന​വും ഗു​ജ​റാ​ത്തി​ന്‍റെ വി​ജ​യ​ത്തി​ല്‍ നി​ര്‍ണാ​യ​ക​മാ​യി. മ​നോ​ജ് തി​വാ​രി (31), അ​ങ്കി​ത് ശ​ര്‍മ (25), ഷ​ര്‍ദു​ല്‍ ഠാ​ക്കു​ര്‍ (0) എ​ന്നി​വ​രെ​യാ​ണ് ടൈ ​തു​ട​ര്‍ച്ച​യാ​യി പു​റ​ത്താ​ക്കി​യ​ത്. മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​മാ​യ​പ്പോ​ള്‍ നാ​ല് റ​ണ്‍സ് മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. ടൈ ​നാ​ല് ഓ​വ​റി​ല്‍ 17 റ​ണ്‍സ് മാ​ത്രം വ​ഴ​ങ്ങി അ​ഞ്ചു വി​ക്ക​റ്റ് വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.