ക​ള്ള​പ്പ​ണം: ബാ​ഴ്‌​സ​ലോ​ണ​യു​ടെ മു​ന്‍ പ്ര​സി​ഡ​ന്‍റ് അ​റ​സ്റ്റി​ല്‍
ക​ള്ള​പ്പ​ണം: ബാ​ഴ്‌​സ​ലോ​ണ​യു​ടെ മു​ന്‍ പ്ര​സി​ഡ​ന്‍റ് അ​റ​സ്റ്റി​ല്‍
Thursday, May 25, 2017 11:32 AM IST
ബ​ര്‍ലി​ന്‍: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ഴ്‌​സ​ലോ​ണ ഫു​ട്‌​ബോ​ള്‍ ക്ല​ബ്ബി​ന്‍റെ മു​ന്‍ പ്ര​സി​ഡ​ന്‍റ് സാ​ന്‍ട്രോ റോ​സ​ല്‍ അ​റ​സ്റ്റി​ലാ​യി.

വ​ട​ക്കു​കി​ഴ​ക്ക​ന്‍ കാ​റ്റ​ലോ​ണി​യ​യി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ല്‍ നി​ര​വ​ധി പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യാ​ണ് വി​വ​രം. ബ്ര​സീ​ലി​യ​ന്‍ സ്ഥാ​പ​ന​ങ്ങ​ളു​മാ​യും വ്യ​ക്തി​ക​ളു​മാ​യും ബ​ന്ധ​മു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. 2010 മു​ത​ല്‍ 2014 വ​രെ​യാ​ണ് റോ​സ​ല്‍ ബാ​ഴ്‌​സ​ലോ​ണ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന​ത്. മൂ​ന്നു കോ​ടി 50 ല​ക്ഷം യൂ​റോ​യു​ടെ രേ​ഖ​ക​ള്‍ കണ്ടെടു​ത്ത​തി​നേ​ത്തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ബ്ര​സീ​ലി​യ​ന്‍ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ ബോ​സ് റി​ക്കാ​ര്‍ഡോ ടക്‌​സി​റി​യ​യെ മു​ന്‍നി​ര്‍ത്തി ഒ​ന്ന​ര കോ​ടി യൂ​റോ അ​ദ്ദേ​ഹം വെ​ട്ടി​ച്ച​താ​യും പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ലു​ണ്ട്. 2013 ല്‍ ​ബ്ര​സീ​ലി​യ​ന്‍ താ​രം നെ​യ്മ​റെ ബാ​ഴ്‌​സ​യി​ലെ​ടു​ത്ത​തി​നു പി​ന്നി​ലെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വ് വ​ന്ന​തി​നെ​ത്തു​ട​ര്‍ന്ന് അ​ദ്ദേ​ഹം രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.