സം​​ഘാ​​ട​​ക സ​​മി​​തി രൂ​​പീ​​ക​​ര​​ണ യോ​​ഗം 30ന്;​​ മു​​ഖ്യ​​മ​​ന്ത്രി പ​​ങ്കെ​​ടു​​ക്കും
Thursday, May 18, 2017 11:27 AM IST
കൊ​​ച്ചി: കൊ​​ച്ചി​​യി​​ല്‍ ന​​ട​​ക്കു​​ന്ന ഫി​​ഫ ലോ​​ക​​ക​​പ്പ് മ​​ത്സ​​ര​​ത്തി​​ന്‍റെ ന​​ട​​ത്തി​​പ്പി​​നു​​ള്ള സം​​ഘാ​​ട​​ക സ​​മി​​തി രൂ​​പീ​​ക​​ര​​ണ യോ​​ഗം 30ന് ​​വൈ​​കി​​ട്ട് നാ​​ലി​​നു ന​​ട​​ക്കു​​മെ​​ന്ന് ജി​​സി​​ഡി​​എ ചെ​​യ​​ര്‍മാ​​ന്‍ സി.​​എ​​ൻ. മോ​​ഹ​​ന​​ന്‍. സം​​ഘാ​​ട​​ക​​സ​​മി​​തി രൂ​​പീ​​ക​​ര​​ണ യോ​​ഗ​​ത്തി​​ല്‍ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ പ​​ങ്കെ​​ടു​​ക്കും. കൊ​​ച്ചി​​ക്കുവേ​​ണ്ടി മാ​​ത്ര​​മാ​​യി ഒ​​രു ലോ​​ഗോ ആ​​ലോ​​ചി​​ക്കു​​ന്നു​​ണ്ട്. ഇ​​തി​​നാ​​യി മ​​ത്സ​​രം ന​​ട​​ത്താ​​നാ​​ണ് ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​ത്. ജൂ​​ണ്‍ 10ന് ​​ഔ​​ദ്യോ​​ഗി​​ക​​മാ​​യി ലോ​​ഗോ തീ​​രു​​മാ​​നി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ലോ​​ക​​ക​​പ്പ് വേ​​ദി​​യു​​ടെ അ​​റി​​യി​​പ്പ് ര​​ണ്ടു​​വ​​ര്‍ഷം മു​​മ്പ് ല​​ഭി​​ച്ചെ​​ങ്കി​​ലും ക​​ഴി​​ഞ്ഞ ര​​ണ്ടു മാ​​സ​​മാ​​ണ് അ​​തി​​നാ​​യി കൊ​​ച്ചി ഉ​​ണ​​ര്‍ന്നു​​പ്ര​​വ​​ര്‍ത്തി​​ച്ച​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.


ഫി​​ഫ സം​​ഘ​​ത്തി​​ല്‍നി​​ന്ന് വ​​ലി​​യ പാ​​ഠ​​മാ​​ണ് കൊ​​ച്ചി പ​​ഠി​​ച്ച​​ത്. 21 വ​​ര്‍ഷം മു​​മ്പ് ഒ​​രു​​ക്കി​​യ സം​​വി​​ധാ​​ന​​ങ്ങ​​ളാ​​ണ് സ്റ്റേ​​ഡി​​യ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. അ​​തി​​നു ശേ​​ഷം ആ​​ധു​​നീ​​ക​​ര​​ണം ന​​ട​​ന്നി​​ട്ടി​​ല്ല. ഇ​​പ്പോ​​ഴാ​​ണ് ന​​മ്മ​​ള്‍ ക​​ണ്ണു​​തു​​റ​​ന്ന​​ത്. മാ​​ര്‍ച്ച് 13ന് ​​മു​​ഖ്യ​​മ​​ന്ത്രി വി​​ളി​​ച്ചു​​ചേ​​ര്‍ത്ത യോ​​ഗ​​ശേ​​ഷം എ​​ല്ലാ​​വ​​രും ഉ​​ണ​​ര്‍ന്നു പ്ര​​വ​​ര്‍ത്തി​​ച്ചു. രാ​​വും പ​​ക​​ലും ജോ​​ലി ന​​ട​​ന്നു. തൊ​​ഴി​​ലാ​​ളി​​ക​​ളും ക​​രാ​​റു​​കാ​​രും ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​മ​​ട​​ക്കം ന​​ല്ല രീ​​തി​​യി​​ല്‍ പ്ര​​വ​​ര്‍ത്തി​​ച്ച​​തി​​ന്‍റെ ഫ​​ല​​മാ​​ണ് ഇ​​പ്പോ​​ള്‍ ഉ​​ണ്ടാ​​യ​​തെ​​ന്നും അ​​ദ്ദേ​​ഹം കൊ​​ച്ചി​​യി​​ല്‍ മാ​​ധ്യ​​മ​​പ്ര​​വ​​ര്‍ത്ത​​ക​​രോ​​ടു പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.