സ​ണ്‍ റൈ​സേ​ഴ്‌​സി​നു വിജയം
Wednesday, April 19, 2017 11:58 AM IST
ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ ഇ​ന്ന​ലെ ന​ട​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി ഡെ​യ​ർ​ഡെ​വി​ൾ​സി​നെ​തി​രേ സ​ണ്‍ റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നു 15 റ​ണ്‍​സ് വി​ജ​യം. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത സ​ണ്‍​റൈ​സേ​ഴ്സ് 20 ഓ​വ​റി​ൽ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 191 റ​ണ്‍​സ് നേ​ടി.

തു​ട​ക്ക​ത്തി​ലേ നാ​ലു റ​ണ്‍​സെ​ടു​ത്ത നാ​യ​ക​ൻ ഡേ​വി​ഡ് വാ​ർ​ണ​റു​ടെ വി​ക്ക​റ്റ് സ​ണ്‍ റൈ​സേ​ഴ്സി​നു ന​ഷ്ട​മാ​യെ​ങ്കി​ലും ശി​ഖ​ർ ധ​വാ​നും കെ​യ്ൻ വി​ല്യം​സ​ണും ചേ​ർ​ന്ന് അ​വ​രെ ക​ര​ക​യ​റ്റി. ധ​വാ​ൻ 50 പ​ന്തി​ൽ ഏ​ഴു ബൗ​ണ്ട​റി​യും ഒ​രു സി​ക്സു​മ​ട​ക്കം 70 റ​ണ്‍​സ് നേ​ടി. വി​ല്യം​സ​ണാ​ക​ട്ടെ, 51 പ​ന്തി​ൽ ആ​റു ബൗ​ണ്ട​റി​യും അ​ഞ്ചു സി​ക്സ​റു​മ​ട​ക്കം 89 റ​ണ്‍​സ് വാ​രി​ക്കൂ​ട്ടി. ഹെ​ൻ റി​ക്സ് ആ​റു പ​ന്തി​ൽ 12 റ​ണ്‍​സ് നേ​ടി പു​റ​ത്താ​കാ​തെ നി​ന്നു. ഡ​ൽ​ഹി​ക്കു വേ​ണ്ടി ക്രി​സ് മോ​റി​സാ​ണ് നാ​ലു വി​ക്ക​റ്റും നേ​ടി​യ​ത്.


മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഡ​ൽ​ഹി​ക്ക് 20 ഓ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 176 റ​ണ്‍​സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. സ​ഞ്ജു സാം​സ​ണ്‍ 42 റ​ണ്‍​സും ശ്രേ​യ​സ് അ​യ്യ​ർ അ​ന്പ​തും റ​ണ്‍​സ് നേ​ടി.