ഒടുവില്‍ ജയം നേടി റോയല്‍ ചലഞ്ചേഴ്‌സ്
Sunday, May 14, 2017 10:50 AM IST
ന്യൂ​ഡ​ല്‍ഹി: ഐ​പി​എ​ലി​ലെ അ​വ​സാ​ന ലീ​ഗ് മ​ത്സ​ര​ത്തി​ല്‍ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രുവിന് വിജയം. ഡ​ല്‍ഹി ഡെ​യ​ര്‍ഡെ​വി​ള്‍സി​നെ​തി​രേ ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ​ളൂ​രു 20 ഓ​വ​റി​ല്‍ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 161 റ​ണ്‍സ് എടുത്ത ു. മറുപടി ബാറ്റിംങ്ങിന് ഇറങ്ങി ഡൽഹി 151 റൺസിന് എല്ലാവരും പുറത്തായി. വിരാ​ട് കോ​ഹ്‌​ലി (45 പ​ന്തി​ല്‍ 58), ക്രി​സ് ഗെ​യ്‌ൽ (38 പ​ന്തി​ല്‍ 48) എ​ന്നി​വ​രാ​ണ് ബം​ഗ​ളൂ​രുവി​നെ ഭേ​ദ​പ്പെ​ട്ട സ്‌​കോ​റി​ലെ​ത്തി​ച്ച​ത്. പ​തി​ഞ്ഞ തു​ട​ക്ക​മാ​ണ് ബം​ഗ​ളൂ​രു​വി​ൽനിന്നുണ്ടായ​ത്. 66 റ​ണ്‍സാ​ണ് ഗെ​യ്‌ൽ‍-​കോ​ഹ്‌​ലി ര​ണ്ടാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ല്‍ പി​റ​ന്ന​ത്. ഇ​തി​നു​ശേ​ഷം മ​റ്റു​ള്ള ബാ​റ്റ്‌​സ്മാ​ന്‍മാ​ര്‍ക്ക് വ​ന്‍ സ്‌​കോ​റു​ക​ള്‍ നേ​ടാ​നു​മാ​യി​ല്ല. പാ​റ്റ് ക​മ്മി​ന്‍സ് ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി മി​ക​ച്ച ബൗ​ളിം​ഗ് കാ​ഴ്ച​വ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.