നെ​യ്മ​റി​ല്ലാ​തെ അ​ര്‍ജ​ന്‍റീ​ന​യ്‌​ക്കെ​തി​രേ
നെ​യ്മ​റി​ല്ലാ​തെ  അ​ര്‍ജ​ന്‍റീ​ന​യ്‌​ക്കെ​തി​രേ
Friday, May 19, 2017 11:25 AM IST
റി​യോ ഡി ​ഷാ​നെ​റോ: അ​ടു​ത്ത​മാ​സം അ​ര്‍ജ​ന്‍റീ​ന, ഓ​സ്‌​ട്രേ​ലി​യ എ​ന്നീ ടീ​മു​ക​ള്‍ക്കെ​തി​രേ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്്ട്ര സൗ​ഹൃ​ദ ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ള്‍ക്കു​ള്ള ബ്ര​സീ​ലി​യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. സൂ​പ്പ​ര്‍ താ​രം നെ​യ്മ​റി​ല്ലാ​തെ​യാ​ണ് പ​രി​ശീ​ല​ക​ന്‍ ടി​റ്റെ 24 അം​ഗ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ സൂ​പ്പ​ര്‍ താ​ര​ങ്ങ​ളാ​യ ഡാ​നി ആ​ല്‍വ്‌​സ്, മാ​ഴ്‌​സെ​ലോ, മി​റാ​ന്‍ഡ, മാ​ര്‍ക്കി​ഞ്ഞോ​സ് തു​ട​ങ്ങി​യ പ്ര​മു​ഖ​രും ടീ​മി​ലി​ല്ല. മോ​ണ​ക്കോ​യു​ടെ സെ​ന്‍റ​ര്‍ ബാ​ക്കാ​യ ജെ​മേ​ഴ്‌​സ​ണ്‍, കൊ​റി​ന്ത്യ​ന്‍സി​ന്‍റെ മ​ധ്യ​നി​ര താ​രം റോ​ഡ്രി​ഗ്വി​ഞ്ഞോ, ഷാ​ക്ത​ര്‍ സ്‌​ട്രൈ​ക്ക​ര്‍ ടാ​യ്‌​സ​ണ്‍, എ​ന്നി​വ​ര്‍ ടീ​മി​ലെ​ത്തി. അ​തേ​സ​മ​യം, കു​റെ​ക്കാ​ല​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ചെ​ല്‍സി പ്ര​തി​രോ​ധ​താ​രം ഡേ​വി​ഡ് ലൂ​യി​സ് ടീ​മി​ലെ​ത്തി. മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യു​ടെ മി​ന്നും താ​രം ഗ​ബ്രി​യേ​ല്‍ ജീ​സ​സ് ടീ​മി​ലു​ണ്ട്.

തു​ട​ര്‍ച്ച​യാ​യ മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ക്കു​ന്ന നെ​യ്മ​ര്‍, ഡാ​നി ആ​ല്‍വ്‌​സ്, മാ​ഴ്‌​സെ​ലോ എ​ന്നി​വ​ര്‍ക്ക് പ​രി​ക്കു പ​റ്റാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ല്‍ ക​ണ്ടാ​ണ് ടി​റ്റെ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ബ്ര​സീ​ല്‍ ഫു​ട്‌​ബോ​ള്‍ കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍ വ​ക്താ​വ് പ​റ​ഞ്ഞു. ജൂ​ണ്‍ ഒ​മ്പ​തി​ന് മെ​ല്‍ബ​ണ്‍ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ലാ​ണ് അ​ര്‍ജ​ന്‍റീ​ന - ബ്ര​സീ​ല്‍ പോ​രാ​ട്ടം.


ബ്ര​സീ​ല്‍ ടീം

​ഗോ​ള്‍ കീ​പ്പ​ര്‍മാ​ര്‍: ഡി​യേ​ഗോ ആ​ല്‍വ്‌​സ്, വേ​വെ​ര്‍ട്ട​ണ്‍, എ​ഡേ​ഴ്‌​സ​ണ്‍

പ്ര​തി​രോ​ധ​നി​ര:
ഡേ​വി​ഡ് ലൂ​യി​സ്, ഗി​ല്‍, ജ​മേ​ഴ്‌​സ​ണ്‍, റോ​ഡ്രി​ഗോ കാ​യി​യോ, തി​യാ​ഗോ സി​ല്‍വ, അ​ല​ക്‌​സ് സാ​ന്‍ഡ്രോ, ഫാ​ഗ്ന​ര്‍, ഫി​ലി​പ്പെ ലൂ​യി​സ്, റ​ഫീ​ഞ്ഞ.

മ​ധ്യ​നി​ര: ഫെ​ര്‍ണാ​ണ്ടീ​ഞ്ഞോ, ഗി​ലി​യാ​നോ, ലൂ​ക്കാ​സ് ലി​മ, പൗ​ളീ​ഞ്ഞോ, ഫി​ലി​പ്പെ കു​ടീ​ഞ്ഞോ, റാ​നാ​റ്റോ ആ​ഗ​സ്‌​തോ, റോ​ഡ്രി​ഗി​ഞ്ഞോ, വി​ല്യ​ന്‍.
മു​ന്നേ​റ്റ​നി​ര: ഡി​യേ​ഗോ സോ​സ, ഡ​ഗ്ല​സ് കോ​സ്റ്റ, ഗ​ബ്രി​യേ​ല്‍ ജീ​സ​സ്, ടാ​യ്‌​സ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.