സുദിർമൻ കപ്പ് ഇ​ന്ത്യ നോ​ക്കൗ​ട്ടി​ല്‍
Wednesday, May 24, 2017 11:31 AM IST
ഗോ​ള്‍ഡ് കോ​സ്റ്റ്(​ഓ​സ്‌​ട്രേ​ലി​യ): സു​ദി​ര്‍മ​ന്‍ ക​പ്പ് ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ ക്വാ​ര്‍ട്ട​റി​ല്‍. ഇ​ന്തോ​നേ​ഷ്യ ഡെ​ന്മാ​ര്‍ക്കി​നെ 3-2നു ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ഇ​ന്ത്യ നോ​ക്കൗ​ട്ടി​ലെ​ത്തി​യ​ത്. ഇ​ന്ത്യ ഇ​ന്തോ​നേ​ഷ്യ​യെ 4-1നു ​തോ​ല്‍പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ഡെ​ന്മാ​ര്‍ക്കി​നോ​ട് 1-4നു​തോ​ല്‍ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ഇ​ന്ത്യ​യു​ടെ പോ​യി​ന്‍റ് 5-5 എ​ന്നാ​യി. ഡെ​ന്മാ​ര്‍ക്കും ഇ​തേ ഗ്രൂ​പ്പി​ല്‍നി​ന്ന് (6-4) നോ​ക്കൗ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ ഇ​ന്തോ​നേ​ഷ്യ (4-6) പു​റ​ത്താ​യി. മൂ​ന്നു ടീ​മും ഓ​രോ റൗ​ണ്ട് വീ​തം ജ​യി​ച്ചു. എ​ന്നാ​ല്‍, മ​ത്സ​ര​വി​ജ​യ​ങ്ങ​ളി​ല്‍ ഇ​ന്തോ​നേ​ഷ്യ​യേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ഇ​ന്ത്യ​യും ഡെ​ന്മാ​ര്‍ക്കു​മാ​ണ്. 2011ല്‍ ​മാ​ത്ര​മാ​ണ് ഇ​ന്ത്യ സു​ദി​ര്‍മ​ന്‍ ക​പ്പ് നോ​ക്കൗ​ട്ടി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.