കോ​ട്ട​യ​ത്തി​നു വി​ജ​യ​ത്തു​ട​ക്കം
Tuesday, May 16, 2017 11:01 AM IST
മാ​ന്നാ​നം(​കോ​ട്ട​യം): മു​പ്പ​ത്തി​നാ​ലാ​മ​ത് സം​സ്ഥാ​ന യൂ​ത്ത് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ആ​ണ്‍, പെ​ണ്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ കോ​ട്ട​യ​ത്തി​നു വി​ജ​യ​ത്തു​ട​ക്കം. ആ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ കോ​ട്ട​യം തി​രു​വ​ന​ന്ത​പു​ര​ത്തെ 44-17 എ​ന്ന സ്‌​കോ​റി​നു ത​ക​ര്‍ത്തു. പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ പാ​ല​ക്കാ​ടി​നെ 36-4 എ​ന്ന സ്‌​കോ​റി​നു ക​ശ​ക്കി​യാ​ണ് കോ​ട്ട​യം ജ​യ​മാ​ഘോ​ഷി​ച്ച​ത്. കോ​ട്ട​യ​ത്തി​നു വേ​ണ്ടി ആ​ന്‍മേ​രി സ​ക്ക​റി​യ 12 പോ​യി​ന്‍റ് നേ​ടി. ഹൈ​ദ​രാ​ബാ​ദി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ യൂ​ത്ത് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​നു​ള്ള ടീ​മി​നെ ഇ​തി​ല്‍നി​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. പെ​ണ്‍കു​ട്ടി​ക​ളു​ടെ മ​റ്റു മ​ത്സ​ര​ങ്ങ​ളി​ല്‍ ആ​ല​പ്പു​ഴ കൊ​ല്ല​ത്തെ​യും (41-12) എ​റ​ണാ​കു​ളം പ​ത്ത​നം​തി​ട്ട​യെ​യും (27-9) തി​രു​വ​ന​ന്ത​പു​രം കാ​സ​ര്‍ഗോ​ഡി​നെ​യും (33-9) പ​രാ​ജ​യ​പ്പെ​ടു​ത്തി.


ആ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം പൂ​ള്‍ എ​യി​ല്‍ കോ​ട്ട​യം തി​രു​വ​ന​ന്ത​പു​ര​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് 13 പോ​യി​ന്‍റ് നേ​ടി​യ ജ​റോം പ്രി​ന്‍സി​ന്‍റെ​യും എ​ട്ടു പോ​യി​ന്‍റ് നേ​ടി​യ നി​ധി​ന്‍ ബാ​ബു​വി​ന്‍റെ​യും മി​ക​വി​ലാ​ണ്. 14 ജി​ല്ല​ക​ളി​ല്‍നി​ന്നു​ള്ള ടീമുകൽ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ മാ​റ്റു​ര​യ്ക്കു​ന്ന​ു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.