അ​ര്‍ജു​ന്‍ മെ​യ്‌​നി​ക്കു ജി​പി മൂ​ന്ന് റേ​സിം​ഗി​ല്‍ ച​രി​ത്ര കി​രീ​ടം
Wednesday, May 17, 2017 11:24 AM IST
ബാ​ഴ്‌​സ​ലോ​ണ: ജെ​ന്‍സ​ന്‍ മോ​ട്ട​ര്‍സ്‌​പോ​ര്‍ട്‌​സി​ന്‍റെ ഇ​ന്ത്യ​ന്‍ ഡ്രൈ​വ​ര്‍ അ​ര്‍ജു​ന്‍ മെ​യ്‌​നി​ക്കു ച​രി​ത്ര നേ​ട്ടം. ജി​പി​ മൂ​ന്ന് റേ​സ് കി​രീ​ടം നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നെ​ന്ന പേ​ര് ഇ​നി മു​ത​ല്‍ അ​ര്‍ജു​നു സ്വ​ന്തം. ആ​ധി​കാ​രി​കമാ​യാ​യി​രു​ന്നു അ​ര്‍ജു​ന്‍റെ ജ​യ​വും. ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​ന്‍ ഡ്രൈ​വ​ര്‍ ജി​പി​മൂ​ന്ന് സീ​രീ​സി​ല്‍ കി​രീ​ടം നേ​ടു​ന്ന​ത്. ജ​യ​ത്തോ​ടെ അ​ര്‍ജു​ന്‍ ഡ്രൈ​വ​ര്‍മാ​രു​ടെ ചാ​മ്പ്യ​ന്‍ഷി​പ്പ് പ​ട്ടി​ക​യി​ല്‍ മൂ​ന്നാം​സ്ഥാ​ന​ത്തെ​ത്തി. ഈ ​ആ​ഴ്ച അ​ര്‍ജു​ന്‍ ഹാ​സ് എ​ഫ് വ​ണ്‍ ടീ​മി​ന്‍റെ ഡെ​വ​ല​പ്‌​മെ​ന്‍റ് ഡ്രൈ​വ​റാ​യി ക​രാ​റി​ലാ​യി​രു​ന്നു. പോ​ള്‍ പൊ​സി​ഷ​നി​ല്‍ ര​ണ്ടാ​മ​താ​യി ഡ്രൈ​വ് ചെ​യ്ത മെ​യ്‌​നി മി​ക​ച്ച ഡ്രൈ​വിം​ഗി​ലൂ​ടെ പോ​ള്‍ പൊ​സി​ഷ​നി​ല്‍ ഒ​ന്നാ​മ​തു​ണ്ടാ​യി​രു​ന്ന റൗ​ള്‍ ഹെ​യ്മ​നെ ആ​ദ്യ ലാ​പ്പി​ല്‍ത​ന്നെ മ​റി​ക​ട​ന്ന് ലീ​ഡ് നേ​ടി​യെ​ടു​ത്തു. ഈ ​ലീ​ഡ് കൈ​വി​ടാ​തെ സൂ​ക്ഷി​ച്ച ഇ​ന്ത്യ​ന്‍ താ​രം ആ​റു സെ​ക്ക​ന്‍ഡ് വ്യ​ത്യാ​സ​ത്തി​ല്‍ ഡോ​റി​ന്‍ ബോ​കോ​ല​സി​യെ പി​ന്നി​ലാ​ക്കി.​ ജെ​ന്‍സ​റു​ടെ ത​ന്നെ അ​ലെ​സി​യോ ലോ​റ​ന്‍ഡി മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ജെ​കെ റേ​സിം​ഗും ടി​വി​എ​സു​മാ​ണ് മെ​യ്‌​നി​യെ സ്‌​പോ​ണ്‍സ​ര്‍ ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.