കോ​ട്ട​യ​വും കോ​ഴി​ക്കോ​ടും ക്വാ​ര്‍ട്ട​റി​ല്‍
Wednesday, May 17, 2017 11:24 AM IST
മാ​ന്നാ​നം (കോ​ട്ട​യം): 34-ാമ​ത് സം​സ്ഥാ​ന യൂ​ത്ത് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ആ​ണ്‍കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍കു​ട്ടി​ക​ളു​ടെ​യും വി​ഭാ​ഗ​ത്തി​ല്‍ കോ​ട്ട​യ​വും കോ​ഴി​ക്കോ​ടും ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍. പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ പൂ​ള്‍ എ​യി​ല്‍നി​ന്ന് ആ​ല​പ്പു​ഴ​യും ക​ണ്ണൂ​രും പൂ​ള്‍ ബി​യി​ല്‍നി​ന്ന് കോ​ഴി​ക്കോ​ടും ഇ​ടു​ക്കി​യും പൂ​ള്‍ സി​യി​ല്‍നി​ന്ന് തൃ​ശൂ​രു എ​റ​ണാ​കു​ള​വും പൂ​ള്‍ ഡി ​യി​ല്‍നി​ന്ന് കോ​ട്ട​യ​വും തി​രു​വ​ന​ന്ത​പു​ര​വും ക്വാ​ര്‍ട്ട​ര്‍ ഉ​റ​പ്പി​ച്ചു.

ആ​ണ്‍കു​ട്ടി​ക​ളി​ല്‍ പൂ​ള്‍ സി​യി​ല്‍ ലീ​ഗ് മ​ത്സ​രം എ​ല്ലാം പൂ​ര്‍ത്തി​യാ​ക്കി​യ കോ​ഴി​ക്കോ​ട് പൂ​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യി. ഇ​ടു​ക്കി​യും കോ​ട്ട​യും തു​ട​ര്‍ച്ച​യാ​യി ര​ണ്ടു മ​ത്സ​രം ജ​യി​ച്ച് ക്വാ​ര്‍ട്ട് ഉ​റ​പ്പി​ച്ചു ക​ഴി​ഞ്ഞു. ഇ​ന്നും ലീ​ഗ് മ​ത്സ​ര​ങ്ങ​ളു​ണ്ട്. ഇ​ന്ന​ലെ ന​ട​ന്ന ആ​ണ്‍കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​ടു​ക്കി 1-5ന് ​പ​ത്ത​നം​തി​ട്ട​യെ​യും തൃ​ശൂ​രി​നെ 54-32നും ​തോ​ല്‍പ്പി​ച്ചു. തൃ​ശൂ​ര്‍ 45-30ന് ​എ​റ​ണാ​കു​ള​ത്തെ​യും ആ​ല​പ്പു​ഴ 47-14ന് ​മ​ല​പ്പു​റ​ത്തെ​യും കോ​ഴി​ക്കോ​ട് 42-6 കൊ​ല്ല​ത്തെ​യും പാ​ല​ക്കാ​ട് 35-34ന് ​കാ​സ​ര്‍ഗോ​ഡി​നെ​യും എ​റ​ണാ​കു​ളം 55-37ന് ​പ​ത്ത​നം​തി​ട്ട​യെ​യും കോ​ട്ട​യം 48-14ന് ​മ​ല​പ്പു​റ​ത്തെ​യും തോ​ല്‍പ്പി​ച്ചു.


പെ​ണ്‍കു​ട്ടി​ക​ളി​ല്‍ ഇ​ടു​ക്കി 37-8ന് ​മ​ല​പ്പു​റ​ത്തെ​യും ക​ണ്ണൂ​ര്‍ 43-11ന് ​കൊ​ല്ല​ത്തെ​യും തി​രു​വ​ന​ന്ത​പു​രം 37-8ന് ​പാ​ല​ക്കാ​ടി​നെ​യും കോ​ഴി​ക്കോ​ട് 44-18ന് ​മ​ല​പ്പു​റ​ത്തെ​യും തോ​ല്‍പ്പി​ച്ചു. തൃ​ശൂ​ര്‍ 25-6ന് ​പ​ത്ത​നം​തി​ട്ട​യെ അ​നാ​യാ​സ​മാ​യി പ​രാ​ജ​യ​പ്പെ​ടു​ത്തി. കോ​ട്ട​യം 32-7ന് ​കാ​സ​ര്‍ഗോ​ഡി​നെ​യും തോ​ല്‍പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.