വി​നീ​ത് ജോ​ലി ഉ​പേ​ക്ഷി​ക്കു​ന്ന​താ​ണു ന​ല്ല​തെന്നു ഐ.​​​എം.​​​ വി​​​ജ​​​യ​​​ൻ
Monday, May 15, 2017 11:17 AM IST
തൃ​​​ശൂ​​​ർ: പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഫു​​​ട്ബോ​​​ളി​​​ൽ ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ സി.​​​കെ.​ വി​​​നീ​​​ത് ഏ​​​ജീ​​​സ് ഓ​​​ഫീ​​​സി​​​ലെ ജോ​​​ലി ഉ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​ണ് ന​​​ല്ല​​​തെ​​​ന്നു ഫു​​​ട്ബോ​​​ൾ താ​​​രം ഐ.​​​എം.​ വി​​​ജ​​​യ​​​ൻ. മ​​​തി​​​യാ​​​യ ഹാ​​​ജ​​​രി​​​ല്ലെ​​​ന്ന കാ​​​ര​​​ണ​​​ത്താ​​​ൽ ദേ​​​ശീ​​​യ ഫു​​​ട്ബോ​​​ൾ താ​​​ര​​​മാ​​​യ സി.​​​കെ. വി​​​നീ​​​തി​​​നെ ഏ​​​ജീ​​​സ് ഓ​​​ഫീ​​​സി​​​ലെ ജോ​​​ലി​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കാ​​​ൻ നീ​​​ക്കം ന​​​ട​​​ക്കു​​​ന്ന​​​താ​​​യ വാ​​​ർ​​​ത്ത​​​യോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു വി​​​ജ​​​യ​​​ൻ.

കേ​​​ര​​​ള പോ​​​ലീ​​​സി​​​ൽ എ​​​എ​​​സ്ഐ ആ​​​യി​​​രി​​​ക്കെ താ​​​ൻ ജോ​​​ലി വേ​​​ണ്ടെ​​​ന്നു​​​വ​​​ച്ച് പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഫു​​​ട്ബോ​​​ളി​​​ലേ​​​ക്ക് ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച​​​തു വി​​​ജ​​​യ​​​ൻ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. വി​​​നീ​​​ത് ന​​​ല്ല രീ​​​തി​​​യി​​​ൽ ഇ​​​പ്പോ​​​ൾ ഫു​​​ട്ബോ​​​ൾ ക​​​ളി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഫു​​​ട്ബോ​​​ളി​​​ൽ തി​​​ള​​​ങ്ങാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നും സ​​​ർ​​​ക്കാ​​​ർ ജോ​​​ലി സം​​​ബ​​​ന്ധി​​​ച്ച ച​​​ട്ട​​​ങ്ങ​​​ളി​​​ൽ ഇ​​​ള​​​വു​​​ക​​​ൾ സാ​​​ധ്യ​​​മ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ജോ​​​ലി വേ​​​ണ്ടെ​​​ന്നു​​​വ​​​യ്ക്കാ​​​നേ ക​​​ഴി​​​യൂ​​​വെ​​​ന്നും വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു.