ടെ​സ്റ്റ് റാ​ങ്കിം​ഗ് ഇ​ന്ത്യ ഒ​ന്നാം സ്ഥാ​നം നി​ല​നി​ര്‍ത്തി
Thursday, May 18, 2017 11:27 AM IST
ദു​ബാ​യ്: ഐ​സി​സി ടെ​സ്റ്റ് റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ ഒ​ന്നാം സ്ഥാ​നം നി​ല​നി​ര്‍ത്തി. ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​മാ​യി ആ​റു പോ​യി​ന്‍റ് വ്യ​ത്യാ​സ​ത്തി​ലാ​ണ് ഇ​ന്ത്യ ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​രു​ന്ന​ത്.

123 പോ​യി​ന്‍റാ​ണ് ഇ​ന്ത്യ​ക്കു​ള്ള​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു 117 പോ​യി​ന്‍റും മൂ​ന്നാ​മ​തു​ള്ള ഓ​സ്‌​ട്രേ​ലി​യ​യ്ക്ക് 100 പോ​യി​ന്‍റു​മാ​ണു​ള്ള​ത്. ഇ​ന്ത്യ ഒ​രു പോ​യി​ന്‍റ് ഉ​യ​ര്‍ന്ന​പ്പോ​ള്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക 109 ല്‍നി​ന്ന് 117ലെ​ത്തി. ഇ​ന്ത്യ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും റാ​ങ്കിം​ഗി​ല്‍ മു​ന്നേ​റ്റം ന​ട​ത്തി​യ​പ്പോ​ള്‍ ഓ​സ്‌​ട്രേ​ലി​യ, ഇം​ഗ്ല​ണ്ട്, പാ​ക്കി​സ്ഥാ​ന്‍ ടീ​മു​ക​ള്‍ പി​ന്നോ​ട്ടി​റ​ങ്ങി. ഓ​സ്‌​ട്രേ​ലി​യ 108ല്‍നി​ന്ന് 100ലേ​ക്കും നാ​ലാ​മ​തു​ള്ള ഇം​ഗ്ല​ണ്ട് ര​ണ്ടു പോ​യി​ന്‍റ് കു​റ​ഞ്ഞ് 99ലും ​പാ​ക്കി​സ്ഥാ​ന്‍, ന്യൂ​സി​ല​ന്‍ഡി​നു പി​ന്നി​ലാ​യി ആ​റാ​മ​തു​മെ​ത്തി. പാ​ക്കി​സ്ഥാ​ന് നാ​ലു പോ​യി​ന്‍റാ​ണ് ന​ഷ്ട​മാ​യ​ത്. ശ്രീ​ല​ങ്ക ഏ​ഴാ​മ​ത് (91 പോ​യി​ന്‍റ്), വെ​സ്റ്റ് ഇ​ന്‍ഡീ​സ് എ​ട്ടാ​മ​ത് (75 പോ​യി​ന്‍റ്), ബം​ഗ്ലാ​ദേ​ശ് ഒ​മ്പ​താ​മ​ത് (69 പോ​യി​ന്‍റ്), പ​ത്താ​മ​തു​ള്ള സിം​ബാ​ബ്‌​വേ അ​ഞ്ചു പോ​യി​ന്‍റ് ന​ഷ്ട​മാ​ക്കി പോ​യി​ന്‍റി​ല്ലാ​തെ തു​ട​രു​ന്നു.