ആ​ര്‍ച്ച​റി ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​ക്കു സ്വ​ര്‍ണം
Saturday, May 20, 2017 11:30 AM IST
ഷാ​ങ്ഹാ​യി: ആ​ര്‍ച്ച​റി ലോ​ക ക​പ്പ് പു​രു​ഷ വി​ഭാ​ഗം കോ​മ്പൗ​ണ്ട് മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ക്കു​സ്വ​ര്‍ണം. അ​ഭി​ഷേ​ക് വ​ര്‍മ, രാ​ജു ചി​ന്ന ശ്രീ​ധ​ര്‍, അ​മ​ന്‍ജി​ത് സിം​ഗ് എ​ന്നി​വ​ര​ട​ങ്ങി​യ ടീ​മാ​ണ് ഇ​ന്ത്യ​ക്കാ​യി അ​ഭി​മാ​നനേ​ട്ടം കൈ​വ​രി​ച്ച​ത്. കൊ​ളം​ബി​യ​യു​ടെ കാ​മി​ലോ ക​ര്‍ഡോ​ണാ, ഡാ​നി​യ​ല്‍ മു​ണോ​സ്, ജോ​സ് കാ​ര്‍ലോ​സ് ഓ​സ്പി​നാ എ​ന്നി​വ​രു​ടെ സം​ഘ​ത്തെ​യാ​ണ് ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്‌​കോ​ര്‍ 226-221. ടൂ​ര്‍ണ​മെ​ന്‍റി​നാ​യി മി​ക​ച്ച ത​യാ​റെ​ടു​പ്പാ​ണ് ന​ട​ത്തി​യ​തെ​ന്നും മെ​ഡ​ല്‍ നേ​ട്ട​ത്തി​ല്‍ അ​ഭി​മാ​ന​മു​ണ്ടെ​ന്നും അ​ഭി​ഷേ​ക് വ​ര്‍മ പ​റ​ഞ്ഞു. 27കാ​ര​നാ​യ വ​ര്‍മ 2015ല്‍ ​റോ​ക്ലോ​യി​ല്‍ ന​ട​ന്ന ലോ​ക​ക​പ്പ് സ്റ്റേ​ജ് 3 ടൂ​ര്‍ണ​മെ​ന്‍റി​ലും വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ല്‍ സ്വ​ര്‍ണം നേ​ടി​യി​രു​ന്നു. മു​ന്നു റൗ​ണ്ടി​ലും വ്യ​ക്ത​മാ​യ ആ​ധി​പ​ത്യം പു​ല​ര്‍ത്തി​യാ​ണ് ഇ​ന്ത്യ​ന്‍ സം​ഘം കൊ​ളം​ബി​യ​ന്‍ താ​ര​ങ്ങ​ളെ ത​റ​പ​റ്റി​ച്ച​ത്.​എ​ന്നാ​ല്‍ റി​യോ ഒ​ളി​ന്പി​ക്‌​സി​ല്‍ മി​ക​ച്ച പ്ര​ക​ടനം കാ​ഴ്ച​വ​ച്ച അ​ത്താ​നു ദാ​സ്, ദീ​പി​ക കു​മാ​രി എ​ന്നി​വ​ര്‍ ക്വാ​ട്ട​റി​ല്‍ പു​റ​ത്താ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.