കു​ടീ​ഞ്ഞോ​യ്ക്കും സ​മ്മ​തം
കു​ടീ​ഞ്ഞോ​യ്ക്കും സ​മ്മ​തം
Tuesday, May 16, 2017 11:01 AM IST
ബാ​ഴ്സ​ലോ​ണ: ലി​വ​ര്‍പൂ​ളി​ന്‍റെ ബ്ര​സീ​ലി​യ​ന്‍ മ​ധ്യ​നി​ര താ​രം ഫി​ലി​പ്പെ കു​ടീ​ഞ്ഞോ അ​ടു​ത്ത സീ​സ​ണി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യി​ല്‍ ക​ളി​ച്ചേ​ക്കും. ത​നി​ക്ക് ബാ​ഴ്‌​സ​യി​ല്‍നി​ന്ന് ഓ​ഫ​ര്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് കുടീഞ്ഞോ വെ​ളി​പ്പെ​ടു​ത്തി. ബാ​ഴ്‌​സ പോ​ലെ ഒ​രു ക്ല​ബ്ബി​ന്‍റെ ഓ​ഫ​റി​ല്‍ താ​ന്‍ സ​ന്തോ​ഷി​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലി​വ​ര്‍പൂ​ളി​നും ഇ​ക്കാ​ര്യ​ത്തി​ല്‍ എ​തി​ര​ഭി​പ്രാ​യം ഇ​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍. 7.6 കോ​ടി യൂ​റോ​യ്ക്കാ​ണ് (ഏ​ക​ദേ​ശം 650 കോ​ടി രൂ​പ) കുടീഞ്ഞോ​യെ ബാ​ഴ്‌​സ കൂ​ടാ​ര​ത്തി​ലെ​ത്തി​ക്കാ​ന്‍ നോ​ക്കു​ന്ന​ത്. ബാ​ഴ്‌​സ താ​രം നെ​യ്മ​റു​ടെ ഇ​ട​നി​ല​യി​ലാ​ണ് കുടീഞ്ഞോ ബാ​ഴ്‌​സ​യി​ലെ​ത്തു​ന്ന​ത്. അ​ങ്ങ​നെ​യെ​ങ്കി​ല്‍ ലോ​ക​ത്തെ വി​ല​യേ​റി​യ നാ​ലാ​മ​ത്തെ താ​ര​മാ​യി കുടീഞ്ഞോ മാ​റും. അ​തി​നി​ടെ, അ​ത്‌ല​റ്റി​ക്കോ മാ​ഡ്രി​ഡ് സ്​ട്രൈ​ക്ക​ര്‍ അ​ന്‍റോ​ണി​യോ ഗ്രീ​സ്മാ​നാ​യും ബാ​ഴ്സ​ലോ​ണ നോ​ട്ട​മി​ട്ട​താ​യി റി​പ്പോ​ര്‍ട്ടു​ണ്ട്.


മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ്, റ​യ​ല്‍ മാ​ഡ്രി​ഡ് ടീ​മു​ക​ള്‍ ഗ്രീ​സ്മാ​നെ തേ​ടു​ന്നു എ​ന്ന വാ​ര്‍ത്ത​യ്ക്കി​ടെയാ​ണ് ബാ​ഴ്‌​സ​യു​ടെ താ​ത്പ​ര്യ​വും വെ​ളി​യി​ല്‍ അ​റി​യു​ന്ന​ത്. ഗ്രീ​സ്മാ​ന് ബാ​ഴ്‌​സ​യി​ലേ​ക്കു പോ​കാ​നാണത്രേ കൂ​ടു​ത​ല്‍ താ​ത്പ​ര്യ​മെ​ന്ന് സ്പാ​നി​ഷ് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തു. 2.4 കോ​ടി യൂ​റോ​യ്ക്കാ​ണ് ഗ്രീ​സ്മാ​ന്‍ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ലെ​ത്തു​ന്ന​ത്. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ക്ല​ബ് കൈ​മാ​റ്റ​മാ​ണ് ബാ​ഴ്‌​സ ഗ്രീ​സ്മാ​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.
മെ​സി-​സു​വാ​ര​സ്-​നെ​യ്മ​ര്‍ സ​ഖ്യ​ത്തോ​ടൊ​പ്പം ഗ്രീ​സ്മാ​ന്‍റെ പേ​ര് കൂ​ടി വ​ന്നാ​ല്‍ ലോ​ക​ത്തെ ഏ​റ്റ​വും അ​പ​ക​ടക​ര​മാ​യ മു​ന്നേ​റ്റ​നി​ര ബാ​ഴ്‌​സ​യു​ടേ​താ​കും.

ഈ ​സീ​സ​ല്‍ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നാ​യി ഈ ​ഫ്ര​ഞ്ച് താ​രം 29 ഗോ​ളു​ക​ളും 11 അ​സി​സ്റ്റു​ക​ളും നേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.