നി​ഹാ​ല്‍ സ​രി​ന് ആ​ദ്യ ഗ്രാ​ന്‍ഡ്മാ​സ്റ്റ​ര്‍ നോം
Sunday, April 16, 2017 11:48 AM IST
നോ​ര്‍വേ​യി​ല്‍ ഇ​ന്ന​ലെ സ​മാ​പി​ച്ച ഫാ​ഗെ​ര്‍ നെ​സ് ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ഗ്രാ​ന്‍ഡ് മാ​സ്റ്റേ​ഴ്‌​സ് ചെ​സി​ല്‍ ഒ​ന്‍പ​തി​ല്‍ ആ​റു പോ​യി​ന്‍റ് നേ​ടി 12 കാ​ര​നായ ​മ​ല​യാ​ളി ചെ​സ് താ​രം നി​ഹാ​ല്‍ സ​രി​ന്‍ ആ​ദ്യ ഗ്രാ​ന്‍ഡ്മാ​സ്റ്റ​ര്‍ നോം ​ക​ര​സ്ഥ​മാ​ക്കി.​ഗ്രാ​ന്‍ഡ് മാ​സ്റ്റ​ര്‍ പ​ദ​വി​ക്ക് ഇ​തു പോ​ലെ ര​ണ്ടു നോം ​കൂ​ടി ല​ഭി​ക്ക​ണം. 2424 യെ​ലോ റേ​റ്റിം​ഗ് ഉ​ള്ള നി​ഹാ​ല്‍ ത​ന്നേ​ക്കാ​ള്‍ 100 നും 200​നും ഇ​ട​യി​ല്‍ കൂ​ടു​ത​ൽ യെ​ലോ റേ​റ്റിം​ഗ് ഉ​ള്ള ആ​റ് ഗ്രാ​ന്‍ഡ് മാ​സ്റ്റ​ര്‍മാ​രോ​ട് ക​ളി​ച്ച​തി​ല്‍ ഒ​രാ​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക യും ​മ​റ്റു​ള്ള​വ​രോ​ട് സ​മ​നി​ല നേ​ടു​ക​യും ചെ​യ്തു. ഒ​രു ഗെ​യി​മി​ലും നി​ഹാ​ല്‍ പ​രാ​ജ​യ​പ്പെ​ട്ടി​ല്ല . നാ​ലാം സ്ഥാ​നം ല​ഭി​ച്ച നി​ഹാ​ലി​ന് 400 യൂ​റോ സ​മ്മാ​ന​മാ​യി ല​ഭി​ച്ചു. അ​ണ്ട​ര്‍ 10 ലോ​ക ചാ​മ്പ്യ​നാ​യി​രു​ന്ന ഈ ​അ​ത്ഭു​ത ബാ​ല​ന്‍ വി​ശ്വ​നാ​ഥ​ന്‍ ആ​ന​ന്ദി​നെപ്പോ​ലെ ലോ​ക ചെ​സി​ന്‍റെ ത​ല​പ്പ​ത്ത് എ​ത്തു​ന്ന നാ​ളു​ക​ള്‍ വി​ദൂ​ര​മ​ല്ലെ​ന്നു വി​ശ്വ​സി​ക്കാം.