ശ്രീ​നി​വാ​സ​നു വി​ല​ക്ക്
Monday, April 17, 2017 11:58 AM IST
ന്യൂ​ഡ​ല്‍ഹി: ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് എ​ന്‍. ശ്രീ​നി​വാ​സ​നു ഐ​സി​സി കോ​ണ്‍ഫറന്‍സി​ല്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കാ​ന്‍ യോ​ഗ്യ​ത​യി​ല്ലെ​ന്നു സു​പ്രീം കോ​ട​തി. ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ഡി​വി​ഷ​ന്‍ ബ​ഞ്ചാ​ണ് കോ​ണ്‍ഫറ​ന്‍സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ല്‍ നി​ന്നും ശ്രീ​നി​വാ​സ​നെ വി​ല​ക്കി​യ​ത്.

ശ്രീ​നി​വാ​സ​നു പ​ക​ര​മാ​യി ഏ​പ്രി​ല്‍ 24 നു ​ന​ട​ക്കു​ന്ന കോ​ണ്‍ഫ്ര​ന്‍സി​ല്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കാ​ന്‍ ബി​സി​സി​ഐ നി​യു​ക്ത സെ​ക്ര​ട്ട​റി അ​മി​താ​ഭ് ചൗ​ധ​രി​യെ​യും സി​ഇ​ഒ രാ​ഹു​ല്‍ ജോ​ഹ്‌​റി​യെ​യും സു​പ്രീം കോ​ട​തി ചു​മ​ത​ല​പ്പെ​ടു​ത്തി. അ​ധി​കാ​ര ദു​ര്‍വി​നി​യോ​ഗം ന​ട​ത്തി​യ പ്ര​സി​ഡ​ന്‍റി​നു കോ​ണ്‍ഫറ​ന്‍സി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള യോ​ഗ​ത്യ​യി​ല്ലെ​ന്നു സു​പ്രീം കോ​ട​തി നി​രീ​ക്ഷി​ച്ചു.