പൂ​നയ്ക്കു വിജയം
Sunday, April 16, 2017 11:48 AM IST
ബം​ഗ​ളൂ​രു: ഐ​പി​എ​ലി​ൽ ഇ​ന്ന​ലെ ന​ട​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​നെ​തി​രേ റൈ​സിം​ഗ് പൂ​ന സൂ​പ്പ​ർ ജ​യ​ന്‍റി​നു വി​ജ​യം. 27 റ​ണ്‍​സി​നാ​ണ് പൂ​ന സൂ​പ്പ​ർ ജ​യ​ന്‍റി​സ് വി​ജ​യി​ച്ച​ത്.ആ​ദ്യം ബാ​റ്റ് ചെ​യ്ത പൂ​ന 20 ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 161 റ​ണ്‍​സെ​ടു​ത്തു. മു​ൻ​നി​ര മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചെ​ങ്കി​ലും മ​ധ്യ​നി​ര​യും വാ​ല​റ്റ​വും ത​ക​ർ​ന്ന​താ​ണ് പൂ​ന​യ്ക്കു വി​ന​യാ​യ​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ബം​ഗ​ളൂ​രു​വി​നു 20 ഓ​വ​റി​ൽ 9 വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 134 റ​ണ്‍​സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളു.​ കോ​ഹ്് ലി 28 റ​ണ്‍​സെ​ടു​ത്തു.