ഫെഡറേഷൻ കപ്പ്: ബം​ഗ​ളൂ​രു x ബഗാൻ ഫൈനൽ
Sunday, May 14, 2017 10:50 AM IST
ക​ട്ട​ക്: ഫെഡറേഷൻ കപ്പ് ഫുട്ബോൾ ഫൈനലിൽ നിലവിലെ ചാന്പ്യന്മാരായ മോഹൻബഗാൻ മുൻ ചാന്പ്യന്മാരായ ബം​ഗ​ളൂ​രു എ​ഫ്‌​സിയെ നേരിടും. ആ​ദ്യ സെ​മി​യി​ല്‍ ഐ ​ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​യ ഐ​സോ​ള്‍ എ​ഫ്‌​സി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു തോ​ല്‍പ്പി​ച്ചാ​ണ് മു​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ ബം​ഗ​ളൂ​രു ഫൈ​ന​ലി​ലെ​ത്തി​യ​ത്. രണ്ടാം സെമിയിൽ മോഹൻ ബഗാൻ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ടു ഗോളിനു തോൽപ്പിച്ചു. ഈ സീ​സ​ണി​ൽ ബം​ഗ​ളൂ​രു​വും ബ​ഗാ​നും തമ്മിലുള്ള ആറാമത്തെ പോരാട്ടമാണ് 21നു നടക്കുന്ന ഫൈ​ന​ൽ.

മൂ​ന്നു സീ​സ​ണി​ടെ ബം​ഗ​ളൂ​രു​വി​ന്‍റെ ര​ണ്ടാ​മ​ത്തെ ഫൈ​ന​ല്‍ പ്ര​വേ​ശ​ന​മാ​ണ്. 2014-15ല്‍ ​ബം​ഗ​ളൂ​രാ​യി​രു​ന്നു ചാ​മ്പ്യ​ന്മാ​ര്‍. എ​ട്ടാം മി​നി​റ്റി​ല്‍ ബം​ഗ​ളൂ​രു​വി​ന് അ​നു​കൂ​ല​മാ​യി ല​ഭി​ച്ച പെ​നാ​ല്‍റ്റി വ​ല​യി​ലാ​ക്കി കാ​മ​റോ​ണ്‍ വാ​ട്‌​സ​ണ്‍ ബ്ലൂ​സി​നെ മു​ന്നി​ലെ​ത്തി​ച്ചു. ക​ളി​യു​ടെ അ​വ​സാ​നം ഇ​ഞ്ചു​റി ടൈ​മി​ല്‍ ഐ​സോ​ളി​നു ല​ഭി​ച്ച പെ​നാ​ല്‍റ്റി ലാ​ല്‍റാം ചു​ലോ​വ ന​ഷ്ട​പ്പെ​ടു​ത്തി. ചു​ലോ​വ​യു​ടെ വ​ല​ത്തേ​ക്ക​ടി​ച്ച ഷോ​ട്ടി​ലേ​ക്കു കൃ​ത്യ​മാ​യി ഡൈ​വ് ചെ​യ്ത അ​മ​രീ​ന്ദ​ര്‍ സിം​ഗ് പ​ന്ത് ത​ട്ടി​യ​ക​റ്റി. റീ​ബൗ​ണ്ടി​നു​ള്ള ചു​ലോ​വ​യു​ടെ ശ്ര​മ​വും വി​ജ​യി​ച്ചി​ല്ല.
പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കി​യ ബം​ഗ​ളൂ​രു​വി​ന്‍റെ മു​ന്നേ​റ്റ​ത്തി​ല്‍ നാ​യ​ക​ന്‍ സു​നി​ല്‍ ഛേത്രി​ക്കു പ​ക​ര​മാ​യി യു​ജി​ന്‍സ​ണ്‍ ലിം​ഗ്‌​ദോ​യെ​ത്തി സി.​കെ. വി​നീ​തി​നെ ആ​ദ്യ ഇ​ല​വ​നി​ല്‍ ഉ​ള്‍പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

മി​ക​ച്ച തു​ട​ക്ക​മാ​ണ് ബം​ഗ​ളൂ​രു​വി​ല്‍നി​ന്നു​വ​ന്ന​ത്. എ​ട്ടാം മി​നി​റ്റി​ല്‍ ലീ​ഡും ല​ഭി​ച്ചു. വ​ല​തു വ​ശ​ത്തു​നി​ന്ന് സി.​കെ. വി​നീ​ത് ഐ​സോ​ള്‍ ബോ​ക്‌​സി​ല്‍നി​ന്ന ആ​ല്‍വി​ന്‍ ജോ​ര്‍ജി​നു ന​ല്‍കി. എ​ന്നാ​ല്‍ ആ​ല്‍വി​നെ ഐ​സോ​ള്‍ പ്ര​തി​രോ​ധം വീ​ഴ്ത്തി. ഇ​തേ​ത്തു​ര്‍ട​ന്ന് ബ്ലൂ​സി​ന് പെ​നാ​ല്‍റ്റി ല​ഭി​ച്ചു. കി​ക്കെ​ടു​ത്ത കാ​മ​റോ​ണ്‍ വാ​ട്‌​സ​ണ്‍ വ​ല​യു​ടെ വ​ല​തു​വ​ശ​ത്തേ​ക്ക് നി​റ​യൊ​ഴി​ച്ചു.


അ​ഞ്ചു മി​നി​റ്റി​നു​ശേ​ഷം ഖാ​ലി​ദ് ജാ​മി​ലി​ന്‍റെ ഐ​സോ​ള്‍ സ​മ​നി​ല​യ്ക്ക് അ​ടു​ത്തെ​ത്തി​യ​താ​ണ്. ബ്ലൂ​സി​ന്‍റെ പ്ര​തി​രോ​ധ​ത്തി​ന്‍റെ പാ​ളി​ച്ച മു​ത​ലെ​ടു​ത്ത ബാ​യി​യു​ടെ പ​ന്ത് വ​ല​യി​ലേ​ക്കു തൊ​ടു​ക്കാ​നു​ള്ള ശ്ര​മം യു​വാ​ന​ന്‍റെ കൃ​ത്യ​സ​മ​യ​ത്തെ ടാ​ക്ലിം​ഗി​ലൂ​ടെ ന​ഷ്ട​മാ​യി. ലീ​ഡ് ഉ​യ​ര്‍ത്താ​നാ​യി ബം​ഗ​ളൂ​രു​വും തി​രി​ച്ച​ടി​ക്കാ​ന്‍ ഐ​സോ​ളും നി​ര​ന്ത​രം ശ്ര​മം തു​ട​ര്‍ന്നു. വി​നീ​തി​ന്‍റെ​യും ആ​ല്‍വിന്‍റെയും ശ്ര​മം വി​ജ​യം ക​ണ്ടി​ല്ല. ര​ണ്ടാം പ​കു​തി​യി​ല്‍ കാ​മോ ബാ​യി​ക്കു ല​ഭി​ച്ച സു​വ​ര്‍ണാ​വ​സ​രം പു​റ​ത്തേ​ക്ക് അ​ടി​ച്ചു​ക​ള​ഞ്ഞു.
ഇ​ഞ്ചു​റി ടൈം ​ഏ​ഴു മി​നി​റ്റ് അ​ധി​കം ല​ഭി​ച്ചു. അ​വ​സാ​ന മി​നി​റ്റി​ല്‍ പെ​നാ​ല്‍റ്റി​യി​ലൂ​ടെ സ​മ​നി​ല നേ​ടാ​നു​ള്ള അ​വ​സ​രം ഐ​സോ​ള്‍ ന​ഷ്ട​മാ​ക്കി. കാ​മോ ബാ​യി​യെ ബോ​ക്‌​സി​നു​ള്ളി​ല്‍ സ​ന്ദേ​ശ് ജിം​ഗ​ന്‍ വീ​ഴ്ത്തി​യ​തി​നാ​യി​രു​ന്നു പെ​നാ​ല്‍റ്റി. കി​ക്കെ​ടു​ത്ത ലാ​ല്‍റാം ചു​ലോ​വ ക​ളി അ​ധി​ക സ​മ​യ​ത്തേ​ക്കു ക​ട​ത്താ​നു​ള്ള അ​വ​സ​രം കൈ​വി​ട്ട ു.

ര​ണ്ടാം സെ​മി​യി​ല്‍ ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​ലെ ചി​ര​വൈ​രി​ക​ളാ​യ മോ​ഹ​ന്‍ബ​ഗാ​നും ഈ​സ്റ്റ് ബം​ഗാ​ളും ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ ജ​യം നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ബ​ഗാ​ന്. എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​ന് ബ​ഗാ​ന്‍ ഈ​സ്റ്റ് ബം​ഗാ​ളി​നെ കീ​ഴ​ട​ക്കി. ഡാ​രി​ല്‍ ഡ​ഫി (35), ബ​ല്‍വ​ന്ത് സിം​ഗ് (84) എ​ന്നി​വ​രാ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​ര്‍ക്കു​വേ​ണ്ടി ഗോ​ള്‍ നേ​ടി​യ​ത്.

ഇരുടീമും മികച്ച തുടക്കമാണിട്ടത്. തുടക്കത്തിൽ പലപ്പോഴും ഈസ്റ്റ് ബംഗാളാണ് ബഗാന്‍റെ ഗോൾമുഖത്ത് ഭീഷണി ഉയർത്തിക്കൊണ്ടിരുന്നു. എ ന്നാൽ, കളിയുടെ ഒഴുക്കിനെതിരേ യായിരുന്ന ബഗാൻ നേടിയ ആദ്യ ഗോൾ.