പ​ഞ്ചാ​ബി​നു പ​ത്തു വി​ക്ക​റ്റ് ജ​യം
പ​ഞ്ചാ​ബി​നു പ​ത്തു വി​ക്ക​റ്റ് ജ​യം
Sunday, April 30, 2017 11:08 AM IST
മൊ​ഹാ​ലി: ഡ​ല്‍ഹി ഡെ​യ​ര്‍ഡെ​വി​ള്‍സി​നെ​തി​രേ കിം​ഗ്സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബി​ന് ഉ​ജ്വ​ല വി​ജ​യം. 73 പ​ന്ത് ബാ​ക്കി നി​ല്‍ക്കെ വി​ക്ക​റ്റ് ന​ഷ്ടം കൂ​ടാ​തെ പ​ഞ്ചാ​ബ് ഡ​ല്‍ഹി​യു​ടെ 68 റ​ണ്‍സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്നു. 27 പ​ന്തി​ല്‍ 50 റ​ണ്‍സ് നേ​ടി​യ മാ​ര്‍ട്ടി​ന്‍ ഗ​പ്ടി​ല്‍ പ​ഞ്ചാ​ബി​ന്‍റെ വി​ജ​യം നേ​ര​ത്തെ​യാ​ക്കു​ക​യാ​യി​രു​ന്നു. ഗ​പ്ടി​ലി​നോ​ടൊ​പ്പം ഹാ​ഷിം അം​ല 16 റ​ണ്‍സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. നാ​ലു വി​ക്ക​റ്റ് നേ​ടി​യ ഡ​ല്‍ഹി​യെ ത​ക​ര്‍ത്ത സ​ന്ദീ​പ് ശ​ര്‍മയാ​ണ് മാ​ന്‍ ഓ​ഫ് ദ ​മാ​ച്ച്.

നേ​രത്തേ ടോ​സ് വി​ജ​യി​ച്ച പ​ഞ്ചാ​ബ് ഡ​ല്‍ഹി​യെ ബാ​റ്റിം​ഗി​നു വി​ട്ടു. ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഡ​ല്‍ഹി​യു​ടെ വി​ക്ക​റ്റു​ക​ള്‍ ചീ​ട്ടു​കൊ​ട്ടാ​രം​പോ​ലെ ത​ക​ര്‍ന്നു വീ​ഴു​ക​യാ​യി​രു​ന്നു. സ​ഹീ​ര്‍ ഖാ​ന്‍റെ അ​ഭാ​വ​ത്തി​ല്‍ ക​രു​ണ്‍ നാ​യ​രാ​ണ് ഡ​ല്‍ഹി​യെ ന​യി​ച്ച​ത്. 17.1 ഓ​വ​റി​ല്‍ 67 റ​ണ്‍സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. നാ​ല് ഓ​വ​റി​ല്‍ 20 റ​ണ്‍സ് മാ​ത്രം വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റെ​ടു​ത്ത സ​ന്ദീ​പ് ശ​ര്‍മ​യാ​ണ് ഡ​ല്‍ഹി​യു​ടെ ന​ട്ടെ​ല്ലൊ​ടി​ച്ച​ത്. 18 റ​ണ്‍സെ​ടു​ത്ത കോ​റി ആ​ന്‍ഡേ​ഴ്‌​സ​ണാ​ണ് ഡ​ല്‍ഹി​യു​ടെ ടോ​പ് സ്‌​കോ​റ​ര്‍.

ഡ​ല്‍ഹി​യു​ടെ തു​ട​ക്കംത​ന്നെ ത​ക​ര്‍ച്ച​യി​ലേ​ക്കു​ള്ള സൂ​ച​ന ന​ല്‍കി​യാ​യി​രു​ന്നു. ആ​ദ്യ ഓ​വ​റി​ലെ അ​വ​സാ​ന പ​ന്തി​ല്‍ സാം ​ബി​ല്ലിം​ഗ്‌​സി​നെ ഡ​ല്‍ഹി​ക്ക് ന​ഷ്ട​മാ​യി. മൂ​ന്നാം ഓ​വ​റി​ല്‍ മ​ല​യാ​ളി താ​രം സ​ഞ്ജു വി. ​സാം​സ​ണും അ​ഞ്ചു റ​ണ്‍സു​മാ​യി ക്രീ​സ് വി​ട്ടു. പി​ന്നീ​ട് ഡ​ല്‍ഹി​യു​ടെ വി​ക്ക​റ്റു​ക​ള്‍ ഓ​രോ​ന്നാ​യി വീ​ണു​കൊ​ണ്ടി​രു​ന്നു. മി​ക​ച്ച ബാ​റ്റിം​ഗ് കാ​ഴ്ച്ച​വച്ച് ഡ​ല്‍ഹി​യെ പൊരു താനുള്ള സ്കോറിലെത്തിക്കാ ൻ ഒ​രൊ​റ്റ ബാ​റ്റ്‌​സ്മാ​ര്‍ക്കും ക​ഴി​ഞ്ഞി​ല്ല.


അ​ക്ഷ​ര്‍ പ​ട്ടേ​ല്‍ നാ​ല് ഓ​വ​റി​ല്‍ 22 റ​ണ്‍സ് വ​ഴ​ങ്ങി ര​ണ്ട് വി​ക്ക​റ്റെ​ടു​ത്ത​പ്പോ​ള്‍ ര​ണ്ട് ഓ​വ​റി​ല്‍ മൂ​ന്നു റ​ണ്‍ മാ​ത്രം വി​ട്ടു​കൊ​ടു​ത്ത് വ​രു​ണ്‍ ആ​രോ​ണും ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി. ഗ്ലെ​ന്‍ മാ​ക്‌​സ്‌​വെ​ല്ലും മോ​ഹി​ത് ശ​ര്‍മയും ഓ​രോ വി​ക്ക​റ്റ് വീ​തം നേ​ടി.
തോ​ല്‍വി​യോ​ടെ ഐ​പി​എ​ലി​ല്‍ ഡ​ല്‍ഹി​യു​ടെ പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ​ക​ള്‍ ഏ​റെ​ക്കു​റെ അ​വ​സാ​നി​ച്ചു. എ​ട്ടു മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് നാ​ല് പോ​യി​ന്‍റ് മാ​ത്ര​മാ​ണ് ഡ​ല്‍ഹി​ക്കു​ള്ള​ത്.

ഐപിഎൽ പോയിന്‍റ് നില

ടീം, മത്‌സരം, ജയം, സമനില, തോൽവി, പോയിന്‍റ്

കോൽക്കത്ത 9 7 0 2 14
മുംബൈ 9 7 0 2 14
ഹൈദരാബാദ് 9 5 1 3 11
പൂന 9 5 0 4 10
പഞ്ചാബ് 9 4 0 5 8
ഗുജറാത്ത് 9 3 0 6 6
ബംഗളൂരു 10 2 1 7 5
ഡൽഹി 8 2 0 6 4

ടോപ് 5 ബാറ്റ്സ്മാന്മാർ

ഡേ​വി​ഡ് വാ​ര്‍ണ​ര്‍ ഹൈ​ദ​രാ​ബാ​ദ് 459
ഗൗതം ഗംഭീർ കോൽക്കത്ത 387
റോബിൻ ഉത്തപ്പ കോൽക്കത്ത 383
ശിഖർ ധവാൻ ഹൈദരാബാദ് 341
സ്റ്റീവൻ സ്മിത് പൂന 320

ടോപ് 5 ബൗളർമാർ

ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ ഹൈ​ദ​രാ​ബാ​ദ് 19
ഇമ്രാൻ താഹിർ പൂന 13
ആൻഡ്രു ടൈ ഗുജറാത്ത് 12
ക്രിസ് മോറിസ് ഡൽഹി 12
മ​ക്ല​നേ​ഗ​ന്‍ മും​ബൈ 12
റഷീദ് ഖാൻ ഹൈദരാബാദ് 11
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.