ലോ​ക​ക​പ്പ് ടീ​മി​നു തോ​ല്‍വി
Tuesday, April 18, 2017 12:06 PM IST
ലി​സ്ബ​ണ്‍: അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​നൊ​രു​ങ്ങു​ന്ന ഇ​ന്ത്യ​ന്‍ ടീ​മി​ന് പ​രി​ശീ​ല​ന​മ​ത്സ​ര​ത്തി​ല്‍ പ​രാ​ജ​യം. മ​ത്സ​ര​പ​രി​ച​യ​ത്തി​നാ​യി യൂ​റോ​പ്പി​ല്‍ പ​ര്യ​ട​നം ന​ട​ത്തു​ന്ന ടീം ​പോ​ര്‍ച്ചു​ഗ​ലി​ല്‍നി​ന്നു​ള്ളവി​ട്ടോ​റി​യ ഡെ ​സെ​റ്റു​ബാ​ല്‍ എ​ന്ന ക്ല​ബ്ബി​നോ​ടാ​ണു പ​രാ​ജ​യ​പ്പെ​ട്ട​ത്. ക​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ 2-1നാ​ണ് പോ​ര്‍ച്ചു​ഗ​ല്‍ ക്ല​ബ് ഇ​ന്ത്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 38-ാം മി​നി​റ്റി​ല്‍ ബ്രൂ​ണോ വെ​ന്‍റു​റ​യി​ലൂ​ടെ പോ​ര്‍ച്ചു​ഗ​ല്‍ ക്ല​ബ് ആ​ദ്യം മു​ന്നി​ലെ​ത്തി.

ആ​ദ്യ​പ​കു​തി​യി​ല്‍ വി​ട്ടോ​റി​യ സെ​റ്റു​ബാ​ള്‍ 1-0നു ​മു​ന്നി​ലാ​യി​രു​ന്നു. മി​ക​ച്ച മു​ന്നേ​റ്റ​ത്തി​ലൂ​ടെ എ​തി​രാ​ളി​ക​ളെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് 67-ാം മി​നി​റ്റി​ല്‍ അ​നി​കേ​ത് യാ​ദ​വി​ലൂ​ടെ ഇ​ന്ത്യ സ​മ​നി​ല നേ​ടി. അ​തി​നി​ടെ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ ഇ​ന്ത്യ​ക്കു ല​ഭി​ക്കു​ക​യും ചെ​യ്തു. വി​ജ​യ​ത്തി​നാ​യി പൊ​രു​തി​യ ഇ​ന്ത്യ​ക്കെ​തി​രേ 85-ാം മി​നി​റ്റി​ല്‍ പോ​ര്‍ച്ചു​ഗ​ല്‍ ക്ല​ബ് വി​ജ​യ ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. 25ന് ​പോ​ര്‍ച്ചു​ഗ​ലി​ല്‍നി​ന്നു​ള്ള ബെ​ലെ​നെ​സെ​സ് ക്ല​ബ്ബി​നെ ഇ​ന്ത്യ നേ​രി​ടു​ന്നു​ണ്ട്.