മാഞ്ചസ്റ്റർ ചെൽസിയെ തകർത്തു
Sunday, April 16, 2017 11:48 AM IST
ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ കരുത്തരുടെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു ജയം. പോയിന്‍റ് നിലയിൽ മുന്നിലുള്ള ചെൽസിയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തകർത്തത്. മാർക്കസ് റഷ്ഫോർഡും (7) ആൻഡെർ ഹെരേരയുമാണ് (49) മാഞ്ചസ്റ്ററിനായി ഗോൾ നേടിയത്. വിജയത്തോടെ മൗറീഞ്ഞോയുടെ ടീം പോയിന്‍റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്കു കയറി.

ലിവർപൂളിനു ജയം

മറ്റൊരു മത്സരത്തിൽ റോ​ബ​ര്‍ട്ടോ ഫി​ര്‍മി​നോ​യു​ടെ ഗോ​ളി​ല്‍ ലി​വ​ര്‍പൂ​ള്‍ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു വെ​സ്റ്റ്‌​ബ്രോം​വി​ച്ചി​നെ തോ​ല്‍പ്പി​ച്ചു. 45+1 മി​നി​റ്റി​ലാ​യി​രു​ന്നു ഫി​ര്‍മി​നോ​യു​ടെ വി​ജ​യ​ഗോ​ള്‍. ജ​യ​ത്തോ​ടെ ലി​വ​ര്‍പൂ​ള്‍ മൂ​ന്നാം സ്ഥാ​ന​ത്ത‌​ക്കെ​ത്തു​ക​യും ചെ​യ്തു. 33 കളിക​ളി​ല്‍ ലി​വ​ര്‍പൂ​ളി​ന് 66 പോ​യി​ന്‍റാ​ണ്. സാ​വ​ധാ​നം തു​ട​ങ്ങി​യ ലി​വ​ര്‍പൂ​ളി​നു തു​ട​ക്ക​ത്തി​ലേ വ​ല കു​ലു​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ചിരു​ന്നു. ഫി​ര്‍മി​നോ​യു​ടെ ശ്ര​മം പ​ക്ഷേ പു​റ​ത്തേ​യ്ക്കാ​യി​രു​ന്നു. വെ​സ്റ്റ്‌​ബ്രോ​മും വെ​റു​തെ​യി​രു​ന്നി​ല്ല. മി​ക​ച്ച നീ​ക്ക​ങ്ങ​ളു​മാ​യി അ​വ​രും ലി​വ​ര്‍പൂ​ള്‍ ഗോ​ള്‍മു​ഖ​ത്തേ​ക്കു ക​യ​റി. ആ​ദ്യ​പ​കു​തി​യു​ടെ ഇ​ട​വേ​ള​യ്ക്കു മു​മ്പ് ഇ​ഞ്ചു​റി ടൈ​മി​ല്‍ ഫി​ര്‍മി​നോ ലി​വ​ര്‍പൂ​ളി​നു ബ്രേ​ക് ത്രൂ ന​ല്‍കി. ര​ണ്ടാം പ​കു​തി​യി​ല്‍ ഗോ​ള്‍ ഉ​യ​ര്‍ത്താ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ വി​ജ​യി​ച്ചി​ല്ല. ക​ളി തീ​രാ​ന്‍ പ​ത്തു മി​നി​റ്റു​ള്ള​പ്പോ​ള്‍ സ​മ​നി​ല നേ​ടാ​ന്‍ ല​ഭി​ച്ച സു​വ​ര്‍ണാ​വ​സ​രം വെ​സ്റ്റ്‌​ബ്രോം ന​ഷ്ട​മാ​ക്കി.


ക​ഴി​ഞ്ഞ ദി​വ​സം എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​ന് മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി സ​താം​പ്ട​ണെ ത​ക​ര്‍ത്തു. വി​ന്‍സ​ന്‍റ് കോം​പാ​നി (55), ലെ​റോ​യ് സേ​ന്‍ (77), സെ​ര്‍ജി​യോ അ​ഗ്വേ​റോ (80) എ​ന്നി​വ​രാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. പ​ല സു​വ​ര്‍ണാ​വ​സ​ര​ങ്ങ​ളും ന​ഷ്ട​മാ​ക്കി​യ​താ​ണ് സ​താം​പ്ട​ണു വി​ന​യാ​യ​ത്.