റയൽ- ബാഴ്സ പെരുങ്കളിയാട്ടം
റയൽ- ബാഴ്സ പെരുങ്കളിയാട്ടം
Saturday, April 22, 2017 11:29 AM IST
മാ​ഡ്രി​ഡ്: സാ​ന്‍റി​യാ​ഗോ ബ​ര്‍ണാ​ബു​വി​ല്‍ സീ​സ​ണി​ലെ ര​ണ്ടാം എ​ല്‍ക്ലാ​സി​ക്കോ​യ്ക്ക് ഇന്നു പ​ന്തു​രു​ളു​മ്പോ​ള്‍ മു​മ്പൊ​ന്നു​മി​ല്ലാ​ത്ത ആ​ശ​ങ്ക​ക​ളോ​ടെ​യാ​ണ് ബാ​ഴ്‌​സ​ലോ​ണ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ നി​ന്ന് ദാ​രു​ണ​മാ​യി തോ​റ്റ് പു​റ​ത്താ​യ​തും ലാ​ലി​ഗ​യി​ല്‍ റ​യ​ലി​നേ​ക്കാ​ള്‍ മൂ​ന്നു പോ​യി​ന്‍റ് പി​ന്നി​ലാ​ണെ​ന്നു​ള്ള​തും ബാ​ഴ്‌​സ​യു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തി​ന് ഉ​ല​ച്ചി​ല്‍ ത​ട്ടിക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ്. ആ​ദ്യപാ​ദ​ത്തി​ല്‍ യു​വ​ന്‍റ​സി​നോ​ട് അ​വ​രു​ടെ ത​ട്ട​ക​ത്തി​ല്‍ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്നു ഗോ​ളി​ന് തോ​ല്‍വി വ​ഴ​ങ്ങി​യ ബാ​ഴ്‌​സ ന്യൂ​കാ​മ്പി​ല്‍ ആ ​ക​ടം മ​റി​ക​ട​ക്കു​മെ​ന്ന് ഈ ​ടീ​മി​ന്‍റെ ക​ടു​ത്ത ആ​രാ​ധ​ക​ര്‍ പോ​ലും ക​രു​തി​യി​ട്ടു​ണ്ടാ​വി​ല്ല. എ​ന്നി​രു​ന്നാ​ലും ന്യൂ​കാ​മ്പി​ല്‍ ഒ​രു ഗോ​ളെ​ങ്കി​ലും ബാ​ഴ്‌​സ​യ​ടി​ക്കു​മെ​ന്ന് ക​രു​തി​യ ആ​രാ​ധ​ക​ര്‍ക്കാ​ണ് യ​ഥാ​ര്‍ഥ​ത്തി​ല്‍ അ​ടി​കി​ട്ടി​യ​ത്. പി​എ​സ്ജി​‌​ക്കെ​തി​രേ പു​റ​ത്തെ​ടു​ത്ത ആ ​അ​ദ്ഭു​ത പ്ര​ക​ട​നം ശ​ക്ത​മാ​യ പ്ര​തി​രോ​ധ നി​ര​യു​ള്ള യു​വ​ന്‍റ​സി​നെ​തി​രേ പു​റ​ത്തെ​ടു​ക്കു​ക എ​ളു​പ്പ​മ​ല്ല എ​ന്നെ​ല്ലാ​വ​ര്‍ക്കും അ​റി​യാ​മാ​യി​രു​ന്നു. മ​ലാ​ഗ​യ്‌​ക്കെ​തി​രേ 2-0ന് ​തോ​റ്റ​തോ​ടെ ബാ​ഴ്‌​സ പ​ഴ​യ ബാ​ഴ്‌​സ​യ​ല്ലെ​ന്ന് ആ​ളു​ക​ള്‍ പ​റ​ഞ്ഞു തു​ട​ങ്ങി​യി​രു​ന്നു.​അ​തി​നാ​ല്‍ ത​ന്നെ ഈ ​തോ​ല്‍വി​യി​ല്‍ ആ​രും അ​ദ്ഭു​ത​പ്പെ​ട്ടി​ല്ല.

മ​റു​വ​ശ​ത്ത് റ​യ​ല്‍ തികഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. സ്പാ​നി​ഷ് ലാ​ലി​ഗ​യി​ല്‍ ബാ​ഴ്‌​സ​യേ​ക്കാ​ള്‍ മൂ​ന്നു പോ​യി​ന്‍റ് മു​ന്നി​ലാ​ണെ​ന്നു​ള്ള​തും ഒ​രു ക​ളി കു​റ​ച്ചേ ക​ളി​ച്ചി​ട്ടു​ള്ളൂ എ​ന്ന​തും റ​യ​ലി​ന് ധൈ​ര്യം പ​ക​രു​ന്നു. മാ​ത്ര​മ​ല്ല ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ സെ​മി​യി​ലെ​ത്തി​യ​തും സി​ദാ​ന്‍റെ കു​ട്ടി​ക​ള്‍ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്നു. ക​ളി​വ​ച്ചു നോ​ക്കി​യാ​ല്‍ അ​ത്ര മി​ക​ച്ച പ്ര​ക​ട​ന​മൊ​ന്നു​മ​ല്ല റ​യ​ലി​ന്‍റേ​തെ​ങ്കി​ലും ബാ​ഴ്‌​സ​യേ​ക്കാ​ള്‍ ഭേ​ദ​മാ​ണ്. ലാ​ലി​ഗ​യി​ല്‍ സ്‌​പോർട്ടിം​ഗ് ഗി​ജോ​ണി​നെ​തി​രേ ന​ട​ന്ന മ​ത്സ​ര​ത്തി​ന്‍റെ 90-ാം മി​നി​റ്റി​ല്‍ ഇ​സ്‌​കോ നേ​ടി​യ ഗോ​ളാ​ണ് റ​യ​ലി​നെ ജ​യി​പ്പി​ച്ച​ത്. 59-ാം മി​നി​റ്റ് വ​രെ റ​യ​ല്‍ പി​ന്നി​ലാ​യി​രു​ന്നു​വെ​ന്നു​ള്ള​തും ക​ണ​ക്കി​ലെ​ടു​ക്ക​ണം. ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ ബ​യേ​ണി​നെ​തി​രാ​യ മ​ത്സ​രം വി​ജ​യി​ച്ച​തി​ല്‍ റ​ഫ​റി​യു​ടെ തീ​രു​മാ​ന​ങ്ങ​ളും നി​ര്‍ണാ​യ​ക​മാ​യി. എ​ന്നി​രു​ന്നാ​ലും ശ​ക്ത​മാ​യ റി​സ​ര്‍വ് ബ​ഞ്ച് റ​യ​ലി​ന്‍റെ ക​രു​ത്താ​ണ്. ബാ​ഴ്‌​സ​യു​ടെ ദൗ​ര്‍ബ​ല്യ​വും ഇ​തു​ത​ന്നെ​യാ​ണ്.

എ​ല്‍ ക്ലാ​സി​ക്കോ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച​താ​ര​മാ​യ ല​യ​ണ​ല്‍ മെ​സി ഒ​രു പ​ക്ഷെ ത​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും ദു​ര്‍ഘ​ട​മാ​യ എ​ല്‍ ക്ലാ​സി​ക്കോ​യ്ക്കാ​വും ഇന്നി​റ​ങ്ങു​ക. റ​യ​ലി​നെ​തി​രേ ക​ഴി​ഞ്ഞ ആ​റു​ക​ളി​ക​ളി​ലും ഗോ​ള​ടി​ക്കാ​ന്‍ മെ​സി​ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ല. 2014ല്‍ ​ക​റ്റാ​ല​ന്‍ പ​ട 4-3ന് ​ജ​യി​ച്ച മ​ത്സ​ര​ത്തി​ലാ​ണ് മെ​സി റ​യ​ലി​നെ​തി​രേ അ​വ​സാ​ന​മാ​യി ഗോ​ള​ടി​ക്കു​ന്ന​ത്. അ​ന്ന് മെ​സി​യു​ടെ ഹാ​ട്രി​ക്കാ​ണ് ബാ​ഴ്‌​സ​യെ ജ​യി​പ്പി​ച്ച​ത്. 33 ക​ളി​ക​ളി​ല്‍ നി​ന്ന് 21 ഗോ​ള​ടി​ച്ച മെ​സി ത​ന്നെ​യാ​ണ് എ​ല്‍ക്ലാ​സി​ക്കോ​യി​ലെ ടോ​പ് സ്‌​കോ​റ​റും. എ​ന്നാ​ല്‍ ആ ​പ​ഴ​യ പ്ര​താ​പ​കാ​ല​ത്തി​ന്‍റെ ഓ​ര്‍മ​ക​ള്‍ മാ​ത്ര​മേ ബാ​ഴ്‌​സ​ലോ​ണ​യി​ല്‍ അ​വ​ശേ​ഷി​ക്കു​ന്നു​ള്ളു​വെ​ന്ന് സ​മീ​പ​കാ​ല​ത്തെ ക​ളി ക​ണ്ട​വ​രെ​ല്ലാം പ​റ​യും. റ​യ​ലി​ന്‍റെ ഭാ​ഗ​ത്താ​വ​ട്ടെ ക​ള​ത്തി​ല്‍ ഇ​റ​ക്കു​ന്ന​വ​രെ​ല്ലാം ഗോ​ള​ടി​ക്കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ, ക​രീം ബെ​ന്‍സേ​മ, ഗാ​ര​ത് ബെ​യ്‌ൽ‍ എ​ന്നീ വ​ന്‍ തോ​ക്കു​ക​ള്‍ക്ക് വി​ശ്ര​മ​മ​നു​വ​ദി​ക്കു​മ്പോ​ള്‍ മാ​ത്രം മു​ഴു​വ​ന്‍ സ​മ​യം ക​ള​ത്തി​ലി​റ​ങ്ങാ​റു​ള്ള ഇ​സ്‌​കോ, ആ​ല്‍വാ​രോ മൊ​റാ​ട്ട, ഹാ​മി​ഷ് റോ​ഡ്രി​ഗ​സ് തു​ട​ങ്ങി​യ​വ​ര്‍ കി​ട്ടി​യ അ​വ​സ​ര​ത്തി​ല്‍ ഗോ​ള​ടി​ച്ചു കൂ​ട്ടു​ന്നു. ബാ​ഴ്‌​സ​യു​ടെ ആ​വ​നാ​ഴി​യി​ല്‍ ഇ​ത്ത​രം ര​ഹ​സ്യാ​യു​ധ​ങ്ങ​ളൊ​ന്നും അ​വ​ശേ​ഷി​ക്കു​ന്നി​ല്ല​താ​നും. ഉ​ള്ള​തു കൊ​ണ്ട് ഓ​ണം പോ​ലെ എ​ന്ന അ​വ​സ്ഥ​യാ​ണ്. ദു​ര്‍ബ​ല​മാ​യ പ്ര​തി​രോ​ധ​മാ​ണ് ബാ​ഴ്‌​സ​യു​ടെ മ​റ്റൊ​രു ത​ല​വേ​ദ​ന. പി​എ​സ്ജി​യ്‌​ക്കെ​തി​രേ​യും യു​വ​ന്‍റ​സി​നെ​തി​രേ​യും ക​ണ്ട​ത് അ​താ​ണ്. ന്യൂ​കാ​മ്പി​ല്‍ ന​ട​ന്ന സീ​സ​ണി​ലെ ആ​ദ്യ എ​ല്‍ക്ലാ​സി​ക്കോ​യി​ല്‍ ജ​യ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്ന ബാ​ഴ്‌​സ​യെ സെ​ര്‍ജി​യോ റാ​മോ​സ് 90-ാം മി​നി​റ്റി​ല്‍ നേ​ടി​യ ഗോ​ളി​ല്‍ റ​യ​ല്‍ സ​മ​നി​ല​യി​ല്‍ ത​ള​യ്ക്കു​ക​യാ​യി​രു​ന്നു. റാ​മോ​സി​ന്‍റെ ഹെ​ഡ​ര്‍ ബാ​ഴ്‌​സ​യു​ടെ പ്ര​തി​രോ​ധ​പ്പി​ഴ​വി​ല്‍ നി​ന്നു പി​റ​ന്ന​താ​യി​രു​ന്നു.


നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​എ​ല്‍ക്ലാ​സി​ക്കോ​യി​ല്‍ ബാ​ഴ്‌​സ​യേ​ക്കാ​ള്‍ മു​ന്‍തൂ​ക്കം റ​യ​ലി​നാ​ണെ​ന്ന് നി​സം​ശ​യം പ​റ​യാം. നെയ്മറുടെ വിലക്ക് സംബന്ധിച്ച് ബാഴഅസയുടെ വാദം സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ തള്ളിയതിനെതിരേ അധികൃതർ കായികതർക്കപരിഹാര കോടതിയെ സമീപിച്ചിരിക്കു കയാണ്. നെയ്മർ കളിക്കുമെന്നാണ് അവിടുന്നുള്ള റിപ്പോർട്ടുകൾ സൂ ചിപ്പിക്കുന്നത്. കോടതി വിധി വന്ന ശേഷം മതി

കളിക്കാതിരിക്കുന്നത് എന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. എം​എ​സ്എ​ന്‍ ത്ര​യം ഒ​ന്നി​ച്ചി​റ​ങ്ങി​യി​ട്ടു കൂ​ടി യു​വ​ന്‍റ​സി​നെ​തി​രേ ഗോ​ള​ടി​ക്കാ​ന്‍ ക​ഴി​യാ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ല്‍ ബാ​ഴ്‌​സ​യു​ടെ മു​ന്നേ​റ്റ​നി​ര എ​ല്‍ക്ലാ​സി​ക്കോ​യി​ല്‍ എ​ങ്ങ​നെ ക​ളി​ക്കു​മെ​ന്ന് ക​ണ്ട​റി​യ​ണം. പ്ര​താ​പ​കാ​ല​ത്തേ​ക്ക് മ​ട​ങ്ങി​പ്പോ​ക​ണ​മെ​ങ്കി​ലും ലാ​ലി​ഗാ കി​രീ​ട​ത്തി​ല്‍ പ്ര​തീ​ക്ഷ വ​യ്ക്ക​ണ​മെ​ങ്കി​ലും ബാ​ഴ്‌​സ​യ്ക്ക് വി​ജ​യം അ​നി​വാ​ര്യ​മാ​ണ്.

റ​യ​ലി​നാ​വ​ട്ടെ ഒ​രു സ​മ​നി​ല പോ​ലും ജ​യ​ത്തി​നു തു​ല്യ​മാ​ണ്താ​നും. എ​ന്താ​യാ​ലും സാ​ന്തി​യാ​ഗോ ബെ​ര്‍ണാ​ബ്യൂ​വി​ല്‍ ഇ​റ​ങ്ങു​മ്പോ​ള്‍ റ​യ​ലി​നേ​ക്കാ​ള്‍ ച​ങ്കി​ടി​ക്കു​ന്ന​ത് ബാ​ഴ്‌​സ താ​ര​ങ്ങ​ൾക്കാവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.