അസ്‌ലൻ ഷാ ഹോക്കി: ഇ​ന്ത്യ​ക്കു സ​മ​നി​ല
Saturday, April 29, 2017 11:28 AM IST
ഇ​പ്പോ​ഹ്: മി​ക​ച്ച തു​ട​ക്കം ല​ഭി​ച്ചി​ട്ടും ഇ​ന്ത്യ​ക്കു സ​മ​നി​ല. അ​സ്്‌​ല​ന്‍ ഷാ ​ക​പ്പ് ഹോ​ക്കി ചാ​മ്പ്യ​ന്‍ഷി​പ്പി​ലെ ആ​ദ്യ​ത്സ​ര​ത്തി​ല്‍ 1-0ന്‍റെ ​ലീ​ഡ് നേ​ടി​യി​ട്ടും ബ്രി​ട്ട​നോ​ട് ഇ​ന്ത്യ 2-2ന്‍റെ ​സ​മ​നി​ല വ​ഴ​ങ്ങി. 19-ാം മി​നി​റ്റി​ല്‍ ആ​കാ​ശ്ദീ​പ് സിം​ഗി​ലൂ​ടെ മു​ന്നി​ലെ​ത്തി​യ ഇ​ന്ത്യ​ക്കെ​തി​രേ 25-ാം മി​നി​റ്റി​ല്‍ ടോം ​കാ​ള്‍സ​ന്‍ സ​മ​നി​ല ഗോ​ള്‍ നേ​ടി. എ​ന്നാ​ല്‍, 48-ാം മി​നി​റ്റി​ല്‍ ഇ​ന്ത്യ വീ​ണ്ടും ലീ​ഡ് നേ​ടി. പ​ക്ഷേ, ലീ​ഡി​ന് നാ​ലു മി​നി​റ്റി​ന്‍റെ ആ​യു​സേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. 52-ാം മി​നി​റ്റി​ല്‍ അ​ല​ന്‍ ഫോ​ര്‍സി​ത് ബ്രി​ട്ട​നു വി​ജ​യ​തു​ല്യ​മാ​യ സ​മ​നി​ല സ​മ്മാ​നി​ച്ചു. അ​വ​സാ​ന നി​മി​ഷം ബ്രി​ട്ട​നു ല​ഭി​ച്ച പെ​നാ​ല്‍റ്റി കോ​ര്‍ണ​റി​ല്‍നി​ന്ന് ഇ​ന്ത്യ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്കാ​ണ്.

ല​ണ്ട​നി​ല്‍ ന​ട​ന്ന ചാ​മ്പ്യ​ന്‍സ് ട്രോ​ഫി ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ ബ്രി​ട്ട​നെ 2-1നു ​കീ​ഴ്‌​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ന്നു ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ന്യൂ​സി​ല​ന്‍ഡി​നെ നേ​രി​ടും. മേ​യ് ര​ണ്ടി​ന് ഓ​സ്‌​ട്രേ​ലി​യ​യെ​യും മേ​യ് മൂ​ന്നി​ന് ജ​പ്പാ​നെ​യും മേ​യ് അ​ഞ്ചി​ന് മ​ലേ​ഷ്യ​യെ​യും ഇ​ന്ത്യ നേ​രി​ടും. റൗ​ണ്ട് റോ​ബി​ന്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ പോ​യി​ന്‍റ് നി​ല​യി​ല്‍ മു​ന്നി​ല്‍ വ​രു​ന്ന ര​ണ്ടു ടീ​മു​ക​ള്‍ ക​ലാ​ശ​പ്പോ​രി​ല്‍ ഏ​റ്റു​മു​ട്ടും. മ​ല​യാ​ളി താ​രം പി.​ആ​ര്‍. ശ്രീ​ജേ​ഷാ​ണ് ഇ​ന്ത്യ​യെ ന​യി​ക്കു​ന്ന​ത്. മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ശ്രീ​ജേ​ഷ് പോ​സ്റ്റി​നു​ള്ളി​ല്‍ ന​ട​ത്തി​യ​ത്. മ​ത്സ​ര​ത്തി​ലു​ട​നീ​ളം ഇ​ന്ത്യ​യാ​ണ് മു​ന്നി​ട്ടു​നി​ന്ന​തെ​ങ്കി​ലും ഗോ​ള്‍വ​സ​ര​ങ്ങ​ള്‍ പാ​ഴാ​ക്കി​യ​ത് ഇ​ന്ത്യ​ക്കു തി​രി​ച്ച​ടി​യാ​യി. പ്ര​തി​രോ​ധം ദു​ര്‍ബ​ല​മാ​യ​പ്പോ​ള്‍ ഇ​ന്ത്യ​ക്കു ര​ക്ഷ​യാ​യ​ത് ശ്രീജേ​ഷി​ന്‍റെ പ്ര​ക​ട​ന​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.