യൂ​ത്ത് ബാ​സ്‌​ക​റ്റ് ഫൈ​ന​ല്‍ ഇ​ന്ന്
Saturday, May 20, 2017 11:30 AM IST
മാ​ന്നാ​നം: സം​സ്ഥാ​ന യൂ​ത്ത് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പ് ഫൈ​ന​ല്‍ പോ​രാ​ട്ട​ങ്ങ​ള്‍ ഇ​ന്ന്. പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം തൃ​ശൂ​രി​നെ​യും ആ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ കോ​ട്ട​യം ഇ​ടു​ക്കി​യെ​യും നേ​രി​ടും. ഇ​ന്ന​ലെ ന​ട​ന്ന പെ​ണ്‍കു​ട്ടി​ക​ളു​ടെ സെ​മി​യി​ല്‍ തി​രു​വ​ന​ന്ത​പു​രം ക​ണ്ണൂ​രി​നെ 65-36നു ​ത​ക​ര്‍ത്തു. തൃ​ശൂ​ര്‍ കോ​ട്ട​യ​ത്തെ​യും തോ​ല്‍പ്പി​ച്ചു. സ്‌​കോ​ര്‍: 66-56.


ആ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ആ​ല​പ്പു​ഴ​യെ 72-62നു ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ടു​ക്കി ക​ലാ​ശ​പ്പോ​രി​ന് അ​ര്‍ഹ​രാ​യ​ത്. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ കോ​ട്ട​യം തൃ​ശൂ​രി​നെ 57-25 എ​ന്ന സ്‌​കോ​റി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി. പെ​ണ്‍കു​ട്ടി​ക​ളു​ടെ ഫൈ​ന​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നും ​ആ​ണ്‍കു​ട്ടി​ക​ളു​ടേ​ത് 5.00നും ​ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.