മോ​ണ​ക്കോ ലീ​ഗ് വ​ണ്‍ ചാ​മ്പ്യ​ന്മാ​ര്‍
Thursday, May 18, 2017 11:27 AM IST
മോ​ണ​ക്കോ: മോ​ണ​ക്കോ​യ്ക്കു ഫ്ര​ഞ്ച് ലീ​ഗ് വ​ണ്‍ ഫു​ട്‌​ബോ​ള്‍ കി​രീ​ടം. സാ​ന്‍ എ​റ്റി​നെ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​നു തോ​ല്‍പ്പി​ച്ചാ​ണ് മോ​ണ​ക്കോ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

2000നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് മോ​ണ​ക്കോ ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​കു​ന്ന​ത്. നാ​ലു വ​ര്‍ഷ​മാ​യി പി​എ​സ്ജി തു​ട​രു​ന്ന ആ​ധി​പ​ത്യ​മാ​ണ് മോ​ണ​ക്കോ​യു​ടെ യു​വ​സം​ഘം ത​ക​ര്‍ത്ത​ത്. കൈ​ലി​യ​ന്‍ എം​ബാ​പ്പെ​യു​ടെ ഗോ​ള്‍ മോ​ണ​ക്കോ​യ്ക്കു ലീ​ഗ് കി​രീ​ടം ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഈ ​ലീ​ഗ് സീ​സ​ണി​ല്‍ യൂ​റോ​പ്പി​ല്‍ ച​ര്‍ച്ച​യാ​യി​രി​ക്കു​ന്ന കൗ​മാ​ര സ്‌​ട്രൈ​ക്ക​ര്‍ എം​ബാ​പ്പെ​യു​ടെ ലീ​ഗ് വ​ണ്ണി​ല്‍ നേ​ടു​ന്ന 15-ാമ​ത്തെ ഗോ​ളാ​യി​രു​ന്നു. ലീ​ഗി​ല്‍ ഒ​രു മ​ത്സ​രം കൂ​ടി ബാ​ക്കി​യി​രി​ക്കേ ഈ ​ജ​യ​ത്തോ​ടെ മോ​ണ​ക്കോ ചാ​മ്പ്യ​ന്മാ​രാ​യി. വ​ലേ​റെ ജ​ര്‍മ​യി​ന്‍ മ​ത്സ​ര​ത്തി​ലെ അ​വ​സാ​ന കി​ക്ക് ഗോ​ളാ​ക്കി മോ​ണ​ക്കോ​യു​ടെ വി​ജ​യം പൂ​ര്‍ത്തി​യാ​ക്കി. 37 ക​ളി​യി​ല്‍നി​ന്നു 92 പോ​യി​ന്‍റാ​ണ് മോ​ണ​ക്കോ​യ്ക്കു​ള്ള​ത്. അ​ത്ര​ത​ന്നെ കളി​യി​ല്‍നി​ന്ന് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ പാ​രി സാ​ന്‍ ഷെ​ര്‍മ​യി​ന് 86 പോ​യി​ന്‍റും.


സാ​ന്‍ എ​റ്റി​നെ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​ന്‍ ത​ന്നെ​യാ​ണ് മോ​ണ​ക്കോ​യി​ലെ​ത്തി​യ​ത്. അ​ല​ക്‌​സാ​ണ്ട​ര്‍ സോ​ഡ​ര്‍ല​ന്‍ഡി​ല്‍നി​ന്നു​ള്ള അ​പ​ക​ട​ക​ര​മാ​യ ഹെ​ഡ​ര്‍ മോ​ണ​ക്കോ ഗോ​ള്‍കീ​പ്പ​ര്‍ ഡാ​നി​യ​ല്‍ സു​ബാ​സി​ച്ച് ര​ക്ഷ​പ്പെ​ടു​ത്തി. 19-ാം മി​നി​റ്റി​ല്‍ മോ​ണ​ക്കോ കാ​ത്തി​രു​ന്ന നി​മി​ഷ​മെ​ത്തി. റ​ഡ​മേ​ല്‍ ഫാ​ല്‍ക്കോ​വ​യു​ടെ ത്രൂ​ബോ​ളി​ല്‍നി​ന്ന് എം​ബാ​പ്പെ വ​ല​കു​ലു​ക്കി. സ​മ​നി​ല​യ്ക്കാ​യു​ള്ള സാ​ന്‍ എ​റ്റി​നെ​യു​ടെ ശ്ര​മം വി​ജ​യി​ച്ചി​ല്ല. അ​വ​സാ​നം ഇ​ഞ്ചു​റി ടൈ​മി​ല്‍ ജെ​ര്‍മ​യി​ന്‍ (90+3) ഗോ​ള്‍ നേ​ടി​യ​തോ​ടെ മോ​ണ​ക്കോ ക്യാ​മ്പ് ആ​ഘോ​ഷ​ത്തി​ലേ​ക്കു ക​ട​ന്നു. എ​ട്ടാം ത​വ​ണ​യാ​ണ് മോ​ണ​ക്കോ ലീ​ഗ് വ​ണ്‍ ചാ​മ്പ്യ​ന്മാ​രാ​കു​ന്ന​ത്.