ഡേവിസ്‌ കപ്പ്: ലോക ഗ്രൂപ്പ് പ്ലേ ഓഫില്‍ ഇന്ത്യയുടെ എതിരാളി കാനഡ
Saturday, April 15, 2017 11:42 AM IST
ന്യൂ​ഡ​ൽ​ഹി: ഡേ​വി​സ്‌ ക​പ്പ് ലോ​ക ഗ്രൂ​പ്പ് പ്ലേ ​ഓ​ഫി​ല്‍ ഇ​ന്ത്യ​ക്ക് ശ​ക്ത​രാ​യ എ​തി​രാ​ളി​ക​ള്‍. സെ​പ്റ്റം​ബ​റി​ല്‍ ന​ട​ക്കു​ന്ന പ്ലേ ​ഓ​ഫ് മ​ത്സ​ര​ങ്ങ​ളി​ല്‍ കാ​ന​ഡ​യെ​യാ​ണ് ഇ​ന്ത്യ നേ​രി​ടേ​ണ്ട​ത്. മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത് കാ​ന​ഡ​യി​ലാ​ണെ​ന്ന​തും കാ​ര്യ​ങ്ങ​ള്‍ ഇ​ന്ത്യ​ക്കു പ്ര​തി​കൂ​ല​മാ​ക്കു​ന്നു. ആ​ദ്യ​മാ​യാ​ണ് ഡേ​വി​സ് ക​പ്പി​ല്‍ ഇ​രു രാ​ജ്യ​ങ്ങ​ളും നേ​ര്‍ക്കു​നേ​ര്‍ വ​രു​ന്ന​ത്. റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ​യേ​ക്കാ​ള്‍ വ​ള​രെ​യേ​റെ മു​മ്പി​ലു​ള്ള രാ​ജ്യ​മാ​ണ് കാ​ന​ഡ.

ക​ഴി​ഞ്ഞ​യാ​ഴ്ച ബം​ഗ​ളൂ​രു​വി​ല്‍ ഉ​സ്ബ​ക്കി​സ്ഥാ​നെ 4-1നു ​ത​ക​ര്‍ത്താ​ണ് ഇ​ന്ത്യ പ്ലേ ​ഓ​ഫി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. തു​ട​ര്‍ച്ച​യാ​യ നാ​ലാം വ​ര്‍ഷ​മാ​ണ് ഇ​ന്ത്യ ലോ​ക​ക​പ്പ് പ്ലേ​ഓ​ഫി​ലെ​ത്തു​ന്ന​ത്. മൂ​ന്നു ത​വ​ണ​യും തോ​ല്‍വി​യാ​യി​രു​ന്നു ഫ​ലം. സെ​ര്‍ബി​യ,ചെ​ക് റി​പ്പ​ബ്ലി​ക്, സ്‌​പെ​യി​ന്‍ എ​ന്നീ ടീ​മു​ക​ളോ​ടാ​ണ് യ​ഥാ​ക്ര​മം ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ട​ത്.

ലോ​ക ഗ്രൂ​പ്പ് ആ​ദ്യ റൗ​ണ്ടി​ല്‍ ബ്രി​ട്ട​നോ​ട് 3-2ന് ​തോ​റ്റ​താ​ണ് കാ​ന​ഡ​യ്ക്ക് വി​ന​യാ​യ​ത്. ചെ​യ​ര്‍ അം​പ​യ​റി​നു നേ​രേ ബോ​ള​ടി​ച്ചു വി​ട്ട കൗ​മാ​ര​താ​രം ഡെ​നീ​സ് ഷാ​പൊ​ലോ​വി​നെ അ​യോ​ഗ്യ​നാ​ക്കി​യ​തോ​ടെ​യാ​ണ് കാ​ന​ഡ പു​റ​ത്താ​യ​ത്. വാ​സെ​ക് പോ​പ്‌​സി​സി​ല്‍(119),പീ​റ്റ​ര്‍ പോ​ളാ​ന്‍സ്‌​കി(127), ഡെ​നീ​സ് ഷാ​പൊ​ലോ​വ്(172) എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​ക്കെ​തി​രേ ക​ളി​ക്കു​ന്ന​ത്. 269-ാം റാ​ങ്കി​ലു​ള്ള രാം ​കു​മാ​ര്‍ രാ​മ​നാ​ഥ​നാ​ണ് ഏ​റ്റ​വും ഉ​യ​ര്‍ന്ന റാ​ങ്കു​ള്ള ഇ​ന്ത്യ​ക്കാ​ര​ന്‍.


യൂ​കി ഭാം​ബ്രി​യു​ടെ​യും സാ​കേ​ത് മൈ​നേ​നി​യു​ടെ​യും പ​രി​ക്ക് അ​പ്പോ​ഴ​ത്തേ​ക്കും ഭേ​ദ​മാ​കു​മെ​ന്നും ഇ​രു​വ​രും ടീ​മി​നൊ​പ്പം ചേ​രു​മെ​ന്നും ഇ​ന്ത്യ​ന്‍ ക്യാ​മ്പ് പ്ര​തീ​ക്ഷി​ക്കു​ന്നു.

സീ​നി​യ​ര്‍ താ​രം ലി​യാ​ന്‍ഡ​ര്‍ പെ​യ്‌​സി​നെ ഒ​ഴി​വാ​ക്കി ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച നോ​ണ്‍-​പ്ലേ​യിം​ഗ് ക്യാ​പ്റ്റ​ന്‍ മ​ഹേ​ഷ് ഭൂ​പ​തി​യു​ടെ തീ​രു​മാ​നം ബം​ഗ​ളൂ​രു​വി​ല്‍ ഏ​റെ വി​വാ​ദ​ത്തി​നു വ​ഴി​വ​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ​യും മൂ​ന്ന് സിം​ഗി​ള്‍സ് സ്‌​പെ​ഷ​ലി​സ്റ്റു​ക​ളെ​യും പു​ല്‍ക്കോ​ര്‍ട്ടി​ല്‍ ക​ളി​ക്കു​ന്ന​തി​ല്‍ വി​ദ​ഗ്ധ​നാ​യ ഡ​ബി​ള്‍സ് സ്‌​പെ​ഷ​ലി​സ്റ്റി​നെ​യും ക​ള​ത്തി​ലി​റ​ക്കാ​ണ് ഭൂ​പ​തി​യു​ടെ പ്ലാ​ന്‍. അ​ങ്ങ​നെ​യ​ല്ലെ​ങ്കി​ല്‍ ര​ണ്ടു വീ​തം സിം​ഗി​ള്‍സ്, ഡ​ബി​ള്‍സ് സ്‌​പെ​ഷ​ലി​സ്റ്റു​ക​ളാ​വും ക​ള​ത്തി​ലി​റ​ങ്ങു​ക. പെ​യ്‌​സി​നൊ​പ്പം ക​ളി​ക്കാ​ന്‍ ബൊ​പ്പ​ണ്ണ ത​യാ​റാ​വു​മോ​യെ​ന്നാ​ണ് അ​റി​യേ​ണ്ട​ത്.