48 രൂ​പ​യ്ക്കു ഫൈ​ന​ല്‍ കാ​ണാം
Monday, May 15, 2017 11:17 AM IST
മും​ബൈ: ഇ​ന്ത്യ​യി​ല്‍ ന​ട​ക്കു​ന്ന അ​ണ്ട​ര്‍ 17 ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ ടി​ക്ക​റ്റ് നി​ര​ക്കു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. കോ​ല്‍ക്ക​ത്ത​യി​ല്‍ ന​ട​ക്കു​ന്ന ഫൈ​ന​ല്‍ മ​ത്സ​രം 48 രൂ​പ​യ്ക്കു കാ​ണാ​നാ​കും. ആ​റു ന​ഗ​ര​ങ്ങ​ള്‍ വേ​ദി​യാ​വു​ന്ന ലോ​ക​ക​പ്പി​ലെ ഗാ​ല​റി ടി​ക്ക​റ്റി​ന് വെ​റും 48 രൂ​പ മാ​ത്ര​മാ​ണുള്ള​ത്. മൂ​ന്നു വ്യ​ത്യ​സ്ത നി​ര​ക്കി​ലാ​ണ് ടി​ക്ക​റ്റു​ക​ള്‍ വി​ല്‍ക്കു​ന്ന​ത്. ഗാ​ല​റി​ക്കു പു​റ​മെ, 96, 192 എ​ന്നി​വ​യാ​ണ് ഉ​യ​ര്‍ന്ന ക്ലാ​സ് വി​ല. ടി​ക്ക​റ്റ് ആ​ദ്യം സ്വ​ന്ത​മാ​ക്കു​ന്ന​വ​ര്‍ക്ക് 60 ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സെ​മി​ഫൈ​ന​ല്‍, ഫൈ​ന​ല്‍ ഉ​ള്‍പ്പെ​ടെ പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ളി​ലും ടി​ക്ക​റ്റ് നി​ര​ക്കി​ല്‍ മാ​റ്റ​മു​ണ്ടാ​വി​ല്ലെ​ന്ന് ഫി​ഫ ടൂ​ര്‍ണ​മെ​ന്‍റ് സം​ഘാ​ട​ക സ​മി​തി ത​ല​വ​ന്‍ ഹാ​വി​യ​ര്‍ സെ​പ്പി അ​റി​യി​ച്ചു. ഫി​ഫ വെ​ബ്സൈ​റ്റ് വ​ഴി ടി​ക്ക​റ്റ് വാ​ങ്ങാം.

ആ​ദ്യഘ​ട്ട​ത്തി​ല്‍ ഫൈ​ന​ല്‍ ഉ​ള്‍പ്പെ​ടെ 10 മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന കോ​ല്‍ക്ക​ത്ത​യി​ലെ മ​ത്സ​ര​ങ്ങ​ള്‍ ആ​കെ 480 രൂ​പ മു​ട​ക്കി​യാ​ല്‍ കാ​ണാ​നാ​കും. ഇ​വ ഒ​ന്നി​ച്ചു വാ​ങ്ങ​ണ​മെ​ന്നു മാ​ത്രം. കാ​റ്റ​ഗ​റി ഒ​ന്നി​ലാ​ണ് ഈ ​ടി​ക്ക​റ്റ് പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കാ​റ്റ​ഗ​റി ര​ണ്ട്, മൂ​ന്ന് ടി​ക്ക​റ്റു​ക​ള്‍ 960, 1920 രൂ​പ​യി​ല്‍ കോ​ല്‍ക്ക​ത്ത​യി​ല്‍ ഉ​ണ്ടാ​കും. ജൂ​ലൈ ഏ​ഴി​നു ശേ​ഷം മാ​ത്ര​മേ ഓ​രോ മ​ത്സ​ര​ത്തി​നു​ള്ള ടി​ക്ക​റ്റു​ക​ള്‍ വി​ല്‍ക്കൂ. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ടി​ക്ക​റ്റി​ന് 25 ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ട് ഉ​ണ്ട്. ഈ ​ടി​ക്ക​റ്റു​ക​ള്‍ കൗ​ണ്ട​റു​ക​ള്‍ വ​ഴി സ്വ​ന്ത​മാ​ക്കാ​നാ​കും.


ടി​ക്ക​റ്റ് വി​ല്പ​ന​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​ത്രി 19.11ന് ​കോ​ല്‍ക്ക​ത്ത​യി​ല്‍ ന​ട​ക്കും. 1911ല്‍ ​മോ​ഹ​ന്‍ ബ​ഗാ​ന്‍ ക്ല​ബ് ഐ​എ​ഫ്എ ഷീ​ല്‍ഡ് സ്വ​ന്ത​മാ​ക്കി​യ ച​രി​ത്ര​വി​ജ​യ​ത്തി​ന്‍റെ സ്മ​ര​ണ​യി​ലാ​ണ് ആ​ദ്യ ടി​ക്ക​റ്റ് വി​ല്‍പ്പന. അ​ന്നാ​ണ് ഒ​രു ഇ​ന്ത്യ​ന്‍ ടീം ​ആ​ദ്യ​മാ​യി ഐ​എ​എ​ഫ് ചാ​മ്പ്യ​ന്മാ​രാ​കു​ന്ന​ത്. ച​ട​ങ്ങി​ലെ മു​ഖ്യാ​തി​ഥി മു​ന്‍ സ്പാ​നി​ഷ് താ​രം കാ​ര്‍ലോ​സ് പ്യു​യോ​ള്‍ ആ​ണ്.