ത​ല​തൊ​ട്ട് ഏ​ജീ​സി​നു വി​ജ​യം
Wednesday, April 19, 2017 11:58 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ളാ പ്രീ​മി​യ​ര്‍ ലീ​ഗ് ഹോം ​മാ​ച്ചി​ല്‍ ഏ​ജീ​സ് തി​രു​വ​ന​ന്ത​പു​രം തി​രൂ​ര്‍ സാ​റ്റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ല്‍ ഒ​രു ഗോ​ളി​നു പി​ന്നി​ലാ​യി​രു​ന്ന ഏ​ജീ​സ് ര​ണ്ടാം പ​കു​തി​യി​ല്‍ ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്തി 2-1 എ​ന്ന സ്‌​കോ​റി​നാ​ണ് സാ​റ്റി​നെ മു​ട്ടു​കു​ത്തി​ച്ച​ത്.

24 -ാം മി​നി​റ്റി​ല്‍ ഏ​ജീ​സി​ന്‍റെ പ്ര​തി​രോ​ധ​ത്തി​ലു​ണ്ടാ​യ വീ​ഴ്ച്ച മു​ത​ലെ​ടു​ത്താ​ണ് സാ​റ്റി​ന്‍റെ ഷ​ഹീ​ദ് ഏ​ജീ​സി​ന്‍റെ വ​ല കു​ലു​ക്കി​യ​ത്. മൈ​താ​ന​ത്തി​ന്‍റെ വ​ല​തു വ​ശ​ത്തു നി​ന്നും സാ​റ്റി​ന്‍റെ മു​ഹ​മ്മ​ദ് ഇ​ര്‍ഷാ​ദ് തൊ​ടു​ത്തു വി​ട്ട ഷോ​ട്ട് ഏ​ജീ​സി​ന്‍റെ പ്ര​തി​രോ​ധ താ​രം ഹെ​ഡ് ചെ​യ്തു ക്ലി​യ​ര്‍ ചെ​യ്യാ​നു​ള്ള ശ്ര​മം വി​ഫ​ല​മാ​യി. പ​ന്ത് സാ​റ്റി​ന്‍റെ ഷ​ഹീ​ദി​ന്‍റെ മു​ന്നി​ലേ​യ്ക്ക. ഓ​ടി​യെ​ത്തി​യ ഷ​ഹീ​ദി​ന്‍റെ വ​ല​ങ്കാ​ല​ന്‍ ഷോ​ട്ട് ഏ​ജീ​സി​ന്‍റെ വ​ല കു​ലു​ക്കി. ര​ണ്ടാം പ​കു​തി​യി​ല്‍ പ​ക​ര​ക്കാ​ര​നാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ മി​ഥു​ന്‍ വെ​ല്‍വെ​റ്റ് മു​ന്നേ​റ്റ​ത്തി​ന് ചു​ക്കാ​ന്‍ പി​ടി​ച്ച​തോ​ടെ ഏ​ജീ​സ് തു​ട​ര്‍ച്ച​യാ​യി സാ​റ്റി​ന്‍റെ ഗോ​ള്‍മു​ഖ​ത്തേ​യ്ക്ക് പ​ന്തെ​ത്തി​ച്ചു.


മ​ത്സ​ര​ത്തി​ന്‍റെ 66-ാം മി​നി​റ്റി​ല്‍ മൈ​താ​ന​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു നി​ന്നും പ​ന്തു​മാ​യി കു​തി​ച്ച മി​ഥു​ന്‍ ഇ​ട​തു വ​ശ​ത്തു​കൂ​ടി അ​തി​വേ​ഗം പെ​നാ​ല്‍റ്റി ബോ​ക്‌​സി​നു സ​മീ​പ​ത്താ​യി എ​ത്തി. പ​ന്ത് ക്രോ​സ് ചെ​യ്തു. ഗോ​ള്‍ പോ​സ്റ്റി​ന്‍റെ ഇ​ട​തു ഓ​ര​ത്തോ​ട് ചേ​ര്‍ന്ന് നി​ന്ന ന​സ​റു​ദീ​ന്‍റെ മു​ന്നി​ലെ​ത്തി​യ പ​ന്ത് ഗോ​ള്‍ പോ​സ്റ്റി​ലേ​യ്ക്ക് ഹെ​ഡ് ചെ​യ​ത്് വ​ല കു​ലു​ക്കി​യ​പ്പോ​ള്‍ സാ​റ്റ് ഗോ​ളി ഭാ​സ്‌​ക​ര്‍ റോ​യി​യെ കാ​ഴ്ച​ക്കാ​ര​ന്‍. സ്‌​കോ​ര്‍ 1-1. ഇ​ന്‍ജു​റി ടൈ​മി​ലാ​ണ് ഏ​ജീ​സ് വി​ജ​യ ഗോ​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്. ന​സ​റു​ദ്ദീ​നെ ഫൗ​ള്‍ ചെ​യ്ത​തി​ന് ഏ​ജീ​സി​ന് ഫ്രീ​കി​ക്ക് . ജി​പ്‌​സ​ണ്‍ ജ​സ്റ്റ​സ് എ​ടു​ത്ത കി​ക്ക് ഡാ​നി സാ​റ്റി​ന്‍റെ ത​ല​യി​ലേ​ക്ക്. ഡാ​നി​യു​ടെ സു​ന്ദ​ര​മാ​യ ഹെഡ​ര്‍ ഗോ​ള്‍ വ​ല ച​ലി​പ്പി​ച്ച​പ്പോ​ള്‍ ഏ​ജീ​സ് സ്വ​ന്തം ത​ട്ട​ക​ത്തി​ല്‍ 2-1 എ​ന്ന സ്‌​കോ​റി​ന് വി​ജ​യം ഉ​റ​പ്പി​ച്ചു.

തോ​മ​സ് വ​ര്‍ഗീ​സ്