ദേശീ​​യ ജൂ​​ണി​​യ​​ർ വോ​​ളി​​ക്കു തു​ട​ക്ക​മാ​യി
Wednesday, April 19, 2017 11:58 AM IST
പ​​റ​​വൂ​​ർ: 43-മ​​ത് ദേ​​ശീ​​യ ജൂ​​ണി​​യ​​ർ വോ​​ളി​​ബോ​​ൾ ചാ​​മ്പ്യ​​ൻ​​ഷി​​പ്പി​ന് പ​​റ​​വൂ​​ർ ബോ​​യ്സ് എ​​ച്ച്എ​​സ്എ​​സ് ഫ്ല​ഡ്‌​ലി​​റ്റ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ തു​​ട​​ക്ക​മാ​യി. ആ​ദ്യ​ദി​ന​മാ​യ ഇ​ന്ന​ലെ രാ​​വി​​ലെ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ആ​​ൺ​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ രാ​ജ​സ്ഥാ​ൻ, ച​​ണ്ഡീ​​ഗ​​ഡ്, പ​ശ്ചി​മ​ബം​ഗാ​ൾ, തെ​ലു​ങ്കാ​ന, ത​മി​ഴ്നാ​ട് ടീ​മു​ക​ൾ വി​ജ​യി​ച്ചു. രാ​​ജ​​സ്ഥാ​​ൻ ഡ​​ൽ​​ഹി​​യേ​യും ച​​ണ്ഡീ​​ഗ​​ഡ് ബിഹാ​​റി​​നെ​​യും പ​ശ്ചി​മ​ബം​ഗാ​ൾ മ​​ധ്യ​​പ്ര​​ദേ​​ശി​​നെ​​യും തെ​​ലു​​ങ്കാ​​ന ഹി​​മാ​​ച​​ൽ​പ്ര​​ദേ​​ശി​​നെ​​യും ത​മി​ഴ്നാ​ട് അ​​സാ​​മി​​നെ​​യും പ​രാ​ജ​യ​പ്പെ​ടു​ത്തി.


പെ​​ൺ​​കു​​ട്ടി​​ക​​ളു​​ടെ മ​​ത്സ​​ര​​ങ്ങ​ളി​ൽ‌ തെ​​ലു​​ങ്കാ​​ന​യ്​​ക്ക​​തി​​രേ മ​​ഹാ​​രാ​ഷ്‌​ട്ര​​യും ഡ​​ൽ​​ഹി​​ക്കെ​​തി​രേ ഉ​​ത്ത​​ർ​​പ്ര​​ദേ​​ശും വി​​ജ​​യം ക​​ര​​സ്ഥ​​മാ​​ക്കി. മ​​ത്സ​​ര​​ങ്ങ​​ൾ വി.​ഡി. സ​​തീ​​ശ​​ൻ എം​​എ​​ൽ​എ ​ഉ​​ദ്​​ഘാ​​ട​​നം ചെ​​യ്തു.

ഇ​ന്ന് ആ​ൺ​കു​ട്ടി​ക​ളു​ടെ മ​ൽ​സ​ര​ത്തി​ൽ കേ​ര​ളം ഗു​ജ​റാ​ത്തി​നെ​യും ജാ​ർ​ഖ​ണ്ഡി​നേ​യും നേ​രി​ടു​ന്പോ​ൾ പെ​ൺ​കു​ട്ടി​ക​ളു​ടെ മ​ൽ​സ​ര​ത്തി​ൽ ച​ത്തീ​സ്ഗ​ഡാ​ണ് ആ​തി​ഥേ​യ​രു​ടെ പ്ര​തി​യോ​ഗി​ക​ൾ.