കി​രീ​ട​ത്തോ​ടെ ബാഴ്സ വിടാൻ എന്‍‌റികെ
കി​രീ​ട​ത്തോ​ടെ ബാഴ്സ വിടാൻ എന്‍‌റികെ
Friday, May 26, 2017 11:28 AM IST
മാ​ഡ്രി​ഡ്: 2016-17 ഫു​ട്‌​ബോ​ള്‍ സീ​സ​ണ്‍ ഒ​രു കി​രീ​ട​മെ​ങ്കി​ലും സ്വ​ന്ത​മാ​ക്കി പൂ​ര്‍ത്തി​യാ​ക്കാ​ന്‍ ബാ​ഴ്‌​സ​ലോ​ണ കോ​പ്പ ഡെ​ല്‍ റേ ​ഫൈ​ന​ലി​ല്‍ അ​ലാ​വ്‌​സി​നെ നേ​രി​ടും. വി​ചെ​ന്‍റെ കാ​ല്‍ഡെ​റോ​ണി​ല്‍ ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി ഒ​രു മ​ണി​ക്കാ​ണ് കി​ക്കോ​ഫ്. പ​രി​ശീ​ല​ന്‍ ലൂ​യി എ​ന്‍‌റി​കെ​യു​ടെ ബാ​ഴ്‌​സ​ലോ​ണ​യ്‌​ക്കൊ​പ്പ​മു​ള്ള അ​വ​സാ​ന മ​ത്സ​ര​മാ​ണ്.

ലാ ​ലി​ഗ കി​രീ​ടം റ​യ​ല്‍ മാ​ഡ്രി​ഡി​ന് അ​ടി​യ​റ​വു വ​ച്ച ബാ​ഴ്‌​സ​ലോ​ണ ചാ​മ്പ്യ​ന്‍സ് ലീ​ഗി​ന്‍റെ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ യു​വ​ന്‍റ​സി​നോ​ടു തോ​റ്റു പു​റ​ത്താ​യി. അ​തു​കൊ​ണ്ട് ഇ​ന്ന് ന​ട​ക്കു​ന്ന കോ​പ്പ ഡെ​ല്‍ റേ ​ഫൈ​ന​ലി​ല്‍ അ​ലാ​വ്‌​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​യാ​ല്‍ ബാ​ഴ്‌​സ​യ്ക്ക് അ​ഭി​മാ​ന​ത്തോ​ടെ സീ​സ​ണ്‍ പൂ​ര്‍ത്തി​യാ​ക്കാം. തു​ട​ര്‍ച്ച​യാ​യ മൂ​ന്നാം കി​രീ​ട​വും നേ​ടി​ക്കൊ​ണ്ട് എ​ന്‍‌റി​ക്കി​ന് ന​ല്ലൊ​രു യാ​ത്ര​യ​യ​പ്പ് ന​ല്‍കാ​നാ​ണ് ക​റ്റാ​ല​ന്‍ ക​രു​ത്ത​ര്‍ ശ്ര​മി​ക്കു​ക.

ബാ​ഴ്‌​സ​ലോ​ണ​യ്ക്കു​ത​ന്നെ​യാ​ണ് കി​രീ​ട സാ​ധ്യ​ത​യും. ലാ ​ലി​ഗ​യി​ല്‍ ഒ​മ്പ​താം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്ത അ​ലാ​വ്‌​സി​നെ​തി​രേ ത​ക​ര്‍പ്പ​ന്‍ ജ​യ​മാ​ണ് ബാ​ഴ്‌​സ​ലോ​ണ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ആ​ദ്യ​മാ​യി ഒ​രു പ്ര​ധാ​ന കിരീടം സ്വന്തമാ ക്കാനാണ് അ​ലാ​വ്‌​സ് ലക്ഷ്യ മിടുന്നത്. 2001ൽ ​യു​വേ​ഫ ക​പ്പി​ന്‍റെ ഫൈ​ന​ലി​ലെ​ത്തി​യ​താ​ണ് ഇ​തി​നു​മു​മ്പ​ത്തെ വ​ലി​യ നേ​ട്ടം. ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ആ​ക്ര​മ​ണ നി​ര​യു​ള്ള ബാ​ഴ്‌​സ​ലോ​ണ​യ്‌​ക്കെ​തി​രേ അ​ലാ​വ്‌​സ് എ​ന്തു ത​ന്ത്ര​മു​പ​യോ​ഗി​ക്കു​മെ​ന്ന് ക​ണ്ട​റി​യ​ണം. സ​സ്‌​പെ​ന്‍ഷ​നെ​ത്തു​ട​ര്‍ന്ന് ബാ​ഴ്‌​സ​യ്ക്കു ലു​യി സു​വാ​ര​സി​ന്‍റെ സേ​വ​നം ന​ഷ്ട​മാ​കും. എ​ന്നാ​ല്‍ ല​യ​ണ​ല്‍ മെ​സി, നെ​യ്മ​ര്‍ എ​ന്നി​വ​ട​ങ്ങു​ന്ന നി​ര ഏ​തു പ്ര​തി​രോ​ധ​വും ത​ക​ര്‍ക്കാ​ന്‍ ക​ഴി​വു​ള്ള​വ​രാ​ണ്.


ലാ ​ലി​ഗ​യി​ല്‍ ഇ​രു ടീ​മും ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ സെപ്​റ്റം​ബ​റി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യു​ടെ നൂ​കാ​മ്പി​ല്‍ വ​ച്ച് അ​ലാ​വ്‌​സ് 2-1ന് ​ജ​യി​ച്ചി​രു​ന്നു. ഫെ​ബ്രു​വ​രി​യി​ല്‍ ന​ട​ന്ന റി​ട്ടേ​ണ്‍ മ​ത്സ​ര​ത്തി​ല്‍ ബാ​ഴ്‌​സലോ​ണ 6-0ന്‍റ ​വ​ന്‍ ജ​യം സ്വ​ന്ത​മാ​ക്കി.

അ​ലാ​വ്‌​സി​നെ വെ​റു​തെ എ​ഴു​തി ത​ള്ളാ​നാ​വി​ല്ല. ഈ ​സീ​സ​ണി​ല്‍ പ​ല മ​ത്സ​ര​ങ്ങ​ളി​ലും അ​വ​ര​ത് തെ​ളി​യി​ക്കു​ക​യും ചെ​യ്തി​രി​ന്നു. ബാ​ഴ്‌​സ​ലോ​ണ​യെ തോ​ല്‍പ്പി​ച്ചു. സെ​വി​യ്യ​യെ സ​മ​നി​ല​യി​ല്‍ കു​ടു​ക്കി. വി​യ്യാ​റ​യ​ലി​നെ ഹോം ​മ​ത്സ​ര​ത്തി​ലും എ​വേ മ​ത്സ​ര​ത്തി​ലും തോ​ല്‍പ്പി​ച്ചു. അ​വ​സാ​നം കോ​പ്പ ഡെ​ല്‍റേ​യു​ടെ സെ​മി​യി​ല്‍ വി​യ്യാ​റ​യ​ലി​നെ തോ​ല്‍പ്പി​ച്ച് ഫൈ​ന​ലി​ലു​മെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.