യൂറോപ്പിൽ ബ്രസീലിയൻ കൊട്ടിക്കലാശം; ചെൽസി, മോണക്കോ, യുവന്‍റസ്, ബയേൺ ടീമുൾ കപ്പുയർത്തി
യൂറോപ്പിൽ ബ്രസീലിയൻ കൊട്ടിക്കലാശം; ചെൽസി, മോണക്കോ, യുവന്‍റസ്, ബയേൺ ടീമുൾ കപ്പുയർത്തി
Sunday, May 21, 2017 11:17 AM IST
യൂറോപ്യൻ ലീഗുകളുടെ കലാശക്കൊട്ടിൽ ബ്രസീലിയൻ താരങ്ങളുടെ ഗോളാരവം. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ്, ഇ​റ്റാ​ലി​യ​ന്‍ സീ​രി എ, ​ഫ്ര​ഞ്ച് ലീ​ഗ് വ​ണ്‍ ഇ​വി​ടെ​യെ​ല്ലാം ബ്ര​സീ​ലു​കാ​രു​ടെ ഗോ​ളുക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഫ്ര​ഞ്ച് ലീ​ഗ് വ​ണ്‍ ചാ​മ്പ്യ​ന്മാ​രാ​യ മോ​ണ​ക്കോ​യു​ടെ അ​വ​സാ​ന മ​ത്സ​ര​ത്തി​ലെ ഗോ​ളു​ക​ളെ​ല്ലാം നേ​ടി​യ​ത് ബ്ര​സീ​ലു​ക​രാ​യി​രു​ന്നു. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ലും ഇ​റ്റാ​ലി​യ​ന്‍ സീ​രി എ​യി​ലും ചാ​മ്പ്യ​ന്മാ​ര്‍ക്കു​വേ​ണ്ടി വ​ല​കു​ലു​ക്കി​യ​തി​ല്‍ ബ്ര​സീ​ലു​കാ​രു​ണ്ടാ​യി​രു​ന്നു.

ചെ​ല്‍സിക്കു പഞ്ചാമൃതം

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ വില്യനായിരുന്നു ചെൽസിയുടെ ഗോളടിക്കു തുടക്കം കുറിച്ചത്. ചാ​മ്പ്യ​ന്മാ​രാ​യ ചെ​ല്‍സി ജ​യ​ത്തോ​ടെ ലീ​ഗ് പൂ​ര്‍ത്തി​യാ​ക്കി. അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ചെ​ല്‍സി 5-1ന്‍ ​സ​ണ്ട​ര്‍ലാ​ന്‍ഡി​നെ ത​ക​ര്‍ത്തു. ആ​ദ്യം ഗോ​ള​ടി​ച്ച​ത് സ​ണ്ട​ര്‍ലാ​ന്‍ഡ് ജാ​വി മാ​ന്‍ക്വി​ലോ (3). എ​ന്നാ​ല്‍ ബ്ര​സീ​ലി​ന്‍റെ വി​ല്യ​ന്‍ (8) സ​മ​നി​ല പി​ടി​ച്ചു. എ​ന്നാ​ല്‍ ര​ണ്ടാം പ​കു​തി​യി​ല്‍ നാ​ലു ഗോ​ള​ടി​ച്ച് ചാ​മ്പ്യ​ന്മാ​ര്‍ ചാ​മ്പ്യ​ന്മാ​ര്‍ക്കൊ​ത്ത പ്ര​ക​ട​നം ന​ട​ത്തി. എ​ഡ​ന്‍ ഹ​സാ​ര്‍ഡ് (61), പെ​ഡ്രോ (77), മി​ച്ചി ബാ​റ്റ്ഷു​യി​യു​ടെ ഇ​ര​ട്ട ഗോ​ള്‍ (90, 90+2) എ​ല്ലാം ചേ​ര്‍ന്ന് ചെ​ല്‍സി​ക്കു വ​ന്‍ ജ​യ​മാ​യി. ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ ടോ​ട്ട​നം 7-1ന് ​ഹ​ള്‍ സി​റ്റി​യെ തോ​ല്‍പ്പി​ച്ചു. മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി 5-0ന് ​വാ​റ്റ​്ഫര്‍ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഗബ്രിയേൽ ജീസസും (58) ഫെർണാണ്ടീഞ ്ഞോയു(41)മാണ് സിറ്റിക്കു വേണ്ടി ഗോൾ നേടിയ ബ്രസീലുകാർ. ലി​വ​ര്‍പൂ​ള്‍ 3-0ന് ​മി​ഡി​ല്‍സ്‌​ബ്രോ​യെ പരാജയപ്പെടുത്തിയപ്പോൾ കുടീഞ്ഞോ (51) എതിർവല ചലിപ്പിച്ചു. മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് 2-0ന് ​ക്രി​സ്റ്റ​ല്‍ പാ​ല​സി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. ആ​ഴ്‌​സ​ണ​ല്‍ 3-1ന് ​എ​വ​ര്‍ട്ട​നെ തോ​ല്‍പ്പി​ച്ചു. ലി​വ​ര്‍പൂ​ള്‍ ചാ​മ്പ്യ​ന്‍സ് ലീ​ഗ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ള്‍ക്ക് യോ​ഗ്യ​ത നേ​ടി.

20 വർഷത്തിനു ശേഷം ആഴ്സണലിനു ചാന്പ്യൻസ് ലീഗിനു യോഗ്യതയില്ല എന്ന അപൂർവതയും ഇത്തവണ സംജാതമായി. അഞ്ചാം സ്ഥാനത്താ യതാണ് അവർക്കു തിരിച്ചടിയായത്. ചെൽസി, ടോട്ടനം, സിറ്റി, ലിവർപൂൾ എന്നീ ടീമുകൾ ചാന്പ്യൻസ് ലീഗിനു യോഗ്യരായി.അ​ഞ്ചും ആ​റും സ്ഥാ​ന​ത്തു​ള്ള ആ​ഴ്‌​സ​ണ​ലും മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡും യൂ​റോ​പ്പ ലീ​ഗി​ലും ക​ളി​ക്കും.

30 -ാം ജയം മോ​ണ​ക്കോ​ സ്റ്റൈൽ

റെ​നി​സ്: ഫ്ര​ഞ്ച് ലീ​ഗ് വ​ണ്‍ സീ​സ​ണി​ലെ 30-ാം ജ​യ​ത്തോ​ടെ ചാ​മ്പ്യ​ന്മാ​രാ​യ മോ​ണ​ക്കോ ലീ​ഗ് മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി. 17 വ​ര്‍ഷ​ങ്ങ​ള്‍ക്കു ശേ​ഷം ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​കു​ന്ന മോ​ണ​ക്കോ​യു​ടെ ക​ളി​ക്കാ​ര്‍ കി​രീ​ടം നേ​ടു​ന്ന ച​ട​ങ്ങി​ലേ​ക്കാ​യി ത​ല​മു​ടി​യി​ല്‍ ക്ല​ബ്ബി​ന്‍റെ നി​റ​ങ്ങ​ള്‍ പൂ​ശി​യാ​ണ് ഇ​റ​ങ്ങി​യ​ത്. പ​ല ക​ളി​ക്കാ​രും ത​ല​മു​ടി​യി​ല്‍ ചു​വ​പ്പും വെ​ള്ള​യും ക​ള​ര്‍ അ​ടി​ച്ചാ​ണ് ക​ളി​ച്ച​ത്. മ​ത്സ​ര​ത്തി​ല്‍ മോ​ണ​ക്കോ 3-2ന് ​റെ​നി​സി​നെ തോ​ല്‍പ്പി​ച്ചു. ഈ ​സീ​സ​ണോ​ടെ യൂ​റോ​പ്പി​ലെ മ​റ്റു പ്ര​മു​ഖ ക്ല​ബ്ബു​ക​ളു​ടെ ഇ​ഷ്ട ക​ളി​ക്കാ​ര​നാ​യി​രി​ക്കു​ന്ന ഫാ​ബി​ഞ്ഞോ​യ്‌​ക്കൊ​പ്പം ബ്ര​സീ​ലി​ല്‍നി​ന്നു​ള്ള ജെ​മേ​ഴ്‌​സ​ണ്‍, ഹൊ​ര്‍ഗെ എ​ന്നി​വ​ര്‍ ചാ​മ്പ്യ​ന്മാ​ര്‍ക്കാ​യി ഗോ​ള്‍ വ​ല കു​ലു​ക്കി.

അ​വ​സാ​ന മ​ത്സ​ര​ത്തി​ലും മി​ക​ച്ച ടീ​മി​നെത്ത​ന്നെ​യാ​ണ് മോ​ണ​ക്കോ ഇ​റ​ക്കി​യ​ത്. കൈ​ലി​യ​ന്‍ എം​ബാ​പ്പെ​യും ഉ​ള്‍പ്പെ​ടു​ത്തി​യി​രു​ന്നു. റ​ഡ​മേ​ല്‍ ഫാ​ല്‍ക്കാ​വോ, സി​ല്‍വ എ​ന്നി​വ​രെ പ​കര​ക്കാ​രാ​യി ഇ​രു​ത്തി. 43-ാം മി​നി​റ്റി​ല്‍ ഫാ​ബി​ഞ്ഞോ​യു​ടെ ഗോ​ളി​ല്‍ മോ​ണ​ക്കോ മു​ന്നി​ലെ​ത്തി. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ല്‍ ജെ​മേ​ഴ്‌​സ​ണ്‍ ലീ​ഡ് ഉ​യ​ര്‍ത്തി. ഇ​തി​നു​ശേ​ഷം റെ​നി​സ് ആ​ഡ്മ ഡി​യാ​ക്‌​ബെ​യു​ടെ പെ​നാ​ല്‍റ്റി​യി​ല്‍ ഒ​രു ഗോ​ള്‍ മ​ട​ക്കി. ഹൊ​ര്‍ഗെ മോ​ണ​ക്കോ​യു​ടെ ലീ​ഡ് വീ​ണ്ടും ര​ണ്ടാ​ക്കി. ലീ​ഗി​ല്‍ മോ​ണ​ക്കോ​യു​ടെ 107-ാമ​ത്തെ ഗോ​ളാ​യി​രു​ന്നു. ഡി​യാ​ക്‌​ബെ​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ല്‍ ര​ണ്ടാം ഗോ​ള്‍ തി​ക​ച്ചു. ഈ ​ജ​യ​ത്തോ​ടെ മോ​ണ​ക്കോ തു​ട​ര്‍ച്ച​യാ​യ 20 ക​ളി​യി​ല്‍ തോ​ല്‍വി അ​റി​ഞ്ഞി​ട്ടി​ല്ല. ലീ​ഗി​ലെ അ​വ​സാ​ന 12 ക​ളി​യി​ലും മോ​ണ​ക്കോ ജ​യി​ച്ചു. ക​ഴി​ഞ്ഞ സീ​സ​ണി​ലെ ചാ​മ്പ്യ​ന്‍മാ​രാ​യ പാ​രി സാ​ന്‍ ഷെ​ര്‍മ​യി​ന്‍ 87 പോ​യി​ന്‍റ് നേ​ടി.

ബ​യേ​ണും ജ​യ​ത്തോ​ടെ

മ്യൂ​ണി​ക്: ഫി​ലി​പ്പ് ലാ​മും സാ​ബി അ​ലോ​ന്‍സോ​യും ജ​യ​ത്തോ​ടെ ഫു​ട്‌​ബോ​ള്‍ ക​രി​യ​ര്‍ അ​വ​സാ​നി​പ്പി​ച്ചു. ഇ​രു​വ​ര്‍ക്കും ബ​ഹു​മാ​നാ​ര്‍ഥം ആ​രാ​ധ​ക​ര്‍ എ​ഴു​ന്നേ​റ്റു​നി​ന്ന് ആ​ദ​ര​വ് അ​റി​യി​ച്ചു. ആ​ധു​നി​ക ഫു​ട്‌​ബോ​ളി​ലെ മി​ക​ച്ച ക​ളി​ക്കാ​രാ​യാ​ണ് ഇ​രു​വ​രെ​യും വാ​ഴ്ത്തു​ന്ന​ത്. ബു​ണ്ട​സ് ലീ​ഗ​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ലാ​മാ​ണ് ചാ​മ്പ്യ​ന്മാ​രാ​യ ബ​യേ​ണി​നെ ന​യി​ച്ച​ത്. മ​ത്സ​ര​ത്തി​ല്‍ ബ​യേ​ണ്‍ 4-1ന് ​ഫെ​രി​ബ​ര്‍ഗി​നെ ത​ക​ര്‍ത്തു. ആ​ര്യ​ന്‍ റോ​ബ​ന്‍ (4), അ​ര്‍തു​റോ വി​ദാ​ല്‍ (73), ഫ്രാ​ങ്ക് റി​ബ​റി (90+1), ജോ​ഷ്വ കി​മി​ച്ച് (90+4) എ​ന്നി​വ​രാ​ണ് ഗോ​ള്‍ നേ​ടി​യ​ത്.

ഇ​തോ​ടെ ബ​യേ​ണി​ന്‍റെ പോ​യി​ന്‍റ് 82 ആ​യി. 2014ല്‍ ​ജ​ര്‍മ​നി​യെ ലോ​ക​ക​പ്പ് ജ​യ​ത്തി​ലേ​ക്കു ന​യി​ച്ച പ്ര​തി​രോ​ധ​താ​രം ലാ​മി​ന്‍റെ 250-ാമ​ത്തെ ലീ​ഗ് വി​ജ​യ​മാ​യി​രു​ന്നു. 35 കാ​ര​നാ​യ അ​ലോ​ന്‍സോ 2010ല്‍ ​സ്‌​പെ​യി​ന്‍ ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ​പ്പോ​ള്‍ ആ ​ടീ​മി​ലു​ണ്ടാ​യി​രു​ന്ന​താ​ണ്. ലീ​ഗി​ല്‍ ലീ​പ്‌​സി​ഗ് 67 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.

യു​വ​ന്‍റ​സ് ആ​റാം ത​വ​ണ​യും

ടൂ​റി​ന്‍: സീ​രി എ ​കി​രീ​ടം യു​വ​ന്‍റ​സസ് സ്വന്തമാക്കി. തു​ട​ര്‍ച്ച​യാ​യ ആ​റു സീ​രി​എ കി​രീ​ടം നേ​ടു​ന്ന ആ​ദ്യ ഇ​റ്റാ​ലി​യ​ന്‍ ക്ല​ബ് എ​ന്ന പേ​ര് ഇ​തോ​ടെ യു​വ​ന്‍റ​സി​നു സ്വ​ന്ത​മാ​യി. കി​രീ​ടം ഉ​റ​പ്പി​ക്കാ​ന്‍ ജ​യം അ​നി​വാ​ര്യ​മാ​യ മ​ത്സ​രത്തി​ല്‍ യു​വ​ന്‍റ​സ് 3-0ന് ​ക്രോ​ട്ട​നെ തോ​ല്പി​ച്ചു. ത​ലേ​ന്ന് റോ​മ ചി​വോ​യെ തോ​ല്‍പ്പി​ച്ച​തോ​ടെ യു​വ​ന്‍റ​സി​ന് ജ​യം അ​ത്യാ​വ​ശ്യ​മാ​യി​രു​ന്നു. നി​ര്‍ണ​ായ​ക മ​ത്സ​ര​ത്തി​ല്‍ 31-ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന മാ​രി​യോ മാ​ന്‍സു​കി​ച്ചി​ന്‍റെ (12) ഗോ​ള്‍ യു​വ​ന്‍റ​സി​ന് ആ​ശ്വാ​സം ന​ല്‍കി. ഇ​ട​വേ​ള​യ്ക്കു മു​മ്പ് ത​ന്നെ പൗ​ളോ ഡൈ​ബ​ല ലീ​ഡ് ര​ണ്ടാ​ക്കി മാ​റ്റി. ക​ളി തീ​രാ​ന്‍ ഏ​ഴു മി​നി​റ്റ് കൂ​ടി​യു​ള്ള​പ്പോ​ള്‍ ബ്ര​സീ​ലി​ന്‍റെ അ​ല​ക്‌​സ് സാ​ന്‍ഡ്രോ​യും ഗോ​ള്‍ പ​ട്ടി​ക​യി​ല്‍ ഇ​ടം പി​ടി​ച്ചു. 37 ക​ളി പൂ​ര്‍ത്തി​യാ​യി യു​വ​ന്‍റ​സി​ന് 88 പോ​യി​ന്‍റ്. ഇ​നി ഒ​രു മ​ത്സ​രം കൂ​ടി​യു​ണ്ട്. ്‍ 84 പോ​യി​ന്‍റു​ള്ള റോ​മ​യാ​ണ് ര​ണ്ടാ​മ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.