മ​ധ്യ​പ്ര​ദേ​ശി​നും മി​സോ​റ​ാമി​നും ജ​യം
Monday, April 17, 2017 11:58 AM IST
കോ​​​ഴി​​​ക്കോ​​​ട്: കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ദേ​​​ശീ​​​യ സ​​​ബ്ജൂ​​​ണി​​​യ​​​ര്‍ ഫു​​​ട്ബോ​​​ള്‍ ചാ​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​ല്‍ നി​​​ല​​​വി​​​ലെ റ​​​ണ്ണ​​​റ​​​പ്പാ​​​യ ഒ​​​ഡീ​​​ഷ​​​യെ മ​​​ധ്യ​​​പ്ര​​​ദേ​​​ശ് ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യ ഒ​​​രു ഗോ​​​ളി​​​ന് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി.

മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ന് വേ​​​ണ്ടി ആ​​​ദ്യ​​​പ​​​കു​​​തി​​​യു​​​ടെ 12ാം മി​​​നി​​​ട്ടി​​​ല്‍ സു​​​രേ​​​ഷ്‌​​​കു​​​മാ​​​റാ​​​ണ് ഗോ​​​ള്‍ സ്‌​​​കോ​​​ര്‍ ചെ​​​യ്ത​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം സെ​​​മി​​​ഫൈ​​​ന​​​ലി​​​ല്‍ ഇ​​​രു​​​ടീ​​​മു​​​ം ഏ​​​റ്റു​​​മു​​​ട്ടി​​​യ​​​പ്പോ​​​ള്‍ ഒ​​​ഡീ​​​ഷ യ്ക്കാ​​​യി​​​രു​​​ന്നു ജ​​​യം.


ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ല്‍ മി​​​സോ​​​റം ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യ മൂ​​​ന്ന് ഗോ​​​ളി​​​ന് ഉ​​​ത്ത​​​ര്‍​പ്ര​​​ദേ​​​ശി​​​നെ ത​​​ക​​​ര്‍​ത്തു. മി​​​സോ​​​റ​​​ാമി​​​ന് വേ​​​ണ്ടി ഒ​​​മ്പ​​​ത് , 26 മി​​​നിറ്റു​​​ക​​​ളി​​​ല്‍ ജോ ​​​സാം​​​ഗ്പു​​​ഴി​​​യ​​​യും 16ാം മി​​​നിറ്റി​​​ല്‍ ലാ​​​ല്‍​ബൈ​​​യാ​​​ക​​​ലീ​​​ന​​​യും ഗോ​​​ളു​​​ക​​​ള്‍ സ്‌​​​കോ​​​ര്‍ ചെ​​​യ്തു.
ഇ​​​ന്നു രാ​​​വി​​​ലെ 7.30ന് ​​​ന​​​ട​​​ക്കു​​​ന്ന ആ​​​ദ്യ​​​മ​​​ത്സ​​​ര​​​ത്തി​​​ല്‍ ഡ​​​ല്‍​ഹി മേ​​​ഘാ​​​ല​​​യ​​​യേ​​​യും വൈ​​​കു​​​ന്നേ​​​രം 4.30ന് ​​​ത​​​മി​​​ഴ്‌​​​നാ​​​ട് നി​​​ല​​​വി​​​ലെ ജേ​​​താ​​​ക്ക​​​ളാ​​​യ ബം​​​ഗാ​​​ളി​​​നേ​​​യും നേ​​​രി​​​ടും.