സം​സ്ഥാ​ന പ​ഞ്ച​ഗു​സ്തി ​തൃ​ശൂ​രി​ൽ
Thursday, April 20, 2017 11:41 AM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള ആം ​​​റ​​​സ്‌​​​ലിം​​​ഗ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന പ​​​ഞ്ച​​​ഗു​​​സ്തി ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ് 23ന് ​​​തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ക്കും. തേ​​​ക്കി​​​ൻ​​​കാ​​​ട് മൈ​​​താ​​​നി​​​യി​​​ലെ തെ​​​ക്കേ​​​ഗോ​​​പു​​​ര ന​​​ട​​​യി​​​ലാ​​ണു മ​​​ത്സ​​​ര​​​ങ്ങ​​​ൾ.

ഉ​​​ദ്ഘാ​​​ട​​​നം രാ​​​വി​​​ലെ 11.30ന് ​​​സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി കെ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​എ​​​ൻ. പ്ര​​​താ​​​പ​​​ൻ, ബി​​​ജെ​​​പി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സു​​​രേ​​​ന്ദ്ര​​​ൻ ഐ​​​നി​​​ക്കു​​​ന്ന​​​ത്ത് എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നു നി​​ർ​​​വ​​​ഹി​​​ക്കും. മേ​​​യ​​​ർ അ​​​ജി​​​ത ജ​​​യ​​​രാ​​​ജ​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​കും. വൈ​​​കി​​​ട്ട് ഏ​​​ഴി​​​ന് ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ഷീ​​​ല വി​​​ജ​​​യ​​​കു​​​മാ​​​റി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​രു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ സ​​​മ്മാ​​​ന​​​ദാ​​​നം നി​​​ർ​​​വ​​​ഹി​​​ക്കും.

സം​​​ഘാ​​​ട​​​ക​​​രാ​​​യ മ​​​നോ​​​ജ് പൊ​​​റ്റേ​​​ക്കാ​​​ട്, എ.​​​യു. ഷാ​​​ജു, പി.​​​എ. അ​​​ബ്ദു​​​ൽ അ​​​സീ​​​സ്, ഷെ​​​റി​​​ൻ തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.