സി​ന്ധു​വി​നു ജയം,സൈ​ന​യ്ക്കു പ​രാ​ജ​യം
സി​ന്ധു​വി​നു ജയം,സൈ​ന​യ്ക്കു പ​രാ​ജ​യം
Wednesday, April 26, 2017 11:54 AM IST
ന്യൂ​ഡ​ല്‍ഹി: ഏ​ഷ്യ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ ര​ണ്ടാം റൗ​ണ്ടി​ല്‍ ഒ​ളി​ന്പി​ക് മെ​ഡ​ല്‍ ജേ​താ​വ് പി.​വി.​സി​ന്ധു​വി​നു വി​ജ​യം. ഇ​ന്തോ​നേ​ഷ്യ​യു​ടെ ദി​നാ​ര്‍ ദ്യാ​ഹി​നെ വെ​റും 31 മി​നി​റ്റു​ക​ള്‍കൊ​ണ്ടാ​ണ് സി​ന്ധു അ​ടി​യ​റ​വു പ​റ​യി​ച്ച​ത്.​ സ്‌​കോ​ര്‍ 21-8,21-18. എ​ന്നാ​ല്‍ ഇ​ന്ത്യ​യു​ടെ വി​ജ​യ പ്ര​തീ​ക്ഷ​യാ​യി​രു​ന്ന സൈ​ന നെ​ഹ്‌​വാ​ള്‍ ജ​പ്പാ​ന്‍റെ സാ​യ​കാ സോ​ട്ടോ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു.

പു​രു​ഷ സിം​ഗി​ള്‍സി​ല്‍ ഇ​ന്ത്യ​ന്‍ താ​രം അ​ജ​യ് ജ​യ​റാം വി​ജ​യം നേ​ടി. വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ല്‍ ചൈ​ന​യു​ടെ അ​ഞ്ചാം സീ​ഡ് താ​രം ടി​യാ​ന്‍ ഹു​വേ​യി​യാ​ണ് അ​ജ​യ് ത​റ​പ​റ്റി​ച്ച​ത്.

മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്ത്യ​ന്‍താ​ര​ങ്ങ​ള്‍ നി​രാ​ശ​യാ​ണ് സ​മ്മാ​നി​ച്ച​ത്.​ മി​ക്‌​സ്ഡ് ഡ​ബി​ള്‍സി​ല്‍ ഇ​ന്ത്യ​യു​ടെ പ്ര​ണ​വ് ജെ​റി ചോ​പ്ര-​എ​ന്‍.​സി​ഖി റെ​ഡി സം​ഖ്യ​വും വ​നി​താ ഡ​ബി​ള്‍സി​ല്‍ അ​ശ്വി​നി പൊ​ന്ന​പ്പ-​സി​ഖി സ​ഖ്യ​വും പ​രാ​ജ​യ​പ്പെ​ട്ടു.

പു​രു​ഷ ഡ​ബി​ള്‍സി​ലും ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളാ​യ മ​നു അ​ത്തി​രി- ബി ​സു​മേ​ഷ് റെ​ഡി സ​ഖ്യം പ​രാ​ജ​യ​പ്പെ​ട്ടു.​ ചൈ​ന​യു​ടെ ഫി ​ഹ​ഭെ​ഗ്- സാം​ഗ് നാ​ല്‍ സ​ഖ്യ​മാ​ണ് ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളെ കീ​ഴ്‌​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.