ചെന്നൈ സൂപ്പര്‍ കിംഗ്‌സും രാജസ്ഥാന്‍ റോയല്‍സും തിരിച്ചെത്തുന്നു
Saturday, April 15, 2017 11:42 AM IST
മും​​​ബൈ: ചെ​​​ന്നൈ സൂ​​​പ്പ​​​ര്‍ കിം​​​ഗ്‌​​​സും രാ​​​ജ​​​സ്ഥാ​​​ന്‍ റോ​​​യ​​​ല്‍സും ഐ​​​പി​​​എ​​​ലി​​​ലേ​​​ക്ക് മ​​​ട​​​ങ്ങി വ​​​രു​​​ന്നു. ര​​​ണ്ടു സീ​​​സ​​​ണു​​​ക​​​ളി​​​ലെ വി​​​ല​​​ക്കി​​​നു ശേ​​​ഷം ഇ​​​രുടീ​​​മു​​ം മ​​​ട​​​ങ്ങി​​​വ​​​ര​​​വി​​​ന് ബി​​​സി​​​സി​​​ഐ പ​​​ച്ച​​​ക്കൊ​​​ടി വീ​​​ശി​​​യെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ. നേ​​​ര​​​ത്തെ ഐ​​​പി​​​എ​​​ല്‍ കോ​​​ഴ​​​വി​​​വാ​​​ദ​​​ത്തെ തു​​​ട​​​ര്‍ന്ന് ഇ​​​രു​​​ടീ​​​മു​​​ക​​​ളെ​​​യും ര​​​ണ്ട് വ​​​ര്‍ഷ​​​ത്തേ​​​യ്ക്ക് വി​​​ല​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​ക്കാ​​​ര്യത്തിൽ ബി​​​സി​​​സി​​​ഐ പ​​​ര​​​സ്യ പ്ര​​​സ്താ​​​വന പു​​​റ​​​ത്തി​​​റ​​​ക്കു​​​മെ​​​ന്ന് ഇം​​​ഗ്ലീ​​​ഷ് മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്തു. ഐ​​​പി​​​എ​​​ലി​​​ല്‍ ര​​​ണ്ട് ത​​​വ​​​ണ കി​​​രീ​​​ടം നേ​​​ടി​​​യി​​​ട്ടു​​​ള്ള ടീ​​​മാ​​​ണ് ചെ​​​ന്നൈ സൂ​​​പ്പ​​​ര്‍ കിം​​​ഗ്‌​​​സ്. രാ​​​ജ​​​സ്ഥാ​​​ന്‍ റോ​​​യ​​​ല്‍സ് ഒ​​​രു ത​​​വ​​​ണ​​​യും. ഐ​​​പി​​​എ​​​ലി​​​ലെ ആ​​​ദ്യ കി​​​രീ​​​ട​​​ജേ​​​താ​​​ക്ക​​​ളും രാ​​​ജ​​​സ്ഥാ​​​നാ​​​ണ്.

ര​​​ണ്ടു​​​വ​​​ര്‍ഷ​​​ത്തെ വി​​​ല​​​ക്കി​​​നു ശേ​​​ഷം രാ​​​ജ​​​സ്ഥാ​​​ന്‍ റോ​​​യ​​​ല്‍സും ചെ​​​ന്നൈ സൂ​​​പ്പ​​​ര്‍ കിം​​​ഗ്‌​​​സും തി​​​രി​​​ച്ചെ​​​ത്തു​​​ന്ന​​​ത് ഇ​​​ട​​​ക്കാ​​​ല​​​ത്ത് ടീം ​​​കോ​​​റം തി​​​ക​​​യ്ക്കാ​​​നെ​​​ത്തി​​​യ ഗു​​​ജ​​​റാ​​​ത്ത് ല​​​യ​​​ൺ​​​സി​​​ന്‍റെ​​​യും പൂ​​​ന സൂ​​​പ്പ​​​ർ ജ​​​യ്ന്‍റിന്‍റെ​​​യും ഭാ​​​വി​​​അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​ലാ​​​ക്കും. കോ​​​ട​​​തി​​​യു​​​ടെ മേ​​​ല്‍നോ​​​ട്ട​​​ത്തി​​​ല്‍ അ​​​ധി​​​കാ​​​ര​​​മേ​​​റ്റ ബി​​​സി​​​സി​​​യു​​​ടെ പു​​​തി​​​യ ഭ​​​ര​​​ണ​​​സ​​​മി​​​തി​​​ക്ക് ഐ​​​പി​​​എ​​​ലി​​​ൽ കാ​​​ര്യ​​​ങ്ങ​​​ൾ തീ​​​രു​​​മാ​​​നി​​​​​​ക്കാ​​​നു​​​ള്ള സാ​​​വ​​​കാ​​​ശ​​​വും കി​​​ട്ടി​​​യി​​​ട്ടി​​​ല്ല.

നേ​​​ര​​​ത്തെ, ചെ​​​ന്നൈ സൂ​​​പ്പ​​​ര്‍ കിം​​​ഗ്‌​​​സ് ഐ​​​പി​​​എ​​​ലി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വ​​​രു​​​മെ​​​ന്ന് ടീം ​​​ഉ​​​ട​​​മ​​​യും മു​​​ന്‍ ബി​​​സി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ എ​​​ന്‍. ശ്രീ​​​നി​​​വാ​​​സ​​​ന്‍ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. 2018 ഐ​​​പി​​​എ​​​ല്‍ സീ​​​സ​​​ണ​​​ില്‍ ചെ​​​ന്നൈ സൂ​​​പ്പ​​​ര്‍ കിം​​​ഗ്‌​​​സ് ഉ​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ശ്രീ​​​നി​​​വാ​​​സ​​​ൻ പ​​​റ​​​ഞ്ഞ​​​ത്. മ​​​ഹേ​​​ന്ദ്ര സിം​​​ഗ് ധോ​​​ണി ത​​​ന്നെ​​​യാ​​​യി​​​രി​​​ക്കും ടീ​​​മി​​​ന്‍റെ നാ​​​യ​​​ക​​​നെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞി​​​രു​​​ന്നു. മ​​​ദ്രാ​​​സ് അ​​​ഡ്വ​​​ർ​​​ടൈ​​​സിം​​​ഗ് ക്ല​​​ബ്ബി​​​ന്‍റെ വാ​​​ര്‍ഷി​​​ക അ​​​വാ​​​ര്‍ഡ് പ​​​രി​​​പാ​​​ടി​​​യി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.


2015ലാ​​​ണ് ഐ​​​പി​​​എ​​​ല്‍ വാ​​​തു​​​വയ്പ് കേ​​​സി​​​ല്‍ ജ​​​സ്റ്റീസ് ലോ​​​ധ ക​​​മ്മി​​​റ്റി ചെ​​​ന്നൈ സൂ​​​പ്പ​​​ര്‍ കിം​​​ഗ്‌​​​സി​​​നെ​​​യും രാ​​​ജ​​​സ്ഥാ​​​ന്‍ റോ​​​യ​​​ല്‍സി​​​നെ​​​യും വി​​​ല​​​ക്കി​​​യ​​​ത്. ചെ​​​ന്നൈ സൂ​​​പ്പ​​​ര്‍ കിം​​​ഗ്‌​​​സ് സ​​​ഹ ഉ​​​ട​​​മ​​​യും ശ്രീ​​​നി​​​വാ​​​സ​​​ന്‍റെ മ​​​രു​​​മ​​​ക​​​നു​​​മാ​​​യ ഗു​​​രു​​​നാ​​​ഥ് മെ​​​യ്യ​​​പ്പ​​​നെ ബി​​​സി​​​സി​​​ഐ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ന്ന​​​തി​​​ല്‍നി​​​ന്നും ആ​​​ജീ​​​വ​​​നാ​​​​ന്ത​​​വും വി​​​ല​​​ക്കി​​​യി​​​രു​​​ന്നു.

2013 ൽ​​​ത​​​ന്നെ ഗു​​​രു​​​നാ​​​ഥ് മെ​​​യ്യ​​​പ്പ​​​ന്‍ കു​​​റ്റ​​​ക്കാ​​​ര​​​നാ​​​ണെ​​​ന്നു കോ​​​ട​​​തി ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. കേ​​​സ് സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ല്‍ എ​​​ത്തി​​​യ​​​തോ​​​ടെ മെ​​​യ്യ​​​പ്പ​​​നെ സം​​​ര​​​ക്ഷി​​​ക്കാ​​​ന്‍ ശ്രീ​​​നി​​​വാ​​​സ​​​ന്‍ അ​​​മി​​​ത ​​​താ​​​ത്പ​​​ര്യ​​​മെ​​​ടു​​​ത്തു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തി​​​നു സ്വ​​​കാ​​​ര്യ ​​​താ​​​ത്‍പ​​​ര്യ​​​ങ്ങ​​​ളു​​​ണ്ടെ​​​ന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർന്ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ബി​​​സി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​ന​​​വും അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ന​​​ഷ്ട​​​മാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു.