സ്‌​റ്റെ​യി​ന്‍ പു​റ​ത്ത്; കേ​ശ​വ് മ​ഹാ​രാ​ജ് പു​തു​മു​ഖം
Friday, April 21, 2017 11:23 AM IST
ജൊ​ഹ​ാന്നസ്ബ​ര്‍ഗ്: ഐ​സി​സി ചാ​മ്പ്യ​ന്‍സ് ട്രോ​ഫി​ക്കു​ള​ള 15 അം​ഗ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. എ​ബി ഡി​വി​ല്യേ​ഴ്സ് ന​യി​ക്കു​ന്ന ടീ​മി​ല്‍ പേ​സ് ബൗ​ള​ര്‍ ഡെയ്ൽ സ്റ്റ​യ്നെ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​ടം​കൈ​യന്‍ സ്പി​ന്ന​ര്‍ കേ​ശ​വ് മ​ഹാ​രാ​ജാ​ണ് ടീ​മി​ലെ ഏ​ക പു​തു​മു​ഖം. ന്യൂ​സി​ല​ന്‍ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കേ​ശ​വ് മ​ഹാ​രാ​ജി​ന് ഏ​ക​ദി​ന ടീ​മി​ലേ​ക്കു​ള്ള വ​ഴി​തു​റ​ന്ന​ത്. ന്യൂ​സി​ല​ന്‍ഡി​നെ​തി​രേ ടെസ്റ്റ് പരന്പരയിലെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നും 15 വി​ക്ക​റ്റ് താ​രം വീ​ഴ്ത്തി​യി​രു​ന്നു. മോ​ര്‍ണി മോ​ര്‍ക്ക​ലും ടീ​മി​ലേ​ക്കു തി​രി​ച്ചെ​ത്തി​.


ജൂ​ണ്‍ ഒ​ന്ന് മു​ത​ല്‍ ഇം​ഗ്ല​ണ്ടി​ല്‍ വെ​ച്ചാ​ണ് ചാ​മ്പ്യ​ന്‍സ് ട്രോ​ഫി മ​ത്സ​രം ന​ട​ക്കു​ക. ഇ​തി​നു മു​മ്പാ​യി മെ​യ് അ​വ​സാ​ന​ത്തോ​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ടീം ​ഇം​ഗ്ല​ണ്ടി​ലെ​ത്തും. ജൂ​ണ്‍ ഒ​ന്നു​മു​ത​ലാ​ണ് ചാ​മ്പ്യ​ന്‍സ് ട്രോ​ഫി ആ​രം​ഭി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.