ഡ​ൽ​ഹി​ക്കു വ​ൻ വി​ജ​യം
Saturday, April 15, 2017 11:42 AM IST
ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ലി​ൽ ഇ​ന്ന​ലെ ന​ട​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി 51 റ​ണ്‍​സി​നു കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​നെ തോ​ൽ​പ്പി​ച്ചു ആ​ദ്യം ബാ​റ്റ് ചെ​യ്ത ഡ​ൽ​ഹി ഡെ​യ​ർ​ഡെ​വി​ൾ​സ് 20 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 188 റ​ണ്‍​സെ​ടു​ത്തു. ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഡ​ൽ​ഹി​ക്കു​വേ​ണ്ടി സാം ​ബി​ല്ലിം​ഗ് (40 പ​ന്തി​ൽ 55), കോ​റി​ൻ ആ​ൻ​ഡേ​ഴ്സ​ണ്‍ (22 പ​ന്തി​ൽ 39 നോ​ട്ടൗ​ട്ട്), ശ്രേ​യ​സ് അ​യ്യ​ർ (17 പ​ന്തി​ൽ 22) എ​ന്നി​വ​രാ​ണു പ്ര​ക​ട​നം ഡ​ൽ​ഹി​യെ മി​ക​ച്ച സ്കോ​റി​ലെ​ത്തി​ച്ചു. സ​ഞ്ജു സാം​സ​ണ്‍-​ബി​ല്ലിം​ഗ് ഓ​പ്പ​ണിം​ഗ് സ​ഖ്യം തീ​ർ​ത്ത 53 റ​ണ്‍​സി​ന്‍റെ അ​ടി​ത്ത​റ​യി​ൽ​നി​ന്നാ​ണ് ഡ​ൽ​ഹി മി​ക​ച്ച സ്കോ​റി​ലേ​ക്കു നീ​ങ്ങി​യ​ത്. സ​ഞ്ജു (19) റ​ണ്‍​സ് നേ​ടി. ക​രു​ണ്‍ നാ​യ​ർ​ക്കു റ​ണ്‍​സൊ​ന്നു​മെ​ടു​ക്കാ​നാ​യി​ല്ല. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ആ​ൻ​ഡേ​ഴ്സ​ണ്‍, ക്രി​സ് മോ​റി​സ് (8 പ​ന്തി​ൽ 16), പാ​റ്റ് ക​മ്മി​ൻ​സ് (6 പ​ന്തി​ൽ 12) എ​ന്നി​വ​രു​ടെ കൂ​റ്റ​ൻ അ​ടി​ക​ൾ ഡ​ൽ​ഹി​യെ വ​ൻ സ്കോ​റി​ലെ​ത്തി​ച്ചു. വ​രു​ണ്‍ ആ​രോ​ണ്‍ ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ പ​ഞ്ചാ​ബി​ന് 20 ഒാ​വ​റി​ൽ 9 വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 137 റ​ണ്‍​സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളു.