ഐ​​എ​​സ്എ​​ല്‍ മ​​ത്സ​​ര​​ങ്ങ​​ള്‍ ന​​ട​​ന്ന​​തു സു​​ര​​ക്ഷി​​ത​​മ​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ല്‍: ഹാ​​വി​​യ​​ര്‍ സെ​​പ്പി
Thursday, May 18, 2017 11:27 AM IST
കൊ​​ച്ചി: ക​​ലൂ​​ര്‍ ജ​​വ​​ഹ​​ര്‍ലാ​​ല്‍ നെ​​ഹ്‌​​റു സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ഐ​​എ​​സ്എ​​ല്‍ മ​​ത്സ​​ര​​ങ്ങ​​ള്‍ ന​​ട​​ന്ന​​ത് സു​​ര​​ക്ഷി​​ത​​മ​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ല്‍ ആ​​യി​​രു​​ന്നു​​വെ​​ന്ന് ഫി​​ഫ ടൂ​​ര്‍ണ​​മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​ര്‍ ഹാ​​വി​​യ​​ര്‍ സെ​​പ്പി. ക​​ലൂ​​ര്‍ സ്റ്റേ​​ഡി​​യ​​ത്തെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം 41748നു ​​മു​​ക​​ളി​​ല്‍ കാ​​ണി​​ക​​ള്‍ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ഇ​​രി​​ക്കു​​ന്ന​​ത് സു​​ര​​ക്ഷി​​ത​​മ​​ല്ല.

ഐ​​എ​​സ്എ​​ല്‍ സ​​മ​​യ​​ത്ത് കൃ​​ത്യ​​മാ​​യ ഫ​​യ​​ര്‍ഫൈ​​റ്റിം​​ഗ് സി​​സ്റ്റം ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. സ്റ്റേ​​ഡി​​യം കെ​​ട്ടി​​ട​​ത്തി​​ല്‍ പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന ക​​ട​​ക​​ളി​​ല്‍ ഇ​​ന്ധ​​ന​​മ​​ട​​ക്കം സൂ​​ക്ഷി​​ച്ചി​​ട്ടു​​ണ്ട്. ഒ​​രു തീ​​പ്പെ​​ട്ടി​​ക്കൊ​​ള്ളി ഉ​​ര​​യ്ക്കു​​ന്ന​​തു പോ​​ലും അ​​പ​​ക​​ട​​ക​​ര​​മാ​​യേ​​ക്കാ​​വു​​ന്ന അ​​ന്ത​​രീ​​ക്ഷം. ഇ​​ത്ത​​ര​​മൊ​​രു സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ഫി​​ഫ ടൂ​​ര്‍ണ​​മെ​​ന്‍റ് ന​​ട​​ത്താ​​ന്‍ സാ​​ധി​​ക്കി​​ല്ല. അ​​തുകൊ​​ണ്ടാ​​ണ് മു​​ന്‍ക​​രു​​ത​​ലു​​ക​​ള്‍ എ​​ടു​​ത്ത​​തെ​​ന്നും, സ്റ്റേ​​ഡി​​യ​​ത്തി​​ലെ സു​​ര​​ക്ഷ​​യു​​ടെ കാ​​ര്യ​​ത്തി​​ല്‍ സ​​മൂ​​ല പ​​രി​​വ​​ര്‍ത്ത​​നം വേ​​ണ​​മെ​​ന്ന് സം​​ഘാ​​ട​​ക​​ര്‍ക്ക് നി​​ര്‍ദേ​​ശം ന​​ല്‍കി​​യ​​തെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.